അഴിയൂരിൽ കുഞ്ഞിപ്പള്ളിയിൽ വ്യാപാരികളുടെ സഹായത്തോടെ ശുചിത്വ കുടുംബസംഗമവും ശുചിത്വ ദീപം തെളിയിക്കലും വടകര ആർ ഡി ഒ .പി ബിജു ഉദ്ഘാടനം ചെയ്തു.
അഴിയൂർ: അഴിയൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പദവി നേടുന്നതിന് ഭാഗമായി കുഞ്ഞിപ്പള്ളിയിലെ വ്യാപാരികളുടെ സഹായത്തോടെ 8,9 വാർഡുകളുടെ നേതൃത്വത്തിൽ കുഞ്ഞിപ്പള്ളി ടൗണിൽ വെച്ച് ശുചിത്വ കുടുംബ സംഗമം നടത്തി സംഗമത്തിനു ശേഷം ശുചിത്വ ദീപം തെളിയിച്ചു .പരിപാടി വടകര ആർ ഡി ഒ .പി ബിജു ഉത്ഘാടനം ചെയ്യുതു .ജനുവരി ഒന്നു മുതൽ നടപ്പിലാക്കുന്ന നിയന്ത്രിത പ്ലാസ്റ്റിക് നിരോധനം, മാലിന്യ ശുചിത്വ മേഖലയിൽ വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവർ പാലിക്കേണ്ട പ്രവർത്തനങ്ങൾ എന്നിവയാണ് സംഗമത്തിൽ വിശദീകരിച്ചത് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് പദ്ധതി വിശദികരിച്ചു വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ ,സ്ഥിരം സമിതി
അധ്യക്ഷകളായ അനീഷ ആനന്ദ് സദനം ,റഹിം പുഴകൽ പറമ്പത്ത് ,രമ്യകരോടി ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് ആശിഷ് ,എട്ടാം വാർഡ് മെമ്പർ സി എം സജീവൻ ,വ്യാപാരി പ്രതിനിധികളായ അരുൺ ആരതി ,സുരേന്ദ്രൻ ,ഹെൽത്ത് ഇൻസ്‌പെക്ടർ കെ സി പ്രസാദ് ,ഹരിത കർമ്മ സേന ലീഡർ എ ഷിനി എന്നിവർ സംസാരിച്ചു ഒൻപതാം വാർഡ് മെമ്പർ കെ കെ ജയചന്ദ്രൻ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു . കുഞ്ഞി പള്ളിയിലെ മുഴുവൻ വ്യാപാരികളും ,8,9 വാർഡുകളിലെ കുടുംബശ്രീ ,തൊഴിലുറപ്പ് തൊഴിലാളികൾ ,സന്നദ്ധ സംഘടന പ്രവർത്തകർ ,ഓട്ടോ തൊഴിലാളികൾ ,റെസിഡെൻസ് അസോസിയേഷൻ ഭാരവാഹികൾ ,ഹരിത കർമ്മ സേന പ്രവർത്തകർ ,പ്രകൃതി സ്നേഹികൾ ,നാട്ടുകാർ എന്നിവർ കുടുംബ സമേതം പരിപാടിയിൽ പങ്കെടുത്തു ,ഇതിനു മുൻപ് മുക്കാളിയിലും ഇത് പോലെ പരിപാടി സംഘടിപ്പിച്ചിരിന്നു .
Post a Comment