o ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, ക്ലാസ്, സിനിമ
Latest News


 

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, ക്ലാസ്, സിനിമ

 


ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം 



*💠ഇന്ന് കുചേല ദിനം*


*💠ദേശീയ ഗണിത ദിനം (ഇന്ത്യ)*


*💠കഴിവുകളുടെ ദിനം*


*💠ദേശീയ കുക്കി എക്സ്ചേഞ്ച് ദിനം*


*💠ദേശീയ ഹ്രസ്വ വ്യക്തി ദിനം*


*💠അധ്യാപക ദിനം (ക്യൂബ)*


*💠മാതൃദിനം (ഇന്തോനേഷ്യ)*


*💠നയതന്ത്ര സേവന ദിനം (ഉക്രെയ്ൻ)*


*💠പീപ്പിൾസ് ആർമി ദിനം (വിയറ്റ്നാം)*


*💠ദേശീയ ഐക്യദിനം (സിംബാബ്‌വെ)*


*💠പ്ലിമൗത്തിൽ പൂർവികരുടെ ദിനം (യുഎസ്എ)*


*💠ദേശീയ ഈന്തപ്പഴം നട്ട് ബ്രെഡ് ദിനം (യു.എസ്.എ)*


*💠ഊർജ്ജ വ്യവസായ ദിനം (ഉക്രെയ്ൻ , കിർഗിസ്ഥാൻ , ബെലാറസ് , അർമേനിയ , താജിക്കിസ്ഥാൻ)*


*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌐*🌐1836* - ```ടെക്സസിൽ ഹാരിസ് കൗണ്ടി സ്ഥാപിതമായി.```


*🌐1849* - ```ഫ്യോഡൊർ ദസ്തേവ്സ്കിയുടെ വധശിക്ഷ അവസാന നിമിഷം മാറ്റി വെച്ചു.```


*🌐1882* - ```വൈദ്യുത ദീപത്താൽ അലങ്കരിച്ച ആദ്യ ക്രിസ്മസ് ട്രീ ലോകത്ത് ആദ്യമായി പ്രദർശിപ്പിച്ചു.```


*🌐1885* - ```ഇറ്റോ ഹിരോബുമി, ഒരു സമുറായി ജപ്പാനിലെ ആദ്യ പ്രധാനമന്ത്രിയായി.```


*🌐1851* - ```ഇന്ത്യയിലെ റൂർക്കിയിൽ ആദ്യത്തെ ചരക്കു തീവണ്ടി ഓടി.```


*🌐1891* - ```ഛിന്നഗ്രഹം 323 ബ്രൂസിയ, ഫോട്ടോഗ്രാഫി ഉപയോഗിച്ച് ആദ്യത്തെ ഛിന്നഗ്രഹം കണ്ടെത്തി.```


*🌐1901*- ```മഹാകവി രവീന്ദ്ര നാഥ ടാഗൂർ ശാന്തിനികേതനം (ബ്രഹ്മചര്യാ ശ്രമം) സ്ഥാപിച്ചു.```


*🌐1921* - ```ഇപ്പോൾ വിശ്വഭാരതി സർ‌വ്വകലാശാലയുടെ ശാന്തിനികേതൻ കോളേജ് എന്നും അറിയപ്പെടുന്ന വിശ്വഭാരതി കോളേജ് ഇന്ത്യയിൽ ആരംഭിച്ചു.```


*🌐1937* - ```ന്യൂയോർക്കിനും ന്യൂജഴ്സിക്കുമിടയിൽ ലിങ്കൺ തുരങ്കം തുറന്നു.```


*🌐1942* - ```രണ്ടാം ലോകമഹായുദ്ധം: അഡോൾഫ് ഹിറ്റ്ലർ വി -2 റോക്കറ്റ് ഒരു ആയുധമായി വികസിപ്പിക്കാനുള്ള ഉത്തരവ് നൽകുന്നു.```


*🌐1947* - ```ഇറ്റലിയിൽ മന്ത്രിസഭ ഭരണഘടന അംഗീകരിച്ചു.```


*🌐1964* - ```എസ്.ആർ - 71 ബ്ലാക്ക് ബേഡ് ആദ്യമായി പറന്നു.```


*🌐2003* - ```കാലിഫോർണിയയിലെ സാൻ സിമ്യോണിൽ വൻ ഭൂചലനം.```


*🌐2005*- ```ഇൻസാറ്റ് 4 A (DTH സംപ്രേഷണം മികവുറ്റതാക്കാൻ വിക്ഷേപിച്ചു.```


*🌐2010* - ```യു.എസ്. സൈന്യത്തിൽ പരസ്യമായി സേവിക്കുന്ന സ്വവർഗാനുരാഗികളെ നിരോധിക്കുന്ന 17 വർഷം പ്രായമുള്ള ചോദിക്കരുത്, പറയരുത് (Don't ask, don't tell) എന്ന നയം പ്രസിഡന്റ് ബറാക്ക് ഒബാമ ഒപ്പിട്ടു.```


*🌐2017* - ```ഉത്തരകൊറിയയ്‌ക്കെതിരായ ഐക്യരാഷ്ട്ര സുരക്ഷാ സമിതി 2397 പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചു.```


*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌹ശ്രീനിവാസ രാമാനുജൻ* - ```ആധുനികഭാരതത്തിലെ ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞനായി വിലയിരുത്തപ്പെടുന്ന ആളാണ് ശ്രീനിവാസ രാമാനുജൻ അയ്യങ്കാർ എന്ന ശ്രീനിവാസ രാമാനുജൻ (1887 ഡിസംബർ 22 – 1920 ഏപ്രിൽ 26). ശുദ്ധഗണിതത്തിൽ കാര്യമായ വിദഗ്‌ധ ശിക്ഷണം ലഭിക്കാതിരുന്നിട്ടും സ്വപ്രയത്നത്തിലൂടെ ഗണിത വിശകലനം, സംഖ്യാസിദ്ധാന്തം, അനന്തശ്രേണി, തുടർച്ചാഭിന്നകങ്ങൾ തുടങ്ങിയ ഗണിതശാസ്ത്രമേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകി. രാമാനുജന്റെ ഗുരുവായിരുന്ന ഇംഗ്ലീഷ് ഗണിതജ്ഞൻ ജി.എച്ച്. ഹാർഡിയുടെ അഭിപ്രായത്തിൽ ഗോസ്, ഓയിലർ, കോച്ചി, ന്യൂട്ടൺ, ആർക്കിമിഡീസ് തുടങ്ങിയ വിശ്രുതഗണിതജ്ഞരുടെ നിരയിലുൾപ്പെടുത്താവുന്ന പ്രതിഭയായിരുന്നു അദ്ദേഹം. രാമാനുജന്റെ 125-ആം ജന്മവാർഷികത്തിന്റെ ഓർമ്മയ്ക്കായി 2012 ദേശീയ ഗണിതശാസ്ത്ര വർഷമായി പ്രഖ്യാപിച്ചിരിക്കുന്നു.```


*🌹ശാരദാദേവി* - ```ശ്രീരാമകൃഷ്ണ പരമഹംസരുടെ ആത്മീയ സഖിയായിരുന്നു ശാരദാദേവി (ജനനം ഡിസംബർ 22, 1853 - മരണം 1920 ജൂലൈ 20). പൂർവ്വാശ്രമത്തിൽ ഇവരുടെ പേര് ശാരദാമണി മുഖോപാദ്ധ്യായ എന്നായിരുന്നു. അദ്ദേഹത്തിനാകട്ടെ അവർ കാളീ മാതാവിന്റെ പ്രതിരൂപമായിരുന്നു. പരമഹംസനും ശിഷ്യർക്കും അവർ മാതാ ആയിരുന്നു. രാമകൃഷ്ണ മിഷന്റെ വളർച്ചക്ക് ഇവർ വളരെ പ്രധാനപ്പെട്ട പങ്കു വഹിച്ചിട്ടുണ്ട്.```


*🌹ഇഷ തൽവാർ* - ```സംവിധായകനായും നിർമ്മാതാവായും അഭിനേതാവായും ബോളിവുഡിൽ മുപ്പത് വർഷങ്ങളായി നിലകൊള്ളുന്ന വിനോദ് തൽവാറിന്റെ പുത്രിയാണ് ഇഷ തൽവാർ (ജനനം 22 ഡിസംബർ 1987). 2012-ൽ പുറത്തിറങ്ങിയ "തട്ടത്തിൻ മറയത്ത്" എന്ന മലയാളചലച്ചിത്രത്തിലൂടെയാണ് ഇഷയെ മലയാള പ്രേക്ഷകർ പരിചയപ്പെട്ടു തുടങ്ങിയത്. 2000ൽ "ഹമാര ദിൽ ആപ്കെ പാസ്‌ ഹേ" എന്ന ഹിന്ദി ചലചിത്രത്തിലൂടെ ബാലതാരമായിട്ടാണ് സിനിമാ രംഗത്തെക്കെത്തിയത്.``` 


*🌹അൽസിഡിസ് ഗിഗ്ഗിയ* - ```പ്രശസ്ത ഇറ്റാലിയൻ - ഉറൂഗ്വൻ ഫുട്ബോൾ കളിക്കാരനാണ് അൽസിഡിസ് എഡ്ഗാർദോ ഗിഗ്ഗിയ ( 22 ഡിസംബർ 1926 – 16 ജൂലൈ 2015). വലതു വിങ്ങറായണ് കളിച്ചിരുന്നത്. 1950 ലോകകപ്പ് ഫൈനലിൽ ഉറൂഗ്വായുടെ വിജയഗോൾ നേടിയതോടെയാണ് ഇദ്ദേഹം പ്രശസ്തിയുടെ കൊടുമുടിയിലേക്കുയർന്നത്.```


*🌹ആർ. രാമചന്ദ്രൻ നായർ* - ```കേരളത്തിലെ ഒരു പൊതുപ്രവർത്തകനും സംസ്ഥാനത്തെ മുൻ‌ ആരോഗ്യമന്ത്രിയുമാണ് ആർ. രാമചന്ദ്രൻ നായർ (ജനനം 22 ഡിസംബർ 1931). കമ്യൂണിസ്റ്റ് പ്രസ്ഥാന അനുഭാവിയായി രാഷ്ട്രീയം തുടങ്ങിയതിന് ശേഷം കേരള കോൺഗ്രസിലും പിന്നീട് എൻ.ഡി.പി.യിലും പ്രവർത്തിച്ചിരുന്നു.```


*🌹കനകലത ബറുവ* - ```ബ്രിട്ടീഷ് ഇന്ത്യയിലെ ആസ്സാമിൽ നിന്നുള്ള ഒരു സ്വാതന്ത്ര്യ സമര പ്രവർത്തക ആയിരുന്നു കനകലത ബറുവ (ജനനം 22 ഡിസംബർ 1924 - മരണം 20 സെപ്തംബർ 1942). ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ടു നടന്ന ഒരു ജാഥയിൽ പങ്കെടുക്കവേ കനകലത പോലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. ധൈര്യശാലി എന്നർത്ഥം വരുന്ന ബീർബല എന്നും ഇവർ അറിയപ്പെടുന്നു.```

 

*🌹ഗുരു ഗോബിന്ദ് സിങ്* - ```സിഖ് മതത്തിന്റെ പത്താമത്തെ ഗുരു ആയിരുന്നു ഗുരു ഗോബിന്ദ് സിങ് ( 22 ഡിസംബർ 1666 - 7 ഒക്ടോബർ 1708). അദ്ദേഹം സിഖ് മതവിശ്വാസിയും, യോദ്ധാവും, കവിയും തത്ത്വചിന്തകനുമായിരുന്നു. ആദ്യ സിഖ് ഗുരുവായ ഗുരു നാനക്ക് സ്ഥാപിച്ച സിഖ് വിശ്വാസത്തെരൊരു സംഘടിതരൂപമുള്ള മതമായി ചിട്ടപ്പെടുത്തിയത് ഇദ്ദേഹമാണ് . ജീവിച്ചിരുന്ന സിഖ് ഗുരുക്കന്മാരിൽ അവസാനത്തെ അംഗമായ ഇദ്ദേഹം 1699ൽ സിഖ് ഖൽസയ്ക്ക് രൂപം നൽകുകയും[5] തുടർന്ന് സിഖ് മതത്തിന്റെ ഗുരുസ്ഥാനം പതിനൊന്നാമത്തേയും എന്നന്നേക്കുമുള്ളതുമായ ഗുരുവായ ഗുരു ഗ്രന്ഥ സാഹിബിനു കൈമാറുകയും ചെയ്തു.```


*🌹പന്ന്യൻ രവീന്ദ്രൻ* - ```കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകം മുൻ സെക്രട്ടറിയും ദേശീയ സെക്രട്ടറിയേറ്റ് അംഗവുമാണ് പന്ന്യൻ രവീന്ദ്രൻ (ജനനം: ഡിസംബർ 22 1945). 1979 മുതൽ 1982 വരെ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റായിരുന്നു. 'തൊഴിൽ അല്ലെങ്കിൽ ജയിൽ' എന്ന മുദ്രാവാക്യം ഉയർത്തി യുവാക്കളെ സംഘടിപ്പിച്ച് സമരം നടത്തി ശ്രദ്ധേയനായി.```


*🌹കെ.എം. ഷാജി* - ```2011 മുതൽ അഴീക്കോട് നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എം.എൽ.എയാണ് കെ.എം. ഷാജി (1971 ഡിസംബർ 22). കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റും സ്റ്റേറ്റ് യൂത്ത് ലീഗ് പ്രസിഡന്റും കോഴിക്കോട് സർവകലാശാല ചെയർമാനുമായിരുന്നിട്ടുണ്ട്.```


*🌹കരിഷ്മ ശർമ്മ* - ```മലയാള ചലച്ചിത്രമേഖലയിൽ പ്രധാനമായും പ്രവർത്തിച്ച ഇന്ത്യൻ ചലച്ചിത്ര നടിയാണ് കരിഷ്മ ശർമ്മ (Born on 22 Dec 1993). ഉജ്ദ ചാമൻ, സൂപ്പർ 30 തുടങ്ങിയ ജനപ്രിയ സിനിമകളിൽ കരിഷ്മ പ്രവർത്തിച്ചിട്ടുണ്ട്. 2019 ൽ ഉജ്ദ ചാമനാണ് കരിഷ്മയുടെ തിയേറ്ററുകളിൽ എത്തിയത്.```


*🌷സ്മരണകൾ🌷* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌷വൈലോപ്പിള്ളി ശ്രീധരമേനോൻ* - ```ജീവിതയാഥാർഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോൻ (1911 മെയ്‌ 11 - 1985 ഡിസംബർ 22 ). മലയാളിയുടെ ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളിൽ രൂപകങ്ങളുടെ വിരലുകൾകൊണ്ട്‌ സ്പർശിച്ച കവിയാണ്‌ വൈലോപ്പിള്ളി. എല്ലാ മരുഭൂമികളെയും നാമകരണം ചെയ്തു മുന്നേറുന്ന അജ്ഞാതനായ പ്രവാചകനെപ്പോലെ മലയാളിയുടെ വയലുകൾക്കും തൊടികൾക്കും സഹ്യപർവ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴകൾക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നൽകിയ വൈലോപ്പിള്ളി, കേരളത്തിന്റെ പുൽനാമ്പിനെ നെഞ്ചിലമർത്തിക്കൊണ്ട്‌ എല്ലാ സമുദ്രങ്ങൾക്കും മുകളിൽ വളർന്നു നിൽക്കുന്നു. മാമ്പൂവിന്റെ മണവും കൊണ്ടെത്തുന്ന വൃശ്ചികക്കാറ്റ്‌ മലയാളിയുടെ ഓർമ്മകളിലേക്ക്‌ സങ്കടത്തിന്റെ ഒരശ്രുധാരയും കൊണ്ടുവരുന്നുണ്ട്‌. വൈലോപ്പിള്ളിയുടെ മാമ്പഴത്തിലൂടെ മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്രദുഃഖം, ഒരു പക്ഷേ, ഭൂമിയുടെ അനശ്വരമായ മാതൃത്വത്തിലേക്ക്‌ തിരിച്ചുപോയ പുത്രന്മാരുടെയും ജനപദങ്ങളുടെയും ഖേദമുണർത്തുന്നു.``` 


*🌷എ.പി.പി. നമ്പൂതിരി* - ```അദ്ധ്യാപകനും നിരുപകനും കവിയും ആയിരുന്നു എപി പരമേശ്വരൻ നമ്പുതിരി എന്ന എ പി പി നമ്പുതിരി (ജനനം 1929 മാർച്ച്‌ 18 - മരണം 1991 ഡിസംബർ 22) .```


*🌷താരക് നാഥ് ദാസ്* - ```ലോകപ്രശസ്ത പണ്ഡിതനും ഇന്ത്യൻ സ്വാതന്ത്ര സമര സേനാനിയുമായ ബംഗാളി സ്വദേശിയായിരുന്നു താരക നാഥ് ദാസ് (ജനനം 15 ജൂൺ 1884 - മരണം 22 ഡിസംബർ 1958) .വടക്കേ അമേരിക്കയിലെ വടക്കൻ തീരത്തേക്കുള്ള ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായിരുന്നു ഇദ്ദേഹം .കൊളംബിയ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറും മറ്റനേകം യൂണിവേഴ്സിറ്റികളിലെ വിസിറ്റിംഗ് ഫാക്കൽറ്റി ആയിരുന്നു അദ്ദേഹം.``` 


*🌷പാലാ കെ.എം. മാത്യു* - ```കേരളത്തിലെ കോൺഗ്രസ് നേതാവും ഇടുക്കി മുൻ എം.പിയും, എഴുത്തുകാരനുമായിരുന്നു പാലാ കെ.എം മാത്യു (ജനനം ജനുവരി 11, 1927 - മരണം ഡിസംബർ 22, 2010). പൊതുപ്രവർത്തകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും പ്രശസ്തനാണ് ഇദ്ദേഹം. 1986ലും 1991ലും ഇദ്ദേഹം ഇടുക്കി എം. പി. ആയി ലോക്‌സഭയിലെത്തി. 2010 ഡിസംബർ 22-ന് അന്തരിച്ചു. മീനച്ചിലാറിൻ തീരത്തു നിന്ന് എന്ന പേരിലുള്ള ആത്മകഥ പ്രസിദ്ധീകരിക്കാനിരിക്കെയായിരുന്നു അന്ത്യം.```


*🌷മാധവി സർദേശായി* - ```കൊങ്കിണി സാഹിത്യകാരിയാണ് മാധവി സർദേശായി (7 ജൂലൈ 1962 - 22 ഡിസംബർ 2014). 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഇവരുടെ മൻതാൻ എന്ന ഉപന്യാസ സമാഹാരത്തിനായിരുന്നു.```


*🌷കായലാട്ട് രവീന്ദ്രൻ* - ```നാടക രചയിതാവും, ഗാനരചയിതാവും സംവിധായകനുമൊക്കെയായിരുന്നു രവീന്ദ്രൻ (മരണം : 22 ഡിസംബർ 2012 ).```


*🌷വാൾട്ടർ ഡാമറോഷ്* - ```വാൾട്ടർ ഡാമറോഷ് (ജനനം ജനുവരി 30, 1862 - മരണം ഡിസംബർ 22, 1950) ജർമൻ-അമേരിക്കൻ സംഗീതവിദ്വാനായിരുന്നു. ന്യൂയോർക്ക് സിംഫണിക്കുവേണ്ടി ലിയോപോൾഡ് രചിച്ച ഓർക്കെസ്ട്രകളിൽ ഇദ്ദേഹത്തിന്റെ ഗണ്യമായ സംഭാവന ഉണ്ടായിട്ടുണ്ട്. 1928 വരെ ന്യൂയോർക്ക് സിംഫണി സൊസൈറ്റിയുടെ മുഖ്യ അവതാരകനായി സേവനമനുഷ്ഠിച്ചു. 1926 മുതൽ ആരംഭിച്ച റേഡിയോ സംഗീതപരിപാടി ഇദ്ദേഹത്തെ സംഗീതപ്രക്ഷേപണ ലോകത്തെ കുലപതികളിലൊരാളാക്കി. ഓപ്പറകൾ, ഗാനങ്ങൾ, ഉപകരണസംഗീതം എന്നിവയിലെല്ലാം ഡാമറോഷ് തന്റെ സർഗവൈഭവം പ്രകടമാക്കിയിട്ടുണ്ട്. ദ് സ്കാർലറ്റ് ലെറ്റർ (1896), ദ് മാൻ വിത്തൗട്ട് എ കൺട്രി (1937) എന്നിവ വിശ്വപ്രസിദ്ധങ്ങളാണ്. 1923-ൽ ഇദ്ദേഹത്തിന്റെ ആത്മകഥയായ മൈ മ്യൂസിക്കൽ ലൈഫ് പ്രകാശിതമായി.``` 


*🌷സാമുവൽ ബെക്കറ്റ്* - ```സാമുവൽ ബാർക്ലെ ബെക്കറ്റ് (1906 ഏപ്രിൽ 13 - 1989 ഡിസംബർ 22) ഐറിഷ് നാടകകൃത്തും കവിയും നോവലിസ്റ്റുമായിരുന്നു. 1969-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരത്തിനർഹനായി. നിരൂപകരുടെ അഭിപ്രായത്തിൽ വിഷാദവും ദുരന്തബോധവും നിറഞ്ഞ രചനകളായിരുന്നു ബെക്കറ്റിന്റേത്. 1940കളുടെ അവസാനം രചിച്ച് 1952-ൽ പ്രസിദ്ധീകരിച്ച ഗോദോയെ കാത്ത് (Waiting for Godot) എന്ന നാടകമാണ് ഇദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്. ഫ്രെഞ്ചില് രചിച്ച മൂലകൃതി 1954ലാണ് ഇംഗ്ലീഷിലേക്കു പരിഭാഷ ചെയ്തത്.```


*🌷പി.എം. ആന്റണി* - ```മലയാളത്തിലെ ഒരു നാടകകൃത്തും, നാടകസംവിധായകനും തീയേറ്റർ ആക്ടിവിസ്റ്റുമായിരുന്നു പി.എം. ആന്റണി(1951 – 22 ഡിസംബർ 2011).നാടകവേദിയുടെ പ്രതിസന്ധി മറികടക്കാൻ പി.എം. ആന്റണി നിർദ്ദേശിച്ച ഒരു തീയേറ്റർ സങ്കൽപ്പമാണ് തീയേറ്റർ ഗറില്ലാസ്.```

🔥🌟🔥🌟🔥🌟🔥🌟

🔹🔹🔹🔹🔹🔹🔹

*🦋അനൂപ് വേലൂർ🦋*

🔹🔹🔹🔹🔹🔹🔹


🪔🪔🪔🪔🪔🪔🪔🪔🪔

*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (22-12-2021) വിഷയം തിരിച്ചുള്ള ടൈംടേബിൾ*

🪔🪔🪔🪔🪔🪔🪔🪔🪔


🦋🦋🦋🦋🦋🦋🦋🦋🦋


*🛎️പ്രി-പ്രൈമറി* 🔡


*▶️11.00 am* - കിളിക്കൊഞ്ചൽ


*🛎️ഒന്നാം ക്ലാസ് 1️⃣*


*▶️02:00 pm* - മലയാളം 


*🛎️ രണ്ടാം ക്ലാസ് 2️⃣*


*▶️02:30 pm* - ഗണിതം (ഇംഗ്ലീഷ് മീഡിയം)


*🛎️ മൂന്നാം ക്ലാസ് 3️⃣*


*▶️03.00 pm* - പരിസരപഠനം


*🛎️നാലാം ക്ലാസ് 4️⃣*


 *▶️03.30 pm* - ഗണിതം 


*🛎️അഞ്ചാം ക്ലാസ് 5️⃣*


*▶️04:00 pm* - അടിസ്ഥാനശാസ്ത്രം 


*🛎️ആറാം ക്ലാസ്6️⃣*


*▶️04.30 pm* - അടിസ്ഥാനപാഠാവലി 


*🛎️ഏഴാം ക്ലാസ് 7️⃣*


*▶️05.00 pm* - സാമൂഹ്യശാസ്ത്രം 


*🛎️എട്ടാം ക്ലാസ് 8️⃣*


*▶️01.30 pm* - ഗണിതം 


*🛎️ഒൻപതാം ക്ലാസ് 9️⃣*


*▶️11.30 am* - കേരളപാഠാവലി  


*▶️12.00 pm* - ഫിസിക്സ് (ഇംഗ്ലീഷ് മീഡിയം)


*🛎️ പത്താം ക്ലാസ് 1️⃣0️⃣*


*▶️05.30 pm* - ഗണിതം (പുനഃസംപ്രേഷണം - രാവിലെ 06.00)


*▶️06.00 pm* - കേരളപാഠാവലി (പുനഃസംപ്രേഷണം - രാവിലെ 06.30)


*▶️06.30 pm* - ഊർജ്ജതന്ത്രം (പുനഃസംപ്രേഷണം - രാവിലെ 07.00) 


*🛎️ പ്ലസ് വൺ1️⃣1️⃣*


*▶️07.30 am* - ഇംഗ്ലീഷ് (പുനഃസംപ്രേഷണം - രാത്രി 07.00) 


*▶️08.00 am* - ഫിസിക്സ് (പുനഃസംപ്രേഷണം - രാത്രി 09.30)


*▶️08.30 am* - ഇക്കണോമിക്സ് (പുനഃസംപ്രേഷണം -രാത്രി 10.00) 


*🛎️ പ്ലസ് ടു1️⃣2️⃣*


*▶️09.00 am* - മാത്തമാറ്റിക്ക്സ് (പുനഃസംപ്രേഷണം -രാത്രി 10.30) 


*▶️09.30 am* - കെമിസ്ട്രി (പുനഃസംപ്രേഷണം -രാത്രി 11.00) 


*▶️10.00 am* - സുവോളജി 


*▶️10.30 am* - അക്കൗണ്ടൻസി 


*▶️12.30 pm* - പൊളിറ്റിക്കൽ സയൻസ് 


*▶️01.00 pm* - ബിസിനസ് സ്റ്റഡീസ് 


*🛎️ പൊതുപരിപാടി🌐*


*▶️07.30 pm* - മഹാമാരികൾ   


*▶️08.00 pm* - കളിയും കാര്യവും  

🦋🦋🦋🦋🦋🦋🦋🦋🦋

📡📡📡📡📡📡📡📡📡

   *🛎️ചാനൽ നമ്പർ🛎️*

          🟡🟡🟡🟡🟡


*🖥️കേരളവിഷൻ - 33*


*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*


*🖥️ഡെൻ നെറ്റ് വർക്ക് - 597*


*🖥️ഡിജി മീഡിയ - 149*


*🖥️സിറ്റി ചാനൽ - 116*


*🖥️ഡിഷ് ടിവി - 3207*


*🖥️വീഡിയോകോൺ D2h - 3207*


*🖥️സൺ ഡയറക്റ്റ് - 245*


*🖥️ടാറ്റാ സ്കൈ - 1873*


*🖥️എയർടെൽ - 867*

📡📡📡📡📡📡📡📡📡


📺📺📺📺📺📺📺📺

*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (22-12-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*

📺📺📺📺📺📺📺📺


*🎥#Keralavision Kerala TV🔻🔻*


രാവിലെ 9 മണിക്ക്

🎬ഗ്യാങ്സ്റ്റർ 

ഉച്ചയ്ക്ക് 1 മണിക്ക് 

🎬ബൈസിക്കിൾ തീവ്സ് 

രാത്രി 9.30 ന് 

🎬ആക്ച്വലി 


*🎥#Flowers TV🔻🔻*


വൈകീട്ട് 3 മണിക്ക്

🎬നോട്ട്ബുക്ക്


*🎥#AsianetTV🔻🔻*


രാവിലെ 9 മണിക്ക്

🎬കമലദളം

രാത്രി 11.45 ന് 

🎬കയ്യൊപ്പ്


*🎥#AsianetMovies🔻🔻*


രാവിലെ 7 മണിക്ക്

🎬തലയണമന്ത്രം

രാവിലെ 10 മണിക്ക് 

🎬മാസ്റ്റേഴ്സ്

ഉച്ചയ്ക്ക് 1 മണിക്ക് 

🎬പുലിമുരുകൻ

വൈകിട്ട് 4 മണിക്ക് 

🎬വെള്ളിമൂങ്ങ

രാത്രി 7 മണിക്ക്

🎬ഒരു മരുഭൂമിക്കഥ

രാത്രി 10 മണിക്ക് 

🎬 കാക്കി


*🎥#AsianetPlus🔻🔻*


രാവിലെ 5.30 ന്                           

🎬ചിത്രശലഭം

രാവിലെ 9 മണിക്ക്

🎬ഉണ്ണികളേ ഒരു കഥപറയാം

ഉച്ചയ്ക്ക് 12 മണിക്ക്

🎬വർഷം

വൈകിട്ട് 2.30 ന്  

🎬അമൃതംഗമയ

രാത്രി 11 മണിക്ക്

🎬ഊതിക്കാച്ചിയ പൊന്ന്


*🎥#SuryaTV & #SuryaTVHD🔻🔻*


രാവിലെ 9 മണിക്ക്

🎬നായക്

ഉച്ചയ്ക്ക് 2 മണിക്ക്

🎬ചാർലി


*🎥#SuryaMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬കറൻസി

രാവിലെ 10 മണിക്ക് 

🎬ഞാൻ

ഉച്ചയ്ക്ക് 1 മണിക്ക്

🎬കളിമണ്ണ്

വൈകിട്ട് 4 മണിക്ക്

🎬ഭഗവാൻ

രാത്രി 7 മണിക്ക്

🎬തട്ടത്തിൻ മറയത്ത്

രാത്രി 10 മണിക്ക്

🎬കർമ്മ


*🎥#ZeeKeralam🔻🔻*


രാവിലെ 9.30 ന് 

🎬ടിക്ക് ടിക്ക് ടിക്ക്


*🎥#MazhavilManorama🔻🔻*


ഉച്ചയ്ക്ക് 11.30 ന് 

🎬റൺവേ

ഉച്ചയ്ക്ക് 3 മണിക്ക്

🎬ഓവർടേക്ക്


*🎥#KairaliTV🔻🔻*


രാവിലെ 6.30 ന് 

🎬പട്ടണപ്രവേശം

രാവിലെ 9 മണിക്ക് 

🎬റോമിയോ ജൂലിയറ്റ്

ഉച്ചയ്ക്ക് 12 മണിക്ക്

🎬പുലി

വൈകിട്ട് 4 മണിക്ക്

🎬വേൽ

രാത്രി 8.30 ന്  

🎬വേട്ടൈപുലി 

രാത്രി 11.30 ന്  

🎬C/O സൈറാബാനു


*🎥#Kairali WE TV🔻🔻*


രാവിലെ 7 മണിക്ക് 

🎬കാശ്മീരം

രാവിലെ 10 മണിക്ക് 

🎬 അമ്മ അമ്മായിയമ്മ

വൈകിട്ട് 3 മണിക്ക്

🎬മാരി 2

വൈകീട്ട് 5.30 ന്  

🎬സിന്ദൂരരേഖ

രാത്രി 8 മണിക്ക് 

🎬ചന്ത

രാത്രി 11.30 ന് I

🎬കൗശലം


*🎥#AmritaTV🔻🔻*


രാവിലെ 8 മണിക്ക്

🎬തിരക്കഥ

ഉച്ചയ്ക്ക് 1.30 ന്

🎬ബാഹുബലി ദ് ബിഗിനിങ്ങ്

📺📺📺📺📺📺📺

Post a Comment

Previous Post Next Post