സണ്ണി ലിയോൺ നൃത്ത പരിപാടിക്കെതിരെ പ്രതിഷേധം
പുതുച്ചേരി: നവ വൽസരാഘോഷത്തോടനുബന്ധിച്ച്, വിദേശ പോൺ താരമായിരുന്ന ഹിന്ദി സിനിമാ താരം സണ്ണി ലിയോൺ പുതുച്ചേരിയിൽ നടത്തുന്ന നൃത്ത പരിപാടിക്കെതിരെ വൻ പ്രതിഷേധം.സണ്ണി ലിയോൺ നടത്തുന്ന ആഭാസ നൃത്ത പരിപാടി പുതുച്ചേരിയുടെ യശസ്സ് കളങ്കപ്പെടുത്തുമെന്നും,അതിനനുവദിക്കരുതെന്നുമാവശ്യപ്പെട്ട് `തമിഴർ കളം' പ്രതിഷേധ പ്രകടനം നടത്തി. 2999 മുതൽ 4999രൂപ വരെയാണ് ടിക്കറ്റ് വില.അതേ സമയം ആൾക്കൂട്ടമുണ്ടാക്കുന്ന താരങ്ങളുടെ പരിപാടികൾ നടത്തുന്നതിനെതിരെ കോടതി വിലക്കുണ്ട്.നവ വൽസരാഘോഷങ്ങൾക്കായി തലസ്ഥാനത്തെത്തുന്നവർ വാക്സിൻ ചെയ്ത തെളിവ് കാണിക്കണം.ഇതിനായി അതിർത്തികളിൽ പ്രത്യേക പരിശോധന നടത്തുന്നുണ്ട്.
Post a Comment