o അധ്യാപക ദിനാഘോഷം: ആദര സമർപ്പണം
Latest News


 

അധ്യാപക ദിനാഘോഷം: ആദര സമർപ്പണം

 അധ്യാപക ദിനാഘോഷം: ആദര സമർപ്പണം



ന്യൂമാഹി . കവിയൂർ എൽ.പി.സ്കൂളിൽ നിന്നും വിരമിച്ച പ്രഥമാധ്യാപകനും അധ്യാപക സംഘടന കെ.എ.പി.ടി.യുവിൻ്റെ മുൻ സംസ്ഥാന സിക്രട്ടറിയും അഭിഭാഷകനും എഴുത്തുകാരനും പൊതു പ്രവർത്തകനുമായ പി.കെ. രവീന്ദ്രനെ ആദരിച്ചു.അധ്യാപക സംഘടന സംസ്ഥാന തലത്തിൽ പഴയ കാല നേതാക്കൾക്ക് നൽക്കുന്ന ആദര സമർപ്പണത്തിൻ്റെ ഭാഗമായാണ് കവിയൂരിലെ വസതിയിലെത്തി ആദരിച്ചത്. സംസ്ഥാന വൈസ് പ്രസിഡൻറ് കെ.രമേശ് ഉദ്ഘാടനം ചെയ്തു. ടി.ആർ. യതി രാജ്, കെ.ഗിരീഷ് കുമാർ, കെ.സുധീർ കുമാർ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post