ഓര്‍ക്കാട്ടേരി ശ്രീ അയ്യപ്പക്ഷേത്ര മണ്ഡല മഹോത്സവത്തിന് തുടക്കമായി
വടകര: ഓര്‍ക്കാട്ടേരി ശ്രീ അയ്യപ്പക്ഷേത്ര മണ്ഡല മഹോത്സവത്തിന് തുടക്കമായി. ഇന്ന് രാവിലെ 8 മണിക്ക് പൂജാദ്രവ്യ സമര്‍പ്പണത്തോടെ ഉത്സവം ആരംഭിച്ചു. വൈകീട്ട് സന്ധ്യക്ക് ദീപാരാധന, ചുറ്റുവിളക്ക്, 7 മണിക്ക് ഭജനയും രാത്രി 9.3o ന് കര്‍പ്പൂരാരാധന നടക്കും.
നാളെ കാലത്ത് 5 മണിക്ക് നടതുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനം, ഉഷപൂജ, നവകം, പഞ്ചഗവ്യം, കലശപൂജ, കലശാഭിഷേകം എന്നിവയും ശിവ ഭഗവതി ക്ഷേത്രത്തിലെ നിവേദ്യപൂജയും നടക്കും.
11 മണിക്ക് മധ്യാഹ്നപൂജ, വൈകുന്നേരം 5 മണിയോടെ താലപ്പൊലിയും വാദ്യഘോഷങ്ങളോടെ രഥഘോഷയാത്രയും മറ്റു ചsങ്ങുകളോടെ ഹരി വരാസനത്തോടെ നടയടക്കും
Post a Comment