o സബർമതി ഫ്ലയർ 30 മുതൽ
Latest News


 

സബർമതി ഫ്ലയർ 30 മുതൽ

 സബർമതി ഫ്ലയർ 30 മുതൽ



 മാഹി : സബർമതി ട്രസ്റ്റ് വിദ്യാഭ്യാസ ഗവേഷണ പരിശീലനകേന്ദ്രത്തിന്റെ ഒമ്പതാം വാർഷികം 30 മുതൽ ജനുവരി 2 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു . നഗരത്തിലെ പാവപ്പെട്ടവർക്കായി ട്രസ്റ്റ് ആരംഭിച്ച സുസ്ഥിര വികസന ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയായ സമത്വ ശ്രീമിഷന്റെ ഒന്നാം വാർഷികവും ഇതോടൊപ്പം നടക്കും . 30 ന് നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ആരംഭിക്കുന്ന ലിപിലിറ്ററസി ക്ലബ്ബിന്റെ ഉദ്ഘാടനം ഡോ . മഹേഷ് നിർവ്വഹിക്കും . 31ന് ബാലമിത്രം ചിൽഡ്രൻസ് ക്ളബ്ബിന്റെ അംഗത്വ വിതരണം . 

ജനുവരി ഒന്നിന് രാവിലെ 10ന് എസ്.എസ്.എൽ . സി . വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി ട്രസ്റ്റ് കോൺഫറൻസ് ഹാളിൽ സെമിനാർ രണ്ടിന് രാവിലെ 9.30 ന് പ്ളയർ  2020 -21 ചാലക്കര മൗലാന അബ്ദുൾകലാം ആസാദ് സാംസ്കാരിക വേദി ചെയർമാൻ കെ . മോഹനൻ ഉദ്ഘാടനം ചെയ്യും . വൈകുന്നേരം 5 ന് സമാപന സമ്മേളനം പി . യശോദ നിർവ്വഹിക്കും . വാർത്താ സമ്മേളനത്തിൽ പി.വി. ലീഗിന , വി.എം. മാലിനി , എം . കലയരശു , തമം മുബാറിഷ് , ഷൈല ഷാജൻ എന്നിവർ പങ്കെടുത്തു .

Post a Comment

Previous Post Next Post