ലിപി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
പള്ളൂർ: സബർമതി ട്രസ്റ്റിന്റെ ഒമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സെന്റർ ഫോർ കരിയർ റിസേർച്ച് ആന്റ് അഡ്മിനിസ്‌ട്രേഷന്റെ സഹകരണത്തോടെ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന നിലാവാരം മെച്ചപ്പെടുത്തതാനായി
സമത്വശ്രീ മിഷൻ ആരംഭിക്കുന്ന ലിപി ലിറ്ററസി & ന്യുമറസി ക്ലബ്ബിന്റെ ഉദ്ഘാടനം മിഷൻ അസി. ഡയറക്ട്രസ് ലിഗിന പി.വി നിർവ്വഹിച്ചു. മിഷൻ കോർഡിനേറ്റർ പി.ഉഷ അധ്യക്ഷത വഹിച്ചു.
ലിപി ക്ലബ്ബിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങലെ കുറിച്ച് ക്ലബ്ബ് കോർഡിനേറ്റർമാരായ സപ്ന അനിൽ കുമാർ, ഷംന വി.വി എന്നിവർ വിശദീകരിച്ചു. പുന്നോൽ അമൃത വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി നീലാഞ്ജന ഷെബിൻ, ലിപി ക്ലബ്ബിലെ ആദ്യ അംഗമായി രജിസ്റ്റർ ചെയ്തു. തുടർന്ന് ഗ്രാമശ്രീ ജോയിന്റ് ലയബിലിറ്റി ഗ്രൂപ് അംഗങ്ങൾക്ക് പ്രസിഡന്റ് മാലിനി വി.എം സംരഭകത്വത്തെ കുറിച്ച് ക്ലാസ്സെടുത്തു. ശ്രീനന്മ ജോയിന്റ് ലയബിലിറ്റി ഗ്രൂപ് പ്രസിഡന്റ് എം. കലയരശു സ്വാഗതവും സെക്രട്ടറി വിജിഷ എം.പി നന്ദിയും പറഞ്ഞു.
Post a Comment