തലശ്ശേരി പൈതൃകവഴിയിലൂടെ ഓട്ടം ജനുവരി രണ്ടിന്
തലശ്ശേരി :തലശ്ശേരി പൈതൃക വഴികളിലൂടെ തലശ്ശേരി പൈതൃക ഓട്ടം ജനുവരി രണ്ടിന് നടക്കും . സ്റ്റേഡിയത്തിൽ നിന്ന് തുടങ്ങി ജവാഹർഘട്ട് , കടൽപ്പാലം , പിയർറോഡ് , സെയ്ന്റ് പീറ്റേഴ്സ് ചർച്ച് , ജഗന്നാഥ ടെമ്പിൾ , മഞ്ഞോടി , ചിറക്കര , ഓടത്തിൽ പള്ളി എന്നിവിടങ്ങളിലൂടെ ഒൻപത് കിലോമീറ്റർ ദൂരം സഞ്ചരിച്ച് സ്റ്റേഡിയത്തിൽ സമാപിക്കും . രാവിലെ ആറിന് കണ്ണൂർ റേഞ്ച് ഡി.ഐ.ജി.കെ . സേതുരാമൻ ഫ്ലാഗ് ഓഫ് ചെയ്യും .പങ്കെടുക്കാൻ ഇതുവരെ 150 പേർ പേര് നൽകി . പങ്കെടുക്കുന്നവർ 5.30 - ന് സ്റ്റേഡിയത്തിലെത്തണം . പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് അന്നേ ദിവസവും പേര് നൽകാം . ഒന്നാം സമ്മാനമായി 25,000 രൂപ , രണ്ടാം സമ്മാനമായി 15,000 രൂപ എന്നിങ്ങനെ നൽകും . സംഘാടക സമിതി കൺവീനർ ജെ.കെ. ജിജേഷ്കുമാർ , കോ-ഓർഡിനേറ്റർ പി.കെ. സുരേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു .
Post a Comment