*മാഹിക്ക് സമീപം കടലിൽ ബോട്ട് അപകടത്തിൽപ്പെട്ട് മുങ്ങി*
തലായി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി
മാഹി അഴിമുഖത്തിന് സമീപം കടലിൽ തിങ്കളാഴ്ച്ച വൈകീട്ടാണ് സംഭവം
തലശ്ശേരി സ്വദേശി മജീദിൻ്റെ ഉടമസ്ഥതയിലുള്ള ബദർ എന്ന ബോട്ടാണ് മാഹി ഭാഗത്ത് കടലിൽ വെച്ച് മുങ്ങിയത്.
നാല് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായത്
നാല് പേരെയും മടപ്പള്ളിയിലെ ഐചൂസ് എന്ന
ഫൈബർ വള്ളത്തിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി മാഹി ഹാർബറിലെത്തിച്ചു
ബോട്ടിൻ്റെ അടിഭാഗത്ത് മരത്തടിയോ മറ്റോ ഇടിച്ചതാണ് ബോട്ട് മുങ്ങാൻ കാരണമെന്ന് തൊഴിലാളികൾ പറഞ്ഞു
ആർക്കും പരിക്കില്ല
ബോട്ട് പൂർണ്ണമായും മുങ്ങി
15 ലക്ഷത്തിന് മുകളിൽ നഷ്ടം കണക്കാക്കുന്നു
Post a Comment