പ്ളാസ്റ്റിക്ക് അടക്കമുള്ള മാലിന്യം മയ്യഴിപ്പുഴയിൽ തള്ളിയ മദ്യക്കടയുടെ പേരിൽ പിഴയീടാക്കി
മാഹി : ന്യൂമാഹി ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന മാഹി കലാഗ്രാമത്തിന്റെ മുൻഭാഗത്ത് മയ്യഴിപ്പുഴയിലാണ് കഴിഞ്ഞ നവംബർ 23 -ാം തീയതി ഗുഡ്സ് ഓട്ടോയിൽ കൊണ്ട് വന്നു മാലിന്യം തള്ളിയതായി കണ്ടെത്തിയത്. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാഹി ജോളി വൈൻസിൽ നിന്നുള്ള മാലിന്യമാണെന്ന് തെളിയുകയും, മയ്യഴിപ്പുഴ സംരക്ഷണസമിതി ചെയർമാൻ വിജയൻ കയനാടത്ത് നല്കിയ പരാതിയിന്മേൽ പഞ്ചായത്ത് നോട്ടീസയക്കുകയും തള്ളിയ മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു.
തുടർനടപടിയുടെ ഭാഗമായി പ്രസ്തുത സ്ഥാപനത്തിന്റെ പേരിൽ ന്യൂമാഹി പഞ്ചായത്ത് 5000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
*ശ്രദ്ധിക്കുക പുഴ മലിനമാക്കരുത് അത് നമ്മുടെ ജീവജലമാണ്*
ഇത് സംബന്ധിച്ച വാർത്ത നവംബർ 24 ന് മാഹി ന്യൂസ് നല്കിയിരുന്നു.
ലിങ്ക് താഴെ
https://www.mahenews.in/2021/11/blog-post_206.html
Post a Comment