വടകര-മാഹി കനാലില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു
വടകര : വടകര മാഹി കനാലില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. മയ്യന്നൂര്‍ മൊട്ടന്‍തറമ്മേല്‍ കണ്ണന്റെ ഭാര്യ ജാനു(60) നെയാണ് ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. പോസ്റ്റ് മോര്‍ട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയി.
ഓര്‍ക്കാട്ടേരി എളങ്ങോളി പോതിയാടത്തില്‍ താഴ പാലത്തിന് സമീപത്ത് നിന്നാണ് നാട്ടുകാര്‍ സ്ത്രീയുടെ മൃതേദഹം കണ്ടെത്തിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. വടകര ഫയര്‍ സ്‌റ്റേഷനില്‍ ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം കരക്കെടുത്തിക്കുകയായിരുന്നു
Post a Comment