o കണ്ണൂര്‍ സര്‍വകലാശാല: സിലബസില്‍ പോരായ്മയുണ്ടെന്ന് വിദഗ്ധ സമിതി; വിവാദഭാഗം പഠിപ്പിക്കില്ലെന്ന് വി.സി
Latest News


 

കണ്ണൂര്‍ സര്‍വകലാശാല: സിലബസില്‍ പോരായ്മയുണ്ടെന്ന് വിദഗ്ധ സമിതി; വിവാദഭാഗം പഠിപ്പിക്കില്ലെന്ന് വി.സി

 കണ്ണൂര്‍ സര്‍വകലാശാല: സിലബസില്‍ പോരായ്മയുണ്ടെന്ന് വിദഗ്ധ സമിതി; വിവാദഭാഗം പഠിപ്പിക്കില്ലെന്ന് വി.സി



കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ വിവാദ ഉള്ളടക്കം അടങ്ങിയ പാഠഭാഗം പഠിപ്പിക്കില്ലെന്ന് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. സിലബസിൽ മാറ്റം വരുത്തി നാലാം സെമസ്റ്ററിൽ ഉൾപ്പെടുത്തുമെന്നും വി.സി പ്രതികരിച്ചു.


ആദ്യം സിലബസിൽ ഉണ്ടായിരുന്നത് കണ്ടെംപററി പൊളിറ്റിക്കൽ തിയറി ആയിരുന്നു. ഇതിൽ മാറ്റം വരുത്തി നാലാം സെമസ്റ്ററിൽ പഠിപ്പിക്കും. ഈ സെമസ്റ്ററിൽ പഠിപ്പിക്കില്ലെന്നും വി.സി വ്യക്തമാക്കി. സിലബസിൽ പോരായ്മ ഉണ്ടെന്നാണ് ഇത് അന്വേഷിച്ച സമിതി കണ്ടെത്തിയത്. സിലബസിൽ എന്തൊക്കെ മാറ്റം വരുത്തണമെന്നത് 29ന് ചേരുന്ന അക്കാദമിക് സമിതി വിലയിരുത്തും.

Post a Comment

Previous Post Next Post