മാസ്റ്റർ പ്ലാൻ അവലോകന യോഗം
മാഹി: മാഹിയിൽ മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, ലൈസൻസ്ഡ് എഞ്ചിനിയർമാർ, സിവിൽ എഞ്ചിനീയർമാർ, സാമൂഹ്യ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരുമായി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ മാസ്റ്റർ പ്ലാൻ അവലോകന യോഗം മാഹി എം.എൽ.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പ്ലാനിംഗ് അതോറിറ്റി ചെയർമാനും മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്ററുമായ ശിവരാജ് മീണ അധ്യക്ഷത വഹിച്ചു. ഭൂമി വിസ്തൃതി വളരെ കുറവായ മാഹിയിൽ ഭൂമിയെ വാണിജ്യ ഭൂമി, വ്യവസായ ഭൂമി, പാർപ്പിട ഭൂമി എന്നിങ്ങനെ തരം തിരിക്കാതെ സംയോജിത ഉപയോഗ ഭൂമി എന്ന നിലയിൽ കണ്ടുകൊണ്ട് മാത്രമേ മാസ്റ്റർ പ്ലാൻ നടപ്പിലാക്കാവൂ എന്ന് എം.എൽ.എ ആവശ്യപ്പെട്ടു. യോഗത്തിൽ പങ്കെടുത്തവർ മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിലെ ആശങ്കകൾ പുതുച്ചേരി നഗര, ആസൂത്രണ വകുപ്പിലെ ജൂനിയർ ടൗൺ പ്ലാനർ വിജയ് നെഹ്രുവുമായി പങ്കുവച്ചു. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആശയങ്ങളും അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന് ബന്ധപ്പെട്ടവർ യോഗത്തിൽ അറിയിച്ചു. അവലോകന യോഗത്തിൽ പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും ഉയർന്നുവന്ന പരാതികളും ആശങ്കകളും ടി.ഡി.എസ് കൺസൾട്ടൻസി പ്രതിനിധികൾ സെമിനാറിലൂടെ ദൂരീകരിച്ചു.
Post a Comment