ചത്ത പശുവിനെ ദേശീയ പാതയോരത്ത് തള്ളി
ന്യൂമാഹി: ദേശീയപാതയിൽ തലശ്ശേരിക്കും മാഹിക്കുമിടയിൽ പുന്നോൽ പെട്ടിപ്പാലത്ത് റോഡരികിൽ ചത്ത പശുവിനെ തള്ളിയതായി പരാതി. ന്യൂമാഹി പഞ്ചായത്ത് ഒന്നാം വാർഡ് അതിർത്തി റെയിൽ ഭാഗത്ത് റോഡരികിലാണ് പശുവിനെ തള്ളിയത്. മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാർഹം എന്ന പഞ്ചായത്ത് സ്ഥാപിച്ച ബോർഡിന്ന് താഴെയാണ് പശുവിൻ്റെ ശരീരം കിടക്കുന്നത്. ഒരടിയിലധികം നീളമുള്ള കൊമ്പുള്ള പശുവിൻ്റെ കാലിൽ ലാടമടിച്ചിട്ടുമുണ്ട്.
പൊതുപ്രവർത്തകർ പഞ്ചായത്ത് അധികൃതരെയും പോലീസിനെയും വിവരമറിയിച്ചെങ്കിലും രാത്രി വൈകുന്നത് വരെ പശുവിൻ്റെ ശരീരം നീക്കിയിട്ടില്ല. പശുവിൻ്റെ പഴക്കമുള്ള ശരീരം ഉടനെ നീക്കിയില്ലെങ്കിൽ ദുർഗ്ഗന്ധം വമിച്ച് തുടങ്ങും. അടിയന്തരമായി ഇത് ചെയ്യണമെന്നാണവശ്യം. പശുവിൻ്റെ ശവശരീരം നീക്കം ചെയ്യാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് എം.കെ.സെയ്ത്തു പൊതുപ്രവർത്തകരെ അറിയിച്ചു.
Post a Comment