പുതുച്ചേരി വൈദ്യുതി വകുപ്പ് മാഹിയിൽ നിന്നും 31-10-2025 ന് വിരമിക്കുന്ന എം.പി. രാജന് മാഹി ഇലക്ട്രിസിറ്റി തൊഴിലാളി യൂനിയൻ C l T U വിപുലമായ യാത്രയയപ്പ് നടത്തി..
വർഷങ്ങളോളം ഇന്ത്യൻ കരസേനയിൽ ജോലി ചെയ്തിരുന്ന അദ്ദേഹം ഏതാണ്ട് പത്ത് വർഷക്കാലം മാഹി വൈദ്യുതി വകുപ്പിൽ സ്തുത്യർഹമായ സേവനമനുഷ്ടിച്ചു. ചടങ്ങിൽ യൂനിയൻ ജനറൽ സിക്രട്ടറി കെ. രതീഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സിജിൻ ഇ.എം. സ്വാഗതവും ട്രഷറർ രമിത്ത് നന്ദിയും പ്രകാശിപ്പിച്ചു.
യൂനിയൻ പ്രസിഡണ്ട് എ.കെ. ശ്രീജിത്ത്, സുജേഷ് വാസുദേവൻ യൂനിയന്റെ
മുൻകാല സാരഥികളായ കെ.എം. ബാലൻ, എം.സി. ജീവാനന്ദൻ , കെ. ഉദയകുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വിരമിച്ച മുൻകാല സാരഥികളെ ക്ഷണിക്കുകയും ആദരിക്കുകയും ചെയ്തു. ആശയ വിനിമയം കൊണ്ടും സൗഹൃദ കൂട്ടായ്മ കൊണ്ടും പ്രൗഢ ഗംഭീരമായിരുന്നു ചടങ്ങ്.
Post a Comment