കണ്ണൂർ : സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി അന്തരിച്ചു. 58 വയസായിരുന്നു. അർബുധ രോഗത്തെ തുടർന്ന് ഏറെ നാളായി കോഴിക്കോട് എംവിആർ കാൻസർ സെന്ററിൽ അദ്ദേഹം ചികിത്സയിലായിരുന്നു. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരൻ കൂടിയാണ് കൈതപ്രം വിശ്വനാഥൻ.
മലയാള സിനിമയ്‌ക്ക മറക്കാനാവാത്ത സംഗീത അനുഭവം നൽകിയ പ്രതിഭാസമായിരുന്നു കൈതപ്രം വിശ്വനാഥൻ നമ്പൂതിരി. 25 ൽ അധികം ചിത്രങ്ങൾക്ക് അദ്ദേഹം പശ്ചാത്തല സംഗീതം നൽകിയിട്ടുണ്ട്. കണ്ണകി എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ജയരാജിന്റെ കളിയാട്ടത്തിലാണ് ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത്. കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം (ഏകാന്തം), നീയൊരു പുഴയായ്, എനിക്കൊരു പെണ്ണുണ്ട് (തിളക്കം,) ആടെടീ ആടാടെടീ ആലിലക്കിളിയേ തുടങ്ങിയ അദ്ദേഹത്തിന്റെ ഗാനങ്ങൾ ശ്രദ്ധേയമാണ്.
Post a Comment