മാഹിയിൽ അർദ്ധരാത്രിയിലെ പുതുവത്സരാഘോഷത്തിന് മദ്യനിരോധനം :
പുതുച്ചേരിയിൽ പുതുവത്സരത്തെ വരവേൽക്കുന്ന സമയം മദ്യവിൽപ്പന നിരോധിച്ച് മദ്രാസ് ഹൈക്കോടതി . ഡിസംബർ 31 - ന് രാത്രി 10 മുതൽ ജനുവരി ഒന്ന് പുലർച്ചെ ഒന്നുവരെ മൂന്നുമണിക്കൂർ നേരത്തേക്കാണ് നിരോധനം . മാഹിയിലും നിരോധനം ബാധകമാണ് . കോവിഡ വ്യാപനം വേഗത്തിലായതിനാൽ പുതുവത്സരാഘോഷം നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴക വാഴരുമൈ കക്ഷി സംസ്ഥാന ഓർഗനൈസർ എസ് . ശ്രീധർ അടക്കമുള്ളവർ സമർപ്പിച്ച ഹർജികളെത്തുടർന്നാണ് വിലക്ക് . ബാറുകൾ , ബാറുകൾ പ്രവർത്തിക്കുന്ന ഹോട്ടലുകൾ തുടങ്ങിയിടങ്ങളിലും മദ്യവിൽപ്പന നിരോധിച്ചിട്ടുണ്ട് .
Post a Comment