o ഐഎൻടിയുസി പ്രവർത്തകരെ ആദരിക്കും
Latest News


 

ഐഎൻടിയുസി പ്രവർത്തകരെ ആദരിക്കും

 ഐഎൻടിയുസി പ്രവർത്തകരെ ആദരിക്കും



മയ്യഴി :മുൻ ഡെ. സ്പീക്കർ യശഃശരീരനായ ഏ.വി.ശ്രീധരന്റെ 77 ആം ജന്മദിനം സപ്തംബർ 13ന് സമുചിതമായി ആചരിക്കാൻ എ വി എസ് ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.

  കാലത്ത് 9 മണിക്ക് ഏ.വി.എസ്സ് ഭവനത്തിൽ അനുസ്മരണം നടത്തും. വൈകുന്നേരം 4 മണിക്ക് പന്തക്കൽ പ്രദേശത്തെ പഴയ കാല ഐ എൻ ടി യു സി പ്രവർത്തകരെ ,മാഹി എം എൽ എ ശ്രീ രമേശ് പറമ്പത്ത് സ്നേഹോപഹാരം നൽകി ആദരിക്കും.

യോഗത്തിൽ കെ.ഹരീന്ദ്രൻ.പി.പി വിനോദൻ, പൊത്തങ്ങാടൻ രാഘവൻ, എംശീജയൻ ,കെ.രവീന്ദ്രൻ ഏ.വി.ശശിധരൻ, ഏ.വി.ഷിജിൻ എന്നിവർ സംസാരിച്ചു. 

Post a Comment

Previous Post Next Post