അഴിയൂരിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നാനോ സംരംഭങ്ങൾ ആരംഭിക്കുന്നു
സംരംഭകർക്കായി ഓൺലൈൻ ശില്പശാല സംഘടിപ്പിച്ചു
അഴിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ വീടുകളിൽ വെച്ച് ആരംഭിക്കാൻ കഴിയുന്ന നാനോ സംരംഭങ്ങൾ ആരംഭിക്കാൻ തയ്യാറായ 100 കുടുംബശ്രീ അംഗങ്ങൾക്കായി ഓൺലൈൻ അവബോധന ക്ലാസ് സംഘടിപ്പിച്ചു.
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ സഹായത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത് .ആദ്യഘട്ടത്തിൽ ടൈലറിംഗ് പഠിച്ച സ്ത്രീകളെ ഉൾപ്പെടുത്തിയാണ് നാനോ സംരംഭംങ്ങൾ ആരംഭിക്കുക.
ഓരോ വാർഡിൽ നിന്നും അഞ്ചുപേർക്കാണ് ആദ്യ ഘട്ടത്തിൽ അവസരം ലഭിക്കുക.
പലിശരഹിത വായ്പ, ബാങ്ക്കളുമായുള്ള സംയോജനം എന്നിവ കുടുംബശ്രീയുടെ നേതൃത്വത്തിൽ ചെയ്തു നൽകുന്നതാണ്.
36 ഗഡുക്കളായി വായ്പാ പലിശ രഹിതമായി കുടുംബശ്രീ മുഖേന തിരിച്ചടക്കണം
ആദ്യഘട്ടത്തിൽ 100 പേർക്ക് പതിനായിരം രൂപ വീതം പലിശരഹിത വായ്പ ലഭ്യമാക്കി ടൈലറിങ് മെഷീനും മറ്റ് ഉപകരണങ്ങളും വാങ്ങി നൽകുന്നതാണ്.
സ്ത്രീകളെ തൊഴിൽ മുഖത്ത് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ പദ്ധതി ആരംഭിക്കുന്നത്.
പദ്ധതിക്കായി സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി പ്രാരംഭ ചർച്ച നടത്തി.
പരിശീലനപരിപാടിയിൽ വടകര ബ്ലോക്ക് ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ വിശ്വൻ കോറോത്ത് ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, സെക്രട്ടറി
ടി ഷാഹുൽ ഹമീദ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ എന്നിവർ സംസാരിച്ചു
Post a Comment