o അഴിയൂർ പഞ്ചായത്ത് നവകേരള പുരസ്ക്കാരം ഏറ്റു വാങ്ങി
Latest News


 

അഴിയൂർ പഞ്ചായത്ത് നവകേരള പുരസ്ക്കാരം ഏറ്റു വാങ്ങി

 അഴിയൂർ പഞ്ചായത്ത് നവകേരള പുരസ്ക്കാരം  ഏറ്റു വാങ്ങി



2021 ലെ മുഖ്യമന്ത്രിയുടെ ഖര മാലിന്യ സംസ്കരണത്തിലെ മികവിനുള്ള  നവകേരള  പുരസ്കാരം 2021 അഴിയൂർ  ഗ്രാമപഞ്ചായത്ത് ,തുറമുഖ ,പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി

അഹമ്മദ് ദേവർകോവിലിൽ നിന്നും ഏറ്റുവാങ്ങി :-



ഇന്ന് വൈകീട്ട് അ ഴിയൂർപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ

വടകര എം എൽ എ കെ. കെ രമ അധ്യക്ഷതയും അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്വാഗതവും, വൈശാഖ് എസ് [വി. ഇ.ഒ ] നന്ദിയും പറഞ്ഞു.



 ,ജില്ലാ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ മുൻ പഞ്ചായത്ത് പ്രസിഡന്റ്മാർ ,ജില്ലാ തല ഉദ്യോഗസ്ഥരായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ,ഹരിത കേരള മിഷൻ കോർഡിനേറ്റർ ,ശുചിത്വ മിഷൻ കോർഡിനേറ്റർ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.ചടങ്ങിൽ വെച്ച് ഹരിത കർമ്മ സേന അംഗങ്ങളെ ആദരിച്ചു




 .രണ്ടു ലക്ഷം രൂപയും പ്രശസ്ത്രി പത്രവുമാണ് അവാർഡിലൂടെ പഞ്ചായത്തിന് ലഭിച്ചത് .



അവാർഡ് ഏറ്റുവാങ്ങുന്ന ചടങ്ങ്  ,കോവിഡ്  സാഹചര്യം ഭീഷണിയായി നിലനിൽക്കുന്നതിനാൽ   ക്ഷണിതാക്കൾക്ക് മാത്രമാണുെണ്ടായത്




ചടങ്ങിൽ വെച്ച് പ്രസിദ്ധ ചിത്രകാരൻ പാരീസ് മോഹൻ കുമാർ വരച്ച ചിത്രം മന്ത്രിക്ക് ഉപഹാരമായി നല്കി.



Post a Comment

Previous Post Next Post