o കാഷ് അവാർഡ് : അപേക്ഷ ക്ഷണിച്ചു
Latest News


 

കാഷ് അവാർഡ് : അപേക്ഷ ക്ഷണിച്ചു

 കാഷ് അവാർഡ് : അപേക്ഷ ക്ഷണിച്ചു



 മയ്യഴി : പുതുച്ചേരി സൈനിക ക്ഷേമ വകുപ്പ് വിമുക്ത ഭടന്മാരുടെയും വിമുക്ത ഭടന്മാരുടെ വിധവകളുടെയും മക്കളിൽ നിന്ന് കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു . 2020-21 വർഷത്തിൽ പത്താം തരത്തിലും ( എസ്.എസ്.എൽ.സി. / സി.ബി.എസ്.സി . ) , പ്ലസ് ടുവിലും ( സ്റ്റേറ്റ് | സി.ബി.എസ്.സി. ) ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിൽ വന്നിട്ടുള്ളവർക്കും ഏതെങ്കിലും ഗവ . അംഗീകൃത സർവകലാശാലകളിൽനിന്നും ( ബിരുദം / ബിരുദാനന്തരബിരുദം ) സ്വർണ മെഡൽ നേടിയിട്ടുള്ളവർക്കും കായികയിനങ്ങളിൽ ദേശീയ - അന്തർദേശീയ തലത്തിൽ സ്വർണം / വെള്ളി മെഡൽ നേടിയിട്ടുള്ളവർക്കു മാണ് കാഷ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത് . അപേക്ഷാഫോറം മാഹി റീജണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ നിന്നും പ്രവൃത്തി ദിനങ്ങളിൽ ലഭിക്കും . പൂരിപ്പിച്ച അപേക്ഷകൾ പുതുച്ചേരി സൈനിക ക്ഷേമവകുപ്പിൽ ഒക്ടോബർ 22 - ന് മുൻപ് സമർപ്പിക്കണം .

Post a Comment

Previous Post Next Post