ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
*💠ലോക ബധിര ദിനം*
*💠ലോക നദികളുടെ ദിനം*
*💠ലോക ഗർഭനിരോധന ദിനം*
*💠ലോക പരിസ്ഥിതി ആരോഗ്യ ദിനം*
*💠ലോക കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ദിനം*
*💠ആണവായുധങ്ങളുടെ സമ്പൂർണ്ണ ഉന്മൂലനത്തിനുള്ള അന്താരാഷ്ട്ര ദിനം*
*💠യൂറോപ്യൻ ഭാഷാ ദിനം*
*💠ഷാമു ദി തിമിംഗല ദിനം*
*💠ഗോൾഡ് സ്റ്റാർ മാതൃദിനം*
*💠ജോണി ആപ്പിൾ സീഡ് ദിനം*
*💠മാനവ വിഭവശേഷി പ്രൊഫഷണൽ ദിനം*
*💠മെസോതെലിയോമ ബോധവൽക്കരണ ദിനം*
*💠ദേശീയ ഡംപ്ലിംഗ് ദിനം*
*💠ദേശീയ ചിമിചംഗ ദിനം*
*💠ദേശീയ മികച്ച പ്രഭാതഭക്ഷണ ദിനം*
*💠ദേശീയ സാഹചര്യ അവബോധ ദിനം*
*💠ദേശീയ കംപ്ലയിൻസ് ഓഫീസർ ദിനം*
*💠ദേശീയ സാഹചര്യ അവബോധ ദിനം*
*💠മഗൽ ഡി ടൗബ (സെനഗൽ)*
*💠ദേശീയ പതാക ദിനം (ഇക്വഡോർ)*
*💠സെപ്റ്റംബർ വിപ്ലവ ദിനം (യെമൻ)*
*💠തൊഴിലാളി ദിനം (കസാക്കിസ്ഥാൻ)*
*💠ഗോൾഡ് സ്റ്റാർ മാതൃദിനം (യുഎസ്എ)*
*💠ദേശീയ പാൻകേക്ക് ദിനം (യുഎസ്എ)*
*💠ദേശീയ രക്തദാതാക്കളുടെ ദിനം (കിർഗിസ്ഥാൻ)*
*💠ദേശീയ സ്ഥിതിവിവരക്കണക്ക് ദിനം (ഇന്തോനേഷ്യ)*
*💠മെക്കാനിക്കൽ എഞ്ചിനീയർ ദിനം (ഉക്രെയ്ൻ , റഷ്യ , കസാക്കിസ്ഥാൻ)*
*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌐1087* - ```വില്യം രണ്ടാമൻ ഇംഗ്ലണ്ടിലെ രാജാവായി കിരീടമണിഞ്ഞു, 1100 വരെ വാഴുന്നു.```
*🌐1580* - ```ഫ്രാൻസിസ് ഡ്രേക്ക് ഭൂമിയുടെ പ്രദക്ഷിണം പൂർത്തിയാക്കി.```
*🌐1905 - ```E = mc² സമവാക്യം കടന്നുവരുന്ന ഗവേഷണപ്രബന്ധം ആൽബർട്ട് ഐൻസ്റ്റീൻ പ്രസിദ്ധീകരിച്ചു.```
*🌐1910* - ```തിരുവിതാംകൂർ സർക്കാരിനെതിരെ വിമർശനങ്ങൾ പ്രസിദ്ധീകരിച്ച ശേഷം ഇന്ത്യൻ പത്രപ്രവർത്തകൻ സ്വദേശഭിമാണി രാമകൃഷ്ണ പിള്ള അറസ്റ്റു ചെയ്യപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തു.```
*🌐1914* - ```യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ ട്രേഡ് കമ്മീഷൻ ഫെഡറൽ ട്രേഡ് കമ്മീഷൻ ആക്റ്റ് സ്ഥാപിച്ചു.```
*🌐1934* - ```ഓഷ്യൻ ലൈനർ ആർഎംഎസ് ക്വീൻ മേരി വിക്ഷേപിച്ചു.```
*🌐1944* - ```രണ്ടാം ലോകമഹായുദ്ധം: ഓപ്പറേഷൻ മാർക്കറ്റ് ഗാർഡൻ പരാജയപ്പെട്ടു.```
*🌐1947* - ```കാശ്മീർ മഹാരാജാവ് രാജ്യം ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ തീരുമാനിച്ചു.```
*🌐1960* - ```ചിക്കാഗോയിൽ, പ്രസിഡന്റ് സ്ഥാനാർത്ഥികളായ റിച്ചാർഡ് എം. നിക്സണും ജോൺ എഫ്. കെന്നഡിയും തമ്മിൽ ആദ്യമായി ടെലിവിഷൻ സംവാദം നടന്നു.```
*🌐1962* - ```ആർ.ശങ്കർ 1962 സെപ്റ്റംബർ 26 മുതൽ 1964 സെപ്റ്റംബർ 10 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.```
*🌐1969* - ```ദി ബീറ്റിൽസ് അവസാനമായി റെക്കോർഡുചെയ്‌ത ആൽബം ആബി റോഡ് പുറത്തിറങ്ങി.```
*🌐1984* - ```150 വർഷം ബ്രിട്ടന്റെ അധീനതയിലായിരുന്ന ഹോങ്കോങ് ചൈനയ്ക്ക് കൈമാറുന്നതിനുള്ള ഉടമ്പടി ബെയ്ജിങ്ങിൽ ഒപ്പുവച്ചു.```
*🌐1988* - ```ഉത്തേജക മരുന്നു കഴിച്ചിരുന്നുവെന്ന് തെളിഞ്ഞതിനെ തുടർന്ന് കാനഡയുടെ ബെൻ ജോൺസന്റെ ഒളിംപിക്സ് മെഡലുകൾ തിരിച്ചുവാങ്ങി.```
*🌐2008* - ```സ്വിസ് പൈലറ്റും കണ്ടുപിടുത്തക്കാരനുമായ യെവ്സ് റോസി ഇംഗ്ലീഷ് ചാനലിലുടനീളം ജെറ്റ് എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു വിംഗ് പറക്കുന്ന ആദ്യ വ്യക്തിയായി .```
*🌐2010* - ```കലാമണ്ഡലം ഹേമലത 123 മണിക്കൂറും 15 മിനിറ്റും തുടർച്ചയായി മോഹിനിയാട്ടം അവതരിപ്പിച്ചുകൊണ്ട് ഗിന്നസ് റെക്കോർഡ് നേടി. ഇത് പിന്നീട് 126 മണിക്കൂര്‍ തുടര്‍ച്ചയായി നൃത്തം ചെയ്ത് കിഴക്കന്‍ നേപ്പാള്‍ സ്വദേശിനി ബന്ദന മറികടന്നു.```
*🌐2016* - ```ഒരു വിക്ഷേപണത്തിൽ തന്നെ രണ്ട് വ്യത്യസ്ത ഓർബിറ്റുകളിൽ ഉപഗ്രഹവിക്ഷേപണം നടത്തുന്ന ആദ്യത്തെ സംരംഭം നടത്തി ഐഎസ്ആർഒ ചരിത്രം കുറിച്ചു.```
*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌹നാരായൻ* - ```മലയാള നോവലിസ്റ്റാണ് നാരായൻ (ജനനം: സെപ്റ്റംബർ 26 1940). മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.സമൂഹത്തിന്റെ അടിത്തട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ ചിത്രീകരിക്കുന്ന നോവലുകളാണ് പ്രധാന സാഹിത്യസംഭാവന. പ്രകൃതിയോടു മല്ലിട്ടു ജീവിക്കുന്ന കേരളത്തിലെ ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ച് അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയിട്ടുള്ള നോവലാണ് കൊച്ചരേത്തി. ഈ കൃതിയിലെ ഭാഷാപരമായ പ്രത്യേകതകൾ, പ്രമേയം തുടങ്ങിയവ ഇതിനെ ദലിത് നോവൽ എന്ന നിലയിൽ ശ്രദ്ധേയമാക്കി. മുതുവാന്മാരുടെയും ഊരാളന്മാരുടെയും ജീവിതമാണ് ഊരാളിക്കുടി എന്ന നോവലിലെ പ്രമേയം. ലളിതവും എന്നാൽ ശക്തവുമാണ് ആവിഷ്കരണരീതി.```
*🌹വിദ്യാ അയ്യർ* - ```ഒരു അമേരിക്കൻ യൂട്യൂബറും ഗായികയുമാണ് *_വിദ്യ വോക്സ്_* എന്ന പേരിൽ അറിയപ്പെടുന്ന വിദ്യാ അയ്യർ (ജനനം: സെപ്റ്റംബർ 26, 1990). ചെന്നൈയിൽ ജനിച്ച അവർ എട്ടാമത്തെ വയസ്സിൽ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറി. ക്ലാസിക്കൽ റാപ്പർമാർ, ഇലക്ട്രോണിക് നൃത്ത സംഗീതം, ഇന്ത്യൻ ശാസ്ത്രീയ സംഗീതം എന്നിവയുടെ മിശ്രിതമാണ് വിദ്യയുടെ സംഗീതം. ഏപ്രിലിൽ വിദ്യ വോക്സ് ചാനൽ ആരംഭിച്ചതിനുശേഷം, വിദ്യയുടെ വീഡിയോകൾക്ക് 844 ദശലക്ഷത്തിലധികം കാഴ്‌ചകൾ ലഭിച്ചു, കൂടാതെ ചാനൽ 7 ദശലക്ഷത്തിലധികം വരിക്കാരെ ശേഖരിച്ചു.മേജർ ലാസറിന്റെ ഒരു പഞ്ചാബി നാടൻ പാട്ടിനൊപ്പം 38 ദശലക്ഷം വ്യൂകളും "ഫ്രീ ആയിരിക്കുക (പള്ളിവാളു ഭദ്രവട്ടകം)" ഈ മാസം വരെ വരെ യൂട്യൂബിൽ 249 ദശലക്ഷം വ്യൂകളുണ്ട്.```
*🌹മൻമോഹൻ സിങ്* - ```ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ് ഡോ. മൻമോഹൻ സിങ്. ഇന്ത്യാ വിഭജനത്തിനു മുൻപ് ഇപ്പോഴത്തെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗായിൽ 1932 സെപ്റ്റംബർ 26ന് ജനിച്ചു.സാമ്പത്തികശാസ്ത്രം ഇഷ്ടമേഖലയാക്കിയ മൻമോഹൻ സിങ് മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് രാഷ്ട്രീയത്തിലെത്തിയത്. ഒടുവിൽ 2004 മേയ് 22 ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയിലുമെത്തി.```
*🌹സെറീന വില്യംസ്* - ```ഒരു അമേരിക്കൻ പ്രൊഫഷണൽ ടെന്നിസ് കളിക്കാരിയാണ് സെറീന വില്യംസ് (ജനനം : സെപ്റ്റംബർ 26, 1981). മുൻ എറ്റിപി ലോക ഒന്നാം നമ്പർ താരം ഇവരാണ്. 23 സിംഗിൾസും 14 ഡബിൾസും 2 മിക്സഡ് ഡബിൾസും ഉൾപ്പെടെ 39 ഗ്രാൻഡ്സ്ലാമുകൾ നേടിയിട്ടുണ്ട്.23 ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടങ്ങളും ഇവർ വിജയിച്ചിട്ടുണ്ട്. ഈ നേട്ടം അവസാനമായി സ്വന്തമാക്കിയത് ഇവരാണ്. ഒളിമ്പിക്സിൽ സ്ത്രീകളുടെ ഡബിൾസിൽ രണ്ട് സ്വർണവും നേടിയിട്ടുണ്ട്. 2005-ൽ ടെന്നിസ് മാസിക പുറത്തിറക്കിയ ഓപ്പൺ എറയിലെ ഏറ്റവും മികച്ച ടെന്നിസ് കളിക്കാരുടെ പട്ടികയിലെ (പുരുഷന്മാരും സ്ത്രീകളും ഉൾപ്പെട്ടത്) സെറീന 17-ആം സ്ഥാനം സ്വന്തമാക്കി.```
*🌹ടി.എം. തോമസ് ഐസക്ക്* - ```കേരളത്തിലെ മുൻ ധനകാര്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യുടെ കേന്ദ്ര കമ്മിറ്റി അംഗവുമാണ് ഡോ. റ്റി. എം. തോമസ് ഐസക്ക് (Born: 26 September 1952). 2006-ലെ അച്യുതാനന്ദൻ മന്ത്രിസഭയിൽ ധനകാര്യവകുപ്പ് കൈകാര്യം ചെയ്തത് തോമസ് ഐസക് ആയിരുന്നു. 1996 മുതൽ 2001 വരെ സംസ്ഥാന ആസൂത്രണബോർഡംഗമായിട്ടും പ്രവർത്തിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ നിന്നുള്ള സി.പി.ഐ(എം) അംഗമാണ്.```
*🌹മാർ ജോസഫ് കുണ്ടുകുളം* - ```1970 മുതൽ 1997 വരെ തൃശൂരിലെ സിറോ-മലബാർ കത്തോലിക്കാ അതിരൂപതയുടെ ആദ്യത്തെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പായിരുന്നു മാർ ജോസഫ് കുണ്ടുകുളം (26 സെപ്റ്റംബർ 1917-26 ഏപ്രിൽ 1998). കുണ്ടുകുളം 1997 ൽ ആർച്ച് ബിഷപ്പായി വിരമിക്കുകയും 1998 ഏപ്രിൽ 26 ന് കെനിയയിലെ വാമ്പയിൽ വച്ച് മരണമടയുകയും ചെയ്തു.```
*🌹അഞ്ജലി പാട്ടീൽ* - ```ഒരു ഇന്ത്യൻ ചലച്ചിത്രനടിയും നാടകനടിയുമാണ് അഞ്ജലി പാട്ടീൽ (ജനനം: 26 സെപ്റ്റംബർ 1987). തമിഴ്, ഹിന്ദി, തെലുഗു, സിംഹള എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഡെൽഹി ഇൻ എ ഡേ എന്ന ഹിന്ദി ചലച്ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ചു. ചക്രവ്യൂഹ്, ന്യൂട്ടൺ, ശ്രീലങ്കൻ ചലച്ചിത്രമായ വിത്ത് യു വിത്ത്ഔട്ട് യു എന്നിവയാണ് അഭിനയിച്ച പ്രധാന ചലച്ചിത്രങ്ങൾ. ഇന്ത്യയുടെ 43-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച നടിയ്ക്കുള്ള രജതമയൂര പുരസ്കാരം വിത്ത് യു വിത്ത്ഔട്ട് യു എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു. 2013-ൽ നാ ബംഗാരു തല്ലി എന്ന തെലുഗു ചലച്ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശവും[2] മികച്ച നടിയ്ക്കുള്ള നന്ദി പുരസ്കാരവും ലഭിച്ചു.```
*🌹ഹരി ഓം ശരൺ* - ```ഒരു ഇന്ത്യൻ ഹിന്ദു ഭക്ത ഗായകനും ഗാനരചയിതാവുമായിരുന്നു ഹരി ഓം ശരൺ (26 സെപ്റ്റംബർ 1932 - 17 ഡിസംബർ 2007). സീതയെയും രാമനെയും ഹനുമാനെയും സ്തുതിച്ച് ഭക്തിഗാനങ്ങൾ ആലപിക്കുന്നതിലൂടെ അദ്ദേഹം തന്റെ കരിയറിലെ ഭൂരിഭാഗവും ചെലവഴിച്ചു. 1970 കളിൽ ഭജൻ ഗായകനെന്ന നിലയിൽ പ്രേമഞ്ജലി പുഷ്പഞ്ജയ്, ഡാറ്റാ ഏക് റാം തുടങ്ങിയ ആൽബങ്ങൾ റെക്കോർഡുചെയ്‌തു. 'തേരാ റാം ജി കരേഞ്ചെ ബെഡാ പാർ', 'മെയി ചാദർ ഒദ്‌കെ കൈസെ', 'ആരതി കുഞ്ച് ബിഹാരി കി', 'ഐസ പ്യാർ ബഹാ ഡി മായ', 'ശ്രീ രാധേ ഗോവിന്ദ', 'ഹനുമാൻ ചാലിസ', 'ഗോവിന്ദ് ജയ്' ലോകമെമ്പാടുമുള്ള ഭക്തർക്കിടയിൽ ജയ് ജയ് വളരെ ജനപ്രിയമാണ്. 35 വർഷത്തിലേറെയായി അദ്ദേഹം നടത്തിയ ഭക്തി റെക്കോർഡിംഗുകളിൽ 20 ഭജൻ ആൽബങ്ങൾ പുറത്തിറക്കി.```
*🌹അർച്ചന പുരൺ സിങ്* -```ഇന്ത്യൻ ടെലിവിഷൻ രംഗത്തെ ഒരു അവതാരകയും ബോളിവുഡ് ചലച്ചിത്രരംഗത്തെ ഒരു പ്രമുഖ നടിയുമാണ് അർച്ചന പുരൺ സിംങ് (ജനനം : 26 September 1962) തന്റെ ഹാസ്യ കഥാപാത്രങ്ങളുടെ അഭിനയത്തിൽ ഇവർ കൂടുതൽ അറിയപ്പെടുന്നു. കൂടാതെ സമീപകാലത്ത് ഇന്ത്യൻ ടെലിവിഷനിലെ ഹാസ്യപരിപാടികളിൽ ജഡ്ജ് ആയും ഇവർ പ്രശസ്തി നേടി.```
*🌹ഇയാൻ ചാപ്പൽ* - ```സൗത്ത് ഓസ്ട്രേലിയക്ക് വേണ്ടിയും ഓസ്ട്രേലിയക്ക് വേണ്ടിയും കളിച്ചിട്ടുള്ള ഒരു ക്രിക്കറ്റ് കളിക്കാരനാണ് ഇയാൻ മൈക്കിൾ ചാപ്പൽ (Born: 26 September 1943). 1971 മുതൽ 1975 വരെ ഇദ്ദേഹം ഓസ്ട്രേലിയയുടെ നായകനുമായിരുന്നു. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച നായകന്മാരിൽ ഒരാളായി ഇദ്ദേഹം വിലയിരുത്തപ്പെട്ടു.അദ്ദേഹത്തിന്റെ തുറന്നടിച്ചുള്ള പദപ്രയോഗങ്ങൾ വിവാദങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചു. 1970 കളിൽ ഓസ്ട്രേലിയയെ മികച്ചൊരു നിലയിലെത്തിയതിനു പിന്നിലെ പ്രേരകശക്തി ചാപ്പലായിരുന്നു.```
*🌹ഈശ്വര ചന്ദ്ര വിദ്യാസാഗർ* - ```ഇന്ത്യൻ ബംഗാളി ബഹുമുഖപ്രതിഭയും ബംഗാൾ നവോത്ഥാനത്തിന്റെ പ്രധാന കണ്ണികളിലൊരാളുമാണ് ഈശ്വര ചന്ദ്ര വിദ്യാസാഗർ(26 September 1820 – 29 July 1891). തത്വചിന്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ, എഴുത്തുക്കാരൻ, വിവർത്തകൻ, പ്രിന്റർ, പ്രസാധകൻ, വ്യവസായി, നവോത്ഥാന പ്രവർത്തകൻ,ലോകോപകാരി എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനാണ്.ബംഗാളി ഗദ്യരചനകളെ ലളിതവൽക്കരിക്കുകയും ആധുനികവല്ക്കരിച്ച് ശക്തമാക്കുകയും ചെയ്തു.```
*🌹കൃഷ്ണമൂർത്തി പെരുമാൾ* - ```രണ്ടു തവണ ഒളിമ്പിക് മെഡൽ നേടിയ ഹോക്കി കളിക്കാരനും അർജ്ജുന അവാർഡ് ജേതാവായ ഇന്ത്യൻ കായികതാരമാണ്കൃഷ്ണമൂർത്തി പെരുമാൾ (ജനനം സെപ്റ്റംബർ 26, 1943) . ഇൻഡ്യൻ ദേശീയ ഹോക്കി ടീമിലേക്കുള്ള വഴിയിൽ ഐസിഎഫ് (ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറി), തമിഴ്നാട്, ഇന്ത്യൻ എയർലൈൻസ് എന്നീ ടീമുകൾക്കു വേണ്ടി ഹോക്കി കളിച്ചു.ഹോക്കി കളിക്കാരൻ, മാനേജർ, പരിശീലകൻ എന്നീ നിലകളിൽ പ്രശസ്തനാണ്. തമിഴ്നാട് ഹോക്കി അസോസിയേഷൻ പ്രസിഡന്റാണ് ഇദ്ദേഹം. കായികരംഗത്തെ അദ്ദേഹത്തിന്റെ സമർപ്പണത്തിനും മികവ് പരിഗണിച്ച് 1971 ൽ അർജ്ജുന അവാർഡ് അദ്ദേഹത്തിനു ലഭിച്ചു.```
*🌹ജേംസ് കാവിഏസെൽ* - ```1968 സെപ്റ്റംബർ 26ന് മാർഗരിറ്റിന്റെ മകനായി വാഷിങ്ടണിലെ മൗണ്ട് വെർനനിൽ ജനിച്ചു. ഒരു അമേരിക്കൻ സിനിമാതാരമായ ജേംസ് കാവിഏസെൽ 2004ൽ പുറത്തിറങ്ങിയ ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ് എന്ന സിനിമയിൽ മുഖ്യ കഥാപാത്രമായ യേശുവിന്റെ വേഷം അഭിനയിച്ചതോടുകൂടി ലോകപ്രശസ്തനായി.```
*🌹ടി.എസ്. എലിയറ്റ്* - ```ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാന കവിയായി കരുതപ്പെടുന്ന തോമസ് സ്റ്റീംസ് എലിയറ്റ് അഥവാ ടി.എസ്. എലിയറ്റ് (ജനനം : 26 സെപ്റ്റംബർ 1888 - മരണം 4 ജനുവരി 1965) ഒരു ആഗ്ലോ/അമേരിക്കൻ കവിയും നാടകകൃത്തും സാഹിത്യ വിമർശകനുമായിരുന്നു. ആധുനികതാപ്രസ്ഥാനത്തിലെ പ്രധാന കൃതികളിലൊന്നായ അദ്ദേഹത്തിന്റെ പ്രശസ്തമായ കവിതകളിൽ ആദ്യത്തേതായ ജെ. ആൽഫ്രെഡ് പ്രുഫ്രോക്കിന്റെ പ്രേമഗാനം(The Love Song of J. Alfred Prufrock) എഴുതുവാൻ ആരംഭിച്ചത് 1910 ഫെബ്രുവരിയിലും പ്രസിദ്ധീകരിക്കപ്പെട്ടത് 1915 ജൂണിൽ ഷിക്കാഗോയിൽ വച്ചും ആയിരുന്നു. ഇദ്ദേഹം രചിച്ച ഏഴ് നാടകങ്ങളും പ്രശസ്തങ്ങളാണ്, പ്രത്യേകിച്ചും മർഡർ ഇൻ ദ കദീഡ്രൽ(1935), ദ കോക്റ്റെയ്ല് പാർട്ടി(1949) എന്നി നാടകങ്ങൾ. 1948-ൽ ഇദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനവും ഓർഡർ ഓഫ് മെറിറ്റും ലഭിച്ചു.```
*🌹താരിഖ് റമദാൻ* - ```യഥാർത്ഥ നാമം താരിഖ് സഈദ് റമദാൻ. പ്രമുഖ യൂറോപ്യൻ ബുദ്ധിജീവിയും മുസ്‌ലിം ദൈവശാസ്ത്രജ്ഞനും. സ്വിറ്റ്സർലാൻറിലെ ജനീവയിൽ 1962 സെപ്റ്റംബർ 26-ന് ജനനം. ഇസ്‌ലാമിക സമൂഹത്തിൻറെ ആന്തരികമായ ബഹുസ്വരതയെ ഉയർത്തിപ്പിടിക്കുന്ന പണ്ഡിതരിലൊരാളും യൂറോപ്യൻ മുസ്‌ലിംകൾ പുതുതായി ഒരു യൂറോപ്യൻ ഇസ്ലാം രൂപവത്കരിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറയുന്ന ബുദ്ധിജീവിയുമാണ് താരിഖ് റമദാൻ. ഇസ്‌ലാമിക ചിന്തയുടെ നവീകരണത്തിനും ഇസ്‌ലാമിക പാഠങ്ങളുടെ പുനർവായനക്കും ആഹ്വാനം ചെയ്യുന്നതിനാൽ മുസ്‌ലിം മാർട്ടിൻ ലൂഥർ എന്ന് വിളിക്കപ്പെടുന്നു.ഇരുപത്തൊന്നാം നൂറ്റാണ്ടിനെ നന്നായി സ്വാധീനിക്കുന്ന 100 പ്രമുഖ വ്യക്തികളിലൊരാളായി അമേരിക്കയിലെ ടൈം വാരിക അദ്ദേഹത്തെ തെരെഞ്ഞെടുത്തിരുന്നു.```
*🌹തോപ്പിൽ മുഹമ്മദ് മീരാൻ* - ```പ്രമുഖ തമിഴ് സാഹിത്യകാരനാണ് തോപ്പിൽ മുഹമ്മദ് മീരാൻ (ജനനം : 26 സെപ്റ്റംബർ 1944). നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 1997 ൽ ചായ്‌വു നാർക്കാലി എന്ന കൃതിക്ക് ലഭിച്ചു. മീരാന്റെ പല കഥകളും ചരിത്രവുമായി കെട്ടുപിണഞ്ഞുകിടക്കുന്നതാണ്. വിവിധ കാലഘട്ടത്തിലുണ്ടായ സാമൂഹിക പരിവർത്തനങ്ങളും എഴുത്തിൽ വിഷയീഭവിക്കുന്നുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശകസമിതിയംഗം, നാഷണൽ ബുക്ക് ട്രസ്റ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.```
*🌹ദേവ് ആനന്ദ്* - ```ബോളിവുഡ് ചലച്ചിത്രങ്ങളിലെ പ്രമുഖ റൊമാൻറിക് നായകനായിരുുന്ന ദേവ് ആനന്ദ് എന്ന പേരിൽ അറിയപ്പെടുന്ന ധരംദേവ് പിഷോരിമൽ ആനന്ദ് .പ്രണയ സിനിമകളിൽ തിളങ്ങിയ ദേവ് ഇന്ത്യൻ സിനിമയിലെ നിത്യഹരിത നായകനായി വിശേഷിപ്പിക്കപ്പെടുന്നു. ഗൈഡ്, ഗാംബ്ലർ, സി ഐ ഡി, ജുവൽതീഫ്, ഹരേ രാമ ഹരേ കൃഷ്ണ, ജോണി മേരാ നാം എന്നിവ പ്രധാന സിനിമകളാണ് (ജനനം സെപ്റ്റംബർ 26, 1923, മരണം ഡിസംബർ 6, 2011). നടനെ കൂടാതെ നിർമാതാവ്, സംവിധായകൻ എന്നീ നിലകളിലും പ്രസിദ്ധനാണ്. സിനിമയിലും ജീവിതത്തിലും ഒരു പോലെ പ്രണയ നായകനായിരുന്നു ദേവാനന്ദ്.```
*🌹വിന്നി മഡികിസേല മണ്ടേല* - ```പ്രമുഖ ദക്ഷിണാഫ്രിക്കൻ രാഷ്ട്രീയ പ്രവർത്തകയും ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് വിമൻ ലീഗിന്റെ നേതാവുമായിരുന്നു വിന്നി മണ്ടേല എന്നറിയപ്പെടുന്ന വിന്നി മഡികിസേല മണ്ടേല(ജനനം ; 26 സെപ്റ്റംബർ 1936). നിരവധി പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അവർ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു.```
*🌷സ്മരണകൾ🌷* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌷ഉദയശങ്കർ* - ```ഭാരതീയ നൃത്തകലയ്ക്കു പുതിയ പരിപ്രേക്ഷ്യം ചമച്ച നർത്തകനാണ് ഉദയ് ശങ്കർ .(ജന: 8 ഡിസം 1900 – 26 സെപ്റ്റം: 1977).പാശ്ചാത്യ ന്രുത്തകലയെ ഭാരതീയ സങ്കേതങ്ങളുമായി സംയോജിപ്പിച്ച് ന്രുത്തത്തിനു പുതിയ മാനങ്ങൾ കണ്ടെത്തുന്നതിനു ഉദയ് ശങ്കറിനു സാധിച്ചു. ലോക ഭൂപടത്തിൽ ഭാരതീയ നൃത്തത്തിനു പ്രത്യേക പ്രാധാന്യം ഇതോടെ കൈവന്നു.1962 ൽ സംഗീത നാടക അക്കാദമി അവാർഡ് ഉദയ് ശങ്കറിനു ലഭിച്ചിട്ടുണ്ട്.1971 ൽ ഭാരത സർക്കാർ പദ്മവിഭൂഷൺ ബഹുമതി നല്കി അദ്ദേഹത്തെ ആദരിയ്ക്കുകയുണ്ടായി.```
*🌷സി.പി. രാമസ്വാമി അയ്യർ* - ```ഇന്ത്യൻ അഭിഭാഷകനും ഭരണകർത്താവും നയതന്ത്രജ്ഞനും തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ ദിവാനുമായിരുന്നു സർ ചേത്തുപ്പട്ടു പട്ടാഭിരാമ രാമസ്വാമി അയ്യർ (നവംബർ 12, 1879-26 സെപ്റ്റംബർ, 1966). ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു മുൻപ് നടന്ന ലയനചർച്ചയിൽ തിരുവതാംകൂറിന്റെ പ്രതിനിധിയായി പങ്കെടുത്ത സർ സി.പി. രാമസ്വാമി അയ്യർ മോണ്ട് ബാറ്റൺ പ്രഭുവിനോട് മുല്ലപ്പെരിയാർ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതും, മോണ്ട് ബാറ്റൺ പ്രഭു അത് സമ്മതിച്ചിരുന്നതുമായിരുന്നു. എന്നാൽ പിന്നീട് അതിനുവേണ്ടി വാദിക്കുവാൻ സർ സി.പി. ദിവാൻ കസേരയിലുണ്ടായിരുന്നില്ല.```
*🌷പോൾ ന്യൂമാൻ* - ```അമേരിക്കൻ ചലച്ചിത്ര നടനും ചലച്ചിത്ര സംവിധായകനും സംരംഭകനും സാമൂഹ്യപ്രവർത്തകനുമായിരുന്നു ആയിരുന്നു പോൾ ലിയനാർഡ് ന്യൂമാൻ (ജനുവരി 26, 1925 - സെപ്റ്റംബർ 26, 2008).```
*🌷ഇ. ജോൺ ജേക്കബ്* - ```കേരളത്തിലെ പൊതുപ്രവർത്തകനും കേരള കോൺഗ്രസ് നേതാവുമായിരുന്നു ഇ. ജോൺ ജേക്കബ് (Born 23 August 1913 - Died 26 September 1978). ഇലഞ്ഞിക്കൽ ബേബി, നിരണം ബേബി എന്നൊക്കെ അറിയപ്പെട്ടിരുന്ന ജോൺ ജേക്കബ് കുട്ടനാട്ടിലെ കർഷക നേതാവായിരുന്നു.1977 ൽ ഭക്ഷ്യം പൊതുവിതരണം മന്ത്രിയായിട്ടുണ്ട്.```
*🌷ലാഹിരി മഹാശയൻ* - ```ഒരു ഭാരതീയ യോഗിയാണ് ലാഹിരി മഹാശയൻ (ജനനം : 30 സെപ്റ്റംബർ 1828 - മരണം 26 സെപ്റ്റംബർ 1895). 1828 സെപ്തംബർ 30 ന് ജനിച്ച ശ്യാമ ചരണ ലാഹിരിയാണ് പിൽക്കാലത്ത് ലാഹിരി മഹാശയൻ എന്ന പേരിൽ , ജാതിമതഭേദമെന്യേ, ആയിരങ്ങൾക്കു ക്രിയായോഗദീക്ഷ നൽകിയ യോഗിവര്യനായി മാറിയത്. കുട്ടിക്കാലത്തേ വാരാണസിയിൽ താമസമാക്കിയ അദ്ദേഹം ഹിന്ദി, ഉറുദു, സംസ്കൃതം, ബംഗാളി, ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ ഭാഷകൾ അഭ്യസിക്കുകയും വിശദമായ വേദപഠനം ആരംഭിക്കുകയും ചെയ്തു.```
*🌷ഹേമന്ത മുഖർജി* - ```ഭാരതീയനായ ഒരു പിന്നണി ഗായകനും സംഗീത സംവിധായകനും സിനിമാ നിർമാതാവുമായിരുന്നു ഹേമന്ത മുഖർജി.(16 June 1920 – 26 September 1989).ഹേമന്ത് കുമാർ എന്ന പേരിലാണ് അദ്ദേഹം പ്രശസ്തനായത്.ബംഗാളിയിലും ഹിന്ദിയിലും മറ്റ് ഇന്ത്യൻ ഭാഷകളിലും ഹേമന്ത് കുമാർ ഗാനങ്ങൾ ചിട്ടപ്പെടുത്തുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്.മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം രണ്ടു തവണ അദ്ദേഹത്തിനു ലഭിച്ചു.```
🔥🌟🔥🌟🔥🌟🔥🌟
🔹🔹🔹🔹🔹🔹🔹
*🦋അനൂപ് വേലൂർ🦋*
🔹🔹🔹🔹🔹🔹🔹
കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (26-09-2021) വിഷയം തിരിച്ചുള്ള ടൈംടേബിൾ
*⬇️English Medium (ഇംഗ്ലീഷ് മീഡിയം)⬇️*
🦋🦋🦋🦋🦋🦋🦋🦋🦋
*🛎️ എട്ടാം ക്ലാസ് 8️⃣*
*▶️01.00 pm* - ഊർജ്ജതന്ത്രം ( Physics) - (പുനഃസംപ്രേഷണം -രാത്രി 10.30)
*▶️01.30 pm* - രസതന്ത്രം (chemistry
*▶️02.00 pm* - ജീവശാസ്ത്രം (Biology)
*▶️02.30 pm* - സാമൂഹ്യശാസ്ത്രം (Social Science
*🛎️ ഒൻപതാം ക്ലാസ് 9️⃣*
*▶️11:00 am* - ഊർജ്ജതന്ത്രം ( Physics) (പുനഃസംപ്രേഷണം -രാത്രി 08.30)
*▶️11.30 am* - രസതന്ത്രം (chemistry) (പുനഃസംപ്രേഷണം -രാത്രി 09.00)
*▶️12.00 pm* - ജീവശാസ്ത്രം (Biology) (പുനഃസംപ്രേഷണം -രാത്രി 09.30)
*▶️12:30 pm* - സാമൂഹ്യശാസ്ത്രം (Social Science) (പുനഃസംപ്രേഷണം -രാത്രി 10.00)
*▶️05.00 pm* - കേരളപാഠാവലി
*▶️05.30 pm* - സംസ്‌കൃതം
*▶️06.00 pm* - ഉറുദു
*🛎️ പത്താം ക്ലാസ് 1️⃣0️⃣*
*▶️09.00 am* - ഊർജ്ജതന്ത്രം ( Physics) (പുനഃസംപ്രേഷണം -രാത്രി 06.30)
*▶️09.30 am* - രസതന്ത്രം (chemistry) (പുനഃസംപ്രേഷണം -രാത്രി 07.00)
*▶️10:00 am* - ജീവശാസ്ത്രം (Biology) (പുനഃസംപ്രേഷണം -രാത്രി 07.30)
*▶️10.30 am* - സാമൂഹ്യശാസ്ത്രം (Social Science) (പുനഃസംപ്രേഷണം -രാത്രി 08.00)
*▶️03:00 pm* - കേരളപാഠാവലി
*▶️03:30 pm* - അറബിക്
*▶️04.00 pm* - സംസ്‌കൃതം
*▶️04.30 pm* - ഉറുദു
🦋🦋🦋🦋🦋🦋🦋🦋🦋
📡📡📡📡📡📡📡📡📡
*🛎️ചാനൽ നമ്പർ🛎️*
🟡🟡🟡🟡🟡
*🖥️കേരളവിഷൻ - 33*
*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*
*🖥️ഡെൻ നെറ്റ് വർക്ക് - 597*
*🖥️ഡിജി മീഡിയ - 149*
*🖥️സിറ്റി ചാനൽ - 116*
*🖥️ഡിഷ് ടിവി - 3207*
*🖥️വീഡിയോകോൺ D2h - 3207*
*🖥️സൺ ഡയറക്റ്റ് - 240*
*🖥️ടാറ്റാ സ്കൈ - 1873*
*🖥️എയർടെൽ - 867*
📡📡📡📡📡📡📡📡📡
മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (26-09-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ
*🎥#Asianet TV🔻🔻*
രാവിലെ 9 മണിക്ക്
🎬ക്രിസ്ത്യൻ ബ്രദേഴ്സ്
ഉച്ചയ്ക്ക് 12 മണിക്ക്
🎬വെള്ളിമൂങ്ങ
വൈകീട്ട് 3 മണിക്ക്
🎬വെട്ടം
വൈകീട്ട് 5.30 ന്
🎬കോൾഡ് കേസ്
*🎥#AsianetMovies🔻🔻*
രാവിലെ 7 മണിക്ക്
🎬ചങ്ക്‌സ്
രാവിലെ 10 മണിക്ക്
🎬സൗണ്ട് തോമ
ഉച്ചയ്ക്ക് 1 മണിക്ക്
🎬ഉസ്താദ് ഹോട്ടൽ
വൈകിട്ട് 4 മണിക്ക്
🎬ജോണി ജോണി യെസ് അപ്പാ
രാത്രി 7 മണിക്ക്
🎬ശൃംഗാരവേലൻ
രാത്രി 10 മണിക്ക്
🎬പിൻഗാമി
*🎥#AsianetPlus🔻🔻*
രാവിലെ 6 മണിക്ക്
🎬ദീപങ്ങൾ സാക്ഷി
രാവിലെ 9.30 ന്
🎬വർഷം
ഉച്ചയ്ക്ക് 12 മണിക്ക്
🎬അച്ചായൻസ്
ഉച്ചയ്ക്ക് 2.30 ന്
🎬രംഗസ്ഥലം
രാത്രി 11 മണിക്ക്
🎬അച്ചാദിൻ
*🎥#SuryaTV & #SuryaTVHD🔻🔻*
രാവിലെ 9 മണിക്ക്
🎬ഭീഷ്മ
ഉച്ചയ്ക്ക് 12 മണിക്ക്
🎬കുട്ടനാടൻ മാർപാപ്പ
വൈകിട്ട് 3 മണിക്ക്
🎬മൈലാഞ്ചിമൊഞ്ചുള്ള വീട്
രാത്രി 6.30 ന്
🎬കാഞ്ചന 3
*🎥#SuryaMovies🔻🔻*
രാവിലെ 7 മണിക്ക്
🎬ഏപ്രിൽ ഫൂൾ
രാവിലെ 10 മണിക്ക്
🎬സ്പൈഡർ
ഉച്ചയ്ക്ക് 1 മണിക്ക്
🎬ചിറകൊടിഞ്ഞ കിനാവുകൾ
വൈകിട്ട് 4 മണിക്ക്
🎬വൺ ബൈ ടു
രാത്രി 7 മണിക്ക്
🎬കരുമാടിക്കുട്ടൻ
രാത്രി 10 മണിക്ക്
🎬ഇവിടെ
*🎥#ZeeKeralam🔻🔻*
ഉച്ചയ്ക്ക് 1.30 ന്
🎬അടിപൊളി അർജ്ജുൻ
വൈകീട്ട് 4 മണിക്ക്
🎬ടു സ്റ്റേറ്റ്സ്
രാത്രി 8 മണിക്ക്
🎬വാങ്ക്
*🎥#MazhavilManorama🔻🔻*
ഉച്ചയ്ക്ക് 1 മണിക്ക്
🎬പെരുച്ചാഴി
വൈകീട്ട് 4.30 ന്
🎬ശിക്കാരി ശംഭു
*🎥#KairaliTV🔻🔻*
രാവിലെ 6.30 ന്
🎬കാവലൻ
രാവിലെ 9 മണിക്ക്
🎬ഭരത്ചന്ദ്രൻ IPS
ഉച്ചയ്ക്ക് 12.30 ന്
🎬മിസ്റ്റർ അശോക്
വൈകിട്ട് 3.30 ന്
🎬സൂര്യവംശി
രാത്രി 6.30 ന്
🎬ലോക്കൽ ടിക്കറ്റ്
രാത്രി 9.45 ന്
🎬അലക്സ് പാണ്ഡ്യൻ
*🎥#KairaliWE🔻🔻*
രാവിലെ 7 മണിക്ക്
🎬നെറ്റിപ്പട്ടം
രാവിലെ 10.30 ന്
🎬ഡോറ
വൈകിട്ട് 3 മണിക്ക്
🎬ആലിബാബയും ആറരക്കള്ളന്മാരും
രാത്രി 7 മണിക്ക്
🎬പെരുവണ്ണാപുരത്തെ വിശേഷങ്ങൾ
രാത്രി 9.30 ന്
🎬ഗജരാജമന്ത്രം
*🎥#AmritaTV🔻🔻*
രാവിലെ 8 മണിക്ക്
🎬മേരിക്കുണ്ടൊരു കുഞ്ഞാട്
ഉച്ചയ്ക്ക് 1.30 ന്
🎬കട്ടപ്പനയിലെ ഋതിക് റോഷൻ
വൈകിട്ട് 4.15 ന്
🎬അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലെ
രാത്രി 6.45 ന്
🎬ഹലോ
Post a Comment