ശ്രീ നാരായണ ഗുരു സമാധി ദിനത്തോടനുബന്ധിച്ച് സമൂഹ പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചു.
ശ്രീ നാരായണ ഗുരു സമാധി ദിനത്തോടനുബന്ധിച്ച് മാഹി SNDP യൂണിയന്റെ നേതൃത്വത്തിൽ മാഹി മഞ്ചക്കൽ ശ്രീനാരായണ മഠത്തിൽ വെച്ച് കോവിഡ് നിയന്ത്രണങ്ങളോടെ സമൂഹ പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചു.
മാഹി യൂണിയൻ പ്രസിഡന്റ് കല്ലാട്ട് പ്രേമൻ , ജനറൽ സിക്രട്ടറി സജിത്ത് നാരായണൻ , പി.സി. ദിവാനന്ദൻ , അഡ്വ . എ.പി. അശോകൻ , അഡ്വ. ഇന്ദ്രപ്രസാദ്, സുജേഷ് അശോക് കെ.പി. , എം ജി ജയൻ , സുചിത്ര പോയിൽ എന്നിവർ സംസാരിച്ചു.
മാഹി SNDP യൂണിയനു കീഴിലെ മുഴുവൻ ശാഖകളിലെ ശ്രീനാരായണിയരും അവരുടെ വീടുകളിൽ വൈകു: കൃത്യം 3.25 ന് ഗുരുദേവ ഫോട്ടോവിന് മുന്നിൽ വിളക്ക് വച്ച് ദൈവ ദശകവും ചരമ പ്രാർത്ഥനയും നടത്തി.
സമാധി ദിനത്തോടനുബന്ധിച്ച് *ഗുരു - ഇന്ന്* എന്ന വിഷയത്തിൽ കോഴിക്കോട്
IIM യിലെ ഉദ്യോഗസ്ഥനും പ്രശസ്ത എഴുത്തുകാരനും ബ്ലോഗറുമായ മധുസൂദൻ ഓൺ ലൈൻ പ്രഭാഷണം നടത്തി.
Post a Comment