o റോഡിലെ അപകടക്കെണി: ട്രാഫിക് സംവിധാനം ഏർപ്പെടുത്തണം
Latest News


 

റോഡിലെ അപകടക്കെണി: ട്രാഫിക് സംവിധാനം ഏർപ്പെടുത്തണം


റോഡിലെ അപകടക്കെണി: ട്രാഫിക് സംവിധാനം ഏർപ്പെടുത്തണം 

 


 

മയ്യഴി: നവീകരിച്ച ബുൾവാർ റോഡിലെ അപകടക്കെണി ഒഴിവാക്കാൻ ട്രാഫിക് സംവിധാനം ഏർപ്പെടുത്തണമെന്ന് നേർവഴി വാട്സാപ്പ് കൂട്ടായ്മ ആവശ്യപ്പെട്ടു. വേഗത നിയന്ത്രിക്കാൻ മതിയായ സിഗ്നലുകളും ഹമ്പുകളും സ്ഥാപിക്കണം.

മുണ്ടോക്കിൽനിന്ന്‌ മഞ്ചക്കൽ ബോട്ട് ഹൗസ് വഴി റെയിൽവേ സ്റ്റേഷൻ റോഡിൽ എത്തിച്ചേരുന്നതാണ് ഈ റോഡ്. ഇതുസംബന്ധിച്ച് രമേശ് പറമ്പത്ത് എം.എൽ.എ.ക്ക് നിവേദനം നൽകി.

രൂക്ഷമായ തെരുവനായ്ക്കളുടെ ശല്യത്തിനും പരിഹാരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. കെ.ഇ.മമ്മു, പള്ളിയൻ പ്രമോദ്, മുല്ലോളി അഹമ്മദ്, അനില രമേശ്, അജിത പവിത്രൻ എന്നിവരാണ് നിവേദനം നൽകിയത്. 



Post a Comment

Previous Post Next Post