അക്ഷരോത്സവം സ്വാഗത സംഘം രൂപീകരിച്ചു:
അഴിയൂർ:ബാലസംഘത്തിൻ്റെ പന്ത്രണ്ടാമത് കേളുഏട്ടൻ സ്മാരക അക്ഷരോത്സവത്തിൻ്റെ ഒഞ്ചിയം ഏരിയ തല മത്സരം ഡിസം: 19ന് രാവിലെ 9 മണി മുതൽ കുന്നുമ്മക്കര മേഖലയിലെ തട്ടോളിക്കര വെച്ചു നടക്കും. സ്വാഗത സംഘം രൂപീകരണ യോഗം ഏരിയ ആക്റ്റിങ്ങ് സെക്രട്ടറി സായൂജ് ഉദ്ഘാടനം ചെയ്തു.
പി.രാജൻ,രാഘവൻ മാസ്റ്റർ, വി.എം.പ്രജീഷ്കുമാർ, ഫിദാസിയ, അഹൽ, അലിഡ എന്നിവർ സംസാരിച്ചു.
അഷ്‌വിൻബാബുസ്വാഗതം
പറഞ്ഞ ചടങ്ങിൽ കെ.എം.ദാമോദരൻ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.
ഭാരവാഹികൾ: കെ.എം.ദാമോദരൻ (ചെയർമാൻ) ബാലകൃഷ്ണൻ.കെ.പി (കൺവീനർ) കെ.സി.അനൂബ് (ട്രഷറർ)
Post a Comment