ഗുരുനാഥന്മാരെ വന്ദിച്ച് അധ്യാപകദിനാഘോഷം
മാഹി: മയ്യഴിയിലെ വിവിധ മേഖലകളിലുള്ള ഗുരുനാഥന്മാരെ വന്ദിച്ചും ആദരിച്ചും ഗ്രാമ സ്വരാജ് ഫൌണ്ടേഷൻ അധ്യാപകദിനം ആഘോഷിച്ചു.
ഫ്രഞ്ച് അധ്യാപകനും പണ്ഡിതനുമായ കയനാടത്ത് രാഘവൻ (93), വന്യ ജീവി ഫോട്ടോഗ്രാഫറും പ്രഭാഷകനും എഴുത്തുകാരനും ഉസ്മാൻ സ്മാരക ട്യൂട്ടോറിയൽ കോളേജ് അധ്യാപകൻ കൂടിയായിരുന്ന അസീസ് മാഹി, ഉസ്മാൻ ഗവ.ഹൈസ്കൂൾ പ്രഥമാധ്യാപകനും
പ്രഭാഷകനും എഴുത്തുകാരനും സിനിമാ പിന്നണി ഗായകനുമായ എം.മുസ്തഫ, ചിത്രകാരിയും ചിത്രകലാ അധ്യാപികയുമായ സതി ശങ്കർ, പ്രമുഖ നർത്തകിയും നൃത്താധ്യാപികയുമായ ലിസി മുരളീധരൻ, മയ്യഴിയുടെ ചരിത്രകാരൻ പരേതനായ
സി.എച്ച്. ഗംഗാധരൻ്റെ ഭാര്യ അഴിയൂരിലെ ശാരദ ടീച്ചർ, വിരമിച്ച അധ്യാപകനും പൊതു പ്രവർത്തകനും കർഷകനുമായ പന്തക്കലിലെ എൻ.ഉണ്ണി മാസ്റ്റർ എന്നിവരെയാണ് ഇവരുടെ വീടുകളിലെത്തി ആദരിച്ചത്. കയനാടത്ത് രാഘവനെ ആദരിച്ച് എം. മുസ്തഫ ഗുരു വന്ദനം ഉദ്ഘാടനം ചെയ്തു.
ചടങ്ങുകളിൽ ഫൗണ്ടേഷൻ പ്രസിഡൻ്റ് രാമദാസ് കതിരൂർ, പള്ളിയൻ പ്രമോദ്, അസീസ് മാഹി, കാർത്തു വിജയ്, എൻ.വി. അജയകുമാർ, പി.കെ.സജീവൻ പന്തക്കൽ എന്നിവർ സംബന്ധിച്ചു.
Post a Comment