o ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, ക്ലാസ് , സിനിമ
Latest News


 

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, ക്ലാസ് , സിനിമ



ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം



*💠ലോക റോസ് ദിനം*


*💠ലോക കാണ്ടാമൃഗം ദിനം*


*💠ലോക കാർ രഹിത ദിനം*


*💠ലോക ക്രോണിക് മൈലോയ്ഡ് രക്താർബുദ ദിനം*


*💠അന്താരാഷ്ട്ര ശോഭാ ദിനാചരണം*


*💠ചെയിൻമെയിൽ ദിനം*


*💠ദേശീയ ശതാബ്ദി ദിനം*


*💠പ്രിയപ്പെട്ട ഡയറി ദിനം*


*💠ദേശീയ ഹോബിറ്റ് ദിനം*


*💠ദേശീയ ലെഗ്വെയർ ദിനം*


*💠ദേശീയ ഐസ് ക്രീം കോൺ ദിനം*


*💠നാഷണൽ ഗേൾസ് നൈറ്റ് ഇൻ ഡേ*


*💠ദേശീയ ആനയെ അഭിനന്ദിക്കുന്ന ദിനം*


*💠ദേശീയ ഓൺലൈൻ വീണ്ടെടുക്കൽ ദിനം*


*💠സ്വാതന്ത്ര്യദിനം (മാലി)*


*💠അധ്യാപക ദിനം (ഉറുഗ്വേ)*


*💠സ്വാതന്ത്ര്യദിനം (ബൾഗേറിയ)*


*💠ദേശീയ വൃക്ഷ ദിനം (കാനഡ)*


*💠റുഡാക്കി ദിനം (താജിക്കിസ്ഥാൻ)*


*💠ദേശീയ അർബർ ദിനം (ബാർബഡോസ്)*


*💠പ്രതിരോധ പോരാട്ട ദിനം (എസ്റ്റോണിയ)*


*💠ദേശീയ വൈറ്റ് ചോക്ലേറ്റ് ദിനം (യുഎസ്എ)*


*💠അമേരിക്കൻ ബിസിനസ് വനിതാ ദിനം (യുഎസ്എ)*


*🌐ചരിത്ര സംഭവങ്ങൾ🌐*  🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌐1776* - ```അമേരിക്കൻ വിപ്ലവകാലത്ത് ചാരപ്പണി നടത്തിയതിന് നഥാൻ ഹേലിനെ തൂക്കിലേറ്റി.```


*🌐1789* - ```യുണൈറ്റഡ് സ്റ്റേറ്റ്സ് പോസ്റ്റ് മാസ്റ്റർ ജനറലിന്റെ ഓഫീസ് സ്ഥാപിച്ചു.```


*🌐1789* - ```രാജാ കേശവദാസ് ‍തിരുവിതാംകൂറിലെ ദിവാനായി നിയമിതനായി.```


*🌐1862* - ```വിമോചന വിളംബരത്തിന്റെ പ്രാഥമിക പതിപ്പ് അബ്രഹാം ലിങ്കൺ പുറത്തിറക്കി.```


*🌐1896* - ```ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാജാവായി വിക്ടോറിയ രാജ്ഞി തന്റെ മുത്തച്ഛനായ ജോർജ്ജ് മൂന്നാമനെ മറികടന്നു.```


*🌐1908* - ```ബൾഗേറിയ സ്വതന്ത്രയാവുന്നു.```


*🌐1948* - ```ഇസ്രായേൽ-പലസ്തീൻ പോരാട്ടം : അറബ് ലീഗ് എല്ലാ ഫലസ്തീൻ സർക്കാരും സ്ഥാപിച്ചു .```


*🌐1957* - ```കേരളസാഹിത്യ അക്കാദമിയുടെ ആസ്ഥാനം തിരുവനന്തപുരത്തുനിന്നും തൃശൂരിലേക്ക്‌ മാറ്റി.```


*🌐1960* - ```മാലി ഫ്രാൻസിന്റെ കൊളോണിയൽ ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം നേടി.```


*🌐1960* - ```സെനഗലിനെ മാലി ഫെഡറേഷനിൽ നിന്ന് പിൻവലിച്ചതിനുശേഷം സുഡാൻ റിപ്പബ്ലിക്കിന് മാലി എന്ന് പുനർനാമകരണം ചെയ്തു .```


*🌐1965* - ```കാശ്മീരിനെ ചൊല്ലിയുണ്ടായ രണ്ടാം ഇന്ത്യാ - പാകിസ്താൻ യുദ്ധം ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ അവസാനിച്ചു.```


*🌐1980* - ```ഇറാക്ക് ഇറാനെ ആക്രമിച്ച് കടന്നു കയറുന്നു.```


*🌐1991* - ```ചാവുകടൽ ചുരുളുകൾ ആദ്യമായി പൊതുജനങ്ങൾക്കായി ലഭ്യമാക്കി.```


*🌐2012* - ```കബനി നദിക്കരയിൽ പനമരത്തിനടുത്ത് തലയ്ക്കൽ ചന്തു സ്മാരകം ഉദ്ഘാടനം ചെയ്തു.``` 


*🌐2014* - ```നാസയുടെ മാവേൻ പര്യവേഷണ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തി.```


*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌹മൈക്കേൽ ഫാരഡെ* - ```വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് മൈക്കേൽ ഫാരഡേ(1791 സെപ്റ്റംബർ 22 - 1867 ഓഗസ്റ്റ് 25). വൈദ്യുതി കൃത്രിമമായി ഉല്പാദിപ്പിക്കുവാനുള്ള വഴി കണ്ടെത്തിയ ഫാരഡേയാണ് ഇന്നു ലോകത്തുള്ള എല്ലാ അത്യന്താധുനിക കണ്ടുപിടിത്തങ്ങൾക്കും നാന്ദി കുറിച്ചത് എന്നു പറയാം. സാറയായിരുന്നു ഭാര്യ. വൈദ്യുതകാന്തികത്, വൈദ്യുതരസതന്ത്രം എന്നീ മേഖലകളിൽ ഇദ്ദേഹം ധാരാ‌ളം സംഭാവനകൾ നൽകിയിട്ടുണ്ട്. വൈദ്യുത കാന്തിക ഇൻഡക്ഷൻ, ഡയാമാഗ്നറ്റിസം, ഇലക്ട്രോലൈസിസ് എന്നീ മേഖലകളിലെ ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൾ എടുത്തുപറയാവുന്നവയാണ്.```


*🌹എൻ. കൃഷ്ണപിള്ള* - ```സാഹിത്യപണ്ഡിതൻ, ഗവേഷകൻ, നാടകകൃത്ത്, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തി. കേരള ഇബ്സൻ എന്ന് ചില പണ്ഡിതന്മാർ അദ്ദേഹത്തെ വിളിക്കുന്നു. 1916 സെപ്തംബർ 22-ംതിയ്യതി വർക്കലക്കടുത്തുള്ള ചെമ്മരുതിയിൽ ജനിച്ചു.  കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല നാടകത്തിനുള്ള അവാർഡ് 1958-ൽ 'അഴിമുഖത്തേക്ക്' എന്ന നാടകത്തിന് ലഭിച്ചു. 1972-ൽ 'തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ'ക്ക് ഓടക്കുഴൽ അവാർഡ് ലഭിച്ചു.1987-ലെ സാഹിത്യ അക്കാമി അവാർഡ് 'പ്രതിപാത്രം ഭാഷണഭേദം'എന്ന ഗ്രന്ഥത്തിനാണ്‌ ലഭിച്ചത്. ഈ കൃതി സി.വി. രാമൻപിള്ളയുടെ നോവലുകളിലെ കഥാപാത്രങ്ങളുടെ സംഭാഷണ ശൈലിയെപ്പറ്റിയുള്ള ഒരാധികാരികമായ പഠനമാണ്‌. 1988 ജൂലൈ 10 ന് അന്തരിച്ചു.```


*🌹ഉണ്ണി മുകുന്ദൻ* - ```മലയാളത്തിലെ ഒരു യുവ നടനാണ് ഉണ്ണി മുകുന്ദൻ (കൃഷ്ണാ മുകുന്ദൻ) (ജനനം സെപ്റ്റംബർ 22, 1987). കൃഷ്ണാ നായർ എന്ന പേരിൽ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് ഇദ്ദേഹം അഭിനയരംഗത്തേക്കെത്തുന്നത്. തുടർന്ന് ബാങ്കോക്ക് സമ്മർ, ബോംബെ മാർച്ച് 12, തൽസമയം ഒരു പെൺകുട്ടി, മല്ലുസിംഗ് എന്നീ സിനിമകളിലും അഭിനയിച്ചു.```


*🌹റിമി ടോമി* - ```മലയാളത്തിലെ ഒരു യുവ ഗായികയാണ് റിമി ടോമി (Born: September 22, 1983). ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ആദ്യത്തെ പിന്നണിഗാനം “ചിങ്ങമാസം വന്നുചേർന്നാൽ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു. നിരൂപക പ്രശംസയും അനുമോദനങ്ങളും പിടിച്ചുപറ്റിയ ആദ്യഗാനത്തിനുശേഷം റിമി ടോമി ടി.വി. ചാ‍നലുകളിൽ അവതാരകയായും ശ്രദ്ധേയയായി.```


*🌹പവൻ കുമാർ ചാംലിങ്ങ്* - ```സിക്കിമിലെ മുഖ്യമന്ത്രിയാണ് പവൻ കുമാർ ചാംലിങ്ങ് (ജനനം 22 സെപ്റ്റംബർ 1950). സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ സ്ഥാപക നേതാവാണിദ്ദേഹം. തുടർച്ചയായി അഞ്ചു തവണ മുഖ്യമന്ത്രിയായിരുന്നു.രാജ്യത്ത് ആദ്യമായി ഹരിത മിഷൻ ആരംഭിച്ചത് സിക്കിമിലാണ്. 'ഹരിത മുഖ്യമന്ത്രി' എന്ന പേരും ചാംലിങ്ങിനുണ്ട്. 2016-ൽ സിക്കിമിനെ രാജ്യത്തെ ആദ്യ ജൈവ സംസ്ഥാനമാക്കിയും അദ്ദേഹം മാറ്റി. അതിന് 2016-ൽ അദ്ദേഹത്തിന് രാഷ്ട്രപതിയുടെ 'സുസ്ഥിരവികസന നേതൃത്വ പുരസ്‌കാരം' ലഭിച്ചു.ഏറ്റവും കൂടുതൽകാലം തുടർച്ചയായി മുഖ്യമന്ത്രിപദവിയിലിരുന്ന വ്യക്തിയെന്ന റെക്കോഡ് പവൻ കുമാർ ചാംലിങ്ങിനാണ്. 23 വർഷം, നാലുമാസം, 18 ദിവസമാണ് അദ്ദേഹം മുഖ്യമന്ത്രിപദത്തിൽ പൂർത്തിയാക്കിയത്. ബംഗാൾ മുൻ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ റെക്കോഡാണ് മറികടന്നത്.```


*🌹അബ്ദുൽ ഹമീദ് II* - ```തുർക്കിയിലെ 34-ആമത്തെ ഒട്ടോമൻ സുൽത്താനായിരുന്നു ‍അബ്ദുൽ ഹമീദ് II. ഒട്ടോമൻ സുൽത്താൻ അബ്ദുൽ മജീദ് I-ന്റെ (1823-61) അഞ്ചാമത്തെ പുത്രനായി 1842 സെപ്റ്റംബർ 21-ന് ഇസ്താംബൂളിൽ ജനിച്ചു. മിഥാത്പാഷയുടെ നേതൃത്വത്തിൽ യുവതുർക്കികൾ സുൽത്താനായ മുറാദ് V-നെ പുറത്താക്കിയതിനെത്തുടർന്ന് 1876 സെപ്റ്റംബർ 1-ന് അബ്ദുൽ ഹമീദ് II സുൽത്താനായി അഭിഷിക്തനായി.```


*🌹ആയത്തുല്ല ഖുമൈനി* - ```യഥാർത്ഥനാമം ആയത്തുല്ല സയ്യിദ് മൂസവി ഖുമൈനി (22 സെപ്തം‌ബർ 1902 - 3 ജൂൺ 1989). ഇറാനിയൻ മതപണ്ഢിതനും രാഷ്ട്രീയ നേതാവും. ഇമാം ഖുമൈനി എന്നറിയപ്പെടുന്നു. മുഹമ്മദ്‌ രിസാ പഹ്‌ലവിയെ സ്ഥാനഭ്രഷ്ടനാക്കിയ ഇസ്ലാമികവിപ്ലവത്തിന്റെ രാഷ്ട്രീയ-ആത്മീയ ആചാര്യൻ. വിപ്ലവം വിജയിച്ചതു മുതൽ മരണം വരേ ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ പരമോന്നത നേതാവായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളിലൊരാളായി കണക്കാക്കപ്പെടുന്നു. ടൈം മാഗസിൻ 1979-ലെ മാൻ ഓഫ് ദ ഇയർ ആയി തെരെഞ്ഞടുത്തിരുന്നു.```


*🌹ചുന്നി ലാൽ സാഹു* - ```ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് ചുന്നി ലാൽ സാഹു (ജനനം 22 സെപ്റ്റംബർ 1968) . 2019 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി അംഗമായി ഛത്തീസ്ഗഡിലെ മഹാസമുണ്ടിൽ നിന്ന് ഇന്ത്യൻ പാർലമെന്റിന്റെ താഴത്തെ സഭയായ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .```


*🌹ജുങ്കോ താബെയ്* - ```എവറസ്റ്റ്‌ കൊടുമുടി കീഴടക്കിയ ആദ്യത്തെ വനിതയാണ് ജുങ്കോ താബെയ് (ജനനം: 22 സെപ്റ്റംബർ 1939). ജാപ്പനീസ് വംശജയായ ജുങ്കോ, 16 മെയ് 1975 നാണ് എവറസ്റ്റ് പർവ്വതത്തിന്റെ നിറുകയിൽ കാൽകുത്തിയത്.```

 

*🌹പി.ബി. ശ്രീനിവാസ്* - ```പ്രമുഖ ചലച്ചിത്രപിന്നണി കവിയും സംഗീത പണ്ഡിതനും ഗായകനുമായിരുന്നു പി.ബി. ശ്രീനിവാസ് (22 സെപ്റ്റംബർ 1930 - 14 ഏപ്രിൽ 2013).തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിൽ നിരവധി ചലച്ചിത്രഗാനങ്ങൾ ഗാനങ്ങളാലപിച്ചിട്ടുണ്ട്. സിനിമാരംഗത്തുനിന്ന് പിൻവാങ്ങിയശേഷവും സംഗീത ഗവേഷണപഠനങ്ങളിൽ സജീവമായിരുന്നു.```


*🌹മാർട്ടിൻ ക്രോ* - ```മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരവും ,കമന്റേറ്ററുമായിരുന്നു മാർട്ടിൻ ഡേവിഡ് ക്രോ എന്ന മാർട്ടിൻ ക്രോ (1962-2016).1962 സെപ്തംബർ 22 ന് ഓക്‌ലൻഡിലാണ് അദ്ദേഹം ജനിച്ചത്.1982ൽ, തന്റെ പത്തൊൻപതാം വയസ്സിൽ ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിന്റെ ഭാഗമായ ക്രോ ന്യൂസിലൻഡ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളിക്കാരനായാണ് അറിയപ്പെടുന്നത്.```


*🌹മാർത്ത സ്കോട്ട്* - ```മാർത്ത എല്ലെൻ സ്കോട്ട് (ജീവിതകാലം: സെപ്റ്റംബർ 22, 1912 - മെയ് 28, 2003) ഒരു അമേരിക്കൻ അഭിനേത്രിയായിരുന്നു. സെസിൽ ബി. ഡെമില്ലെയുടെ ദി ടെൻ കമാൻഡ്മെന്റ്സ് (1956), വില്യം വൈലറുടെ ബെൻ-ഹർ (1959) തുടങ്ങിയ പ്രധാനപ്പെട്ട ചലച്ചിത്രങ്ങളിൽ അഭിനയിച്ച അവർ ഈ രണ്ട് ചിത്രങ്ങളിലും ചാൾട്ടൺ ഹെസ്റ്റണിന്റെ കഥാപാത്രത്തിന്റെ മാതാവായി അഭിനയിച്ചു. 1938 ൽ ബ്രോഡ്‌വേയിൽ തോൺടൺ വൈൽഡറുടെ ഔവർ ടൌൺ എന്ന നാടകത്തിലെ എമിലി വെബിന്റെ വേഷം അവതരിപ്പിച്ച അവർ പിന്നീട് 1940 ൽ ഇതിന്റെ ചലച്ചിത്ര പതിപ്പിൽ ഇതേവേഷം പുനരാവിഷ്ക്കരിക്കുകയും മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.```


*🌹മുഹമ്മദ് ഹബീബുള്ള* - ```നവാബ് ഖാൻ ബഹാദൂർ സർ മുഹമ്മദ് ഹബീബുള്ള കെ.സി.എസ്.ഐ. കെ.സി.ഐ.ഇ. (ജനനം: 1869 സെപ്റ്റംബർ 22 - മരണം: 1948 മേയ് 16) പൊതുപ്രവർത്തകനും ഭരണകർത്താവുമായിരുന്നു. ഇദ്ദേഹം 1934 മുതൽ 1936 വരെ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ദിവാനായിരുന്നു.```


*🌹എം.ഐ. ഷാനവാസ്* - ```പതിനഞ്ചും പതിനാറും ലോകസഭകളിൽ വയനാട് ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച അംഗമായിരുന്നു എം.ഐ. ഷാനവാസ്‍ (ജനനം 22 സെപ്റ്റംബർ 1951 - മരണം നവംബർ 21, 2018) . ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും വർക്കിങ് പ്രസിഡന്റുമായിരുന്നു. 2009-ലെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ഏറ്റവും അധികം ഭൂരിപക്ഷത്തോടെ വിജയിച്ചാണ് ലോകസഭയിലെത്തുന്നത്.വിദ്യാർത്ഥി യുവജന വിഭാഗത്തിലൂടെയാണ് കോൺഗ്രസ് സംഘടനാ രംഗത്ത് സജീവമായത്.```


*🌹കെ ചന്ദ്രശേഖരൻ* - ```സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായ കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് കെ ചന്ദ്രശേഖരൻ (ജനനം: 22 സെപ്റ്റംബർ 1921). 1957-1959, 1960–1964 കാലഘട്ടങ്ങളിൽ കേരള നിയമസഭയിൽ അംഗമായിരുന്നു.```


*🌹അശോകമിത്രൻ* - ```തമിഴ്‌സാഹിത്യത്തിലെ സജീവ സാന്നിധ്യമായിരുന്നു അശോകമിത്രൻ എന്ന തൂലികാ നാമത്തിലെഴുതുന്ന ജെ. ത്യാഗരാജൻ (ജഗദീശ ത്യാഗരാജൻ) ( 22 സെപ്റ്റംബർ 1931 - 23 മാർച്ച് 2017). ഇരുന്നൂറോളം ചെറുകഥകളും എട്ട് നോവലുകളും പതിനഞ്ച് നോവെല്ലകളും രചിച്ചിട്ടുണ്ട്. പല നോവലുകളും ചെറുകഥകളും ഇംഗ്ലീഷിലും മറ്റു വിദേശ ഭാഷകളിലും വിവർത്തനം ചെയ്യപ്പെട്ടു. കനൈയാഴി എന്ന ലിറ്റിൽ മാസികയുടെ പത്രാധിപരായിരുന്നു. 1996 ൽ അപ്പാവിൻ സ്നേഹിതർ എന്ന ചെറുകഥാ സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു.```


*🌷സ്മരണകൾ🌷* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌷കേരളവർമ്മ വലിയ കോയിത്തമ്പുരാൻ* - ```മലയാളഭാഷയിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനുമായിരുന്നു കേരളകാളിദാസൻ എന്ന അപരനാമധേയത്തിൽ അറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാൻ. (ജനനം - 1845 ഫെബ്രുവരി 19, മരണം - 1914 സെപ്റ്റംബർ 22). കേരളത്തിലെ ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിലാണ് അദ്ദേഹം ജനിച്ചത്. തിരുവിതാംകൂറിന്റെ മാതൃസ്ഥാനമായി കരുതിയിരുന്ന ആറ്റിങ്ങൽ മഹാറാണി ഭരണി തിരുനാൾ ലക്ഷ്മി ബായിയെ 1859-ൽ വിവാഹം ചെയ്യുകയും വലിയ കോയിത്തമ്പുരാനാവുകയും ചെയ്തു. വളരെക്കാലം തിരുവിതാംകൂറിലെ പാഠപുസ്തകസമിതിയുടെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം.1880-ൽ ആയില്യം തിരുനാൾ നാടു നീങ്ങുകയും അനുജൻ വിശാഖം തിരുനാൾ രാജാവാകുകയും ചെയ്തു. അധികാരത്തിലേറ്റ് വിശാഖം തിരുനാൾ ആദ്യം ചെയ്തത് കേരള വർമ്മയെ വീട്ടു തടങ്കലിൽ നിന്നും മോചിപ്പിക്കുകയും തിരുവനന്തപുരത്ത് കൂട്ടി കൊണ്ടു വരികയും ചെയ്തു. കേരള വർമ്മയെ ജയിലിൽ അടച്ചതും അതിനെ സമർത്ഥമായി ലക്ഷ്മി ബായി എതിർത്തതുമായ കാര്യങ്ങൾ വിക്ടോറിയ രാജ്ഞി അറിയുകയുണ്ടായി. അതിനെ തുടർന്ന് ഭരണി തിരുനാളിനു 1881-ൽ ഓർഡർ ഓഫ് ദ ക്രൗൺ ഓഫ് ഇന്ത്യയും, കേരള വർമ്മയ്ക്ക് 1885-ൽ ഓർഡർ ഓഫ് ദ സ്റ്റാർ ഓഫ് ഇന്ത്യയും നൽകി ബഹുമാനിച്ചു.``` 


*🌷പുത്തേഴത്ത് രാമൻ മേനോൻ* - ```ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിലെ സാമൂഹ്യജീവിതത്തിലും സാഹിത്യരംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് പുത്തേഴത്ത് രാമൻ മേനോൻ. തൃശ്ശൂർ ജില്ലയിലെ മണലൂർ എന്ന പ്രദേശത്തു് കൊട്ടയ്ക്കാട്ടു പരമേശ്വര മേനോന്റെയും പുത്തേഴത്ത്‌ പാപ്പു അമ്മയുടെയും മകനായി 1891 ഒക്ടോബർ 19-ന് രാമൻ മേനോൻ ജനിച്ചു. കൊച്ചി രാജ്യത്തെ സർവ്വാധികാര്യക്കാരൻ, ജില്ലാ ജഡ്ജി, ഹൈക്കോടതി ജഡ്ജി തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം കേരളത്തിന്റെ, പ്രത്യേകിച്ച് കൊച്ചി നാട്ടുരാജ്യത്തിന്റേയും തൃശ്ശൂരിന്റേയും ചരിത്രത്തിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ടു്. കേരളസാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.നീണ്ടകാലത്തെ സാഹിത്യ സപര്യയ്ക്കു ശേഷം പുത്തേഴത്ത്‌ രാമൻ മേനോൻ 1973 സെപ്തംബർ 22 നു നിര്യാതനായി.```


*🌷ഗുരു നാനാക്ക്* - ```സിഖ് മതത്തിന്റെ സ്ഥാപകനും ആദ്യ സിഖ് ഗുരുവുമാണ് ഗുരു നാനാക്ക്  (1469 ഏപ്രിൽ 15 – 1539 സെപ്റ്റംബർ 22). കാതക് മാസത്തിൽ (ഒക്റ്റോബർ-നവംബർ മാസങ്ങളിൽ) വരുന്ന എന്ന പൂർണ്ണചന്ദ്രനുള്ള ദിവസമാണ് ഇദ്ദേഹത്തിന്റെ ജനനദിവസമായ കാർത്തിക് പൂർണാഷ്ടമിയായി ലോകമാസകലം ആഘോഷിക്കപ്പെടുന്നത്.എല്ലാ സൃഷ്ടികളിലും കുടികൊള്ളുന്ന പരമമായ സത്യമായ ഏകദൈവത്തിന്റെ സന്ദേശം ജനങ്ങളിലേയ്ക്കെത്തിച്ചുകൊണ്ട് ഗുരുനാനാക്ക് ധാരാളം യാത്രകൾ ചെയ്തു. തുല്യത, സാഹോദര്യം, സ്നേഹം, നന്മ എന്നിവ അടിസ്ഥാനമാക്കിയുള്ള ഒരു ആത്മീയ, സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനമാണ് ഇദ്ദേഹം പടുത്തുയർത്തിയത്.കബീർ ദാസ്ന്റെ സന്ദേശങ്ങളിൽ നിന്ന് പ്രചോദനം നേടിയ മഹാനായിരുന്നു ഗുരു നാനാക്ക്. സദാചാരനിഷ്ഠയും മതസഹിഷ്ണുതയുമാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്. ഇസ്ലാം മതത്തിന്റെയും ഹിന്ദു മതത്തിന്റെയും സാരാംശങ്ങൾ ഏകീകരിച്ച് ഒരു പുതിയ മതത്തിനു രൂപം കൊടുക്കുകയായിരുന്നു അദ്ദേഹം. ജാതിവിഭജനത്തിൽ അദ്ദേഹം വിശ്വസിച്ചിരുന്നില്ല. വിഗ്രഹാരാധനയെ ഗുരു നാനാക്ക് ശക്തിയുത്തം എതിർത്തിരുന്നു .```


*🌷ജോഹാൻ അഗ്രിക്കോള* - ```ജോഹാൻ അഗ്രിക്കോള ജർമനിയിലെ ഒരു മതപരിഷ്കർത്താവ് ആയിരുന്നു. ഈസ്ളിബൻ നഗരത്തിൽ 1494 ഏപ്രിൽ 20-ന് ജനിച്ചു. വിറ്റൻബർഗ് സർവകലാശാലയിൽ മാർട്ടിൻ ലൂഥറുടെ (1483-1546) ശിഷ്യനായിരുന്ന അഗ്രിക്കോള, അദ്ദേഹവുമായി ആരംഭകാലം മുതൽ അടുത്തു പ്രവർത്തിക്കുകയും പ്രോട്ടസ്റ്റന്റ് സഭാവിഭാഗം സംഘടിപ്പിക്കുന്നതിൽ ആവേശപൂർവം പങ്കെടുക്കുകയും ചെയ്തു. 1519-ൽ ലീപ്സിഗിൽ കൂടിയ ജർമൻമതാചാര്യ സമ്മേളനത്തിൽ ലൂഥറിനോടൊപ്പം പങ്കെടുക്കുകയും സമ്മേളനത്തിന്റെ നടപടികൾ രേഖപ്പെടുത്തുന്ന കാര്യദർശിയായി സേവനം അനുഷ്ഠിക്കുകയുമുണ്ടായി. വിറ്റൻബർഗ്, ഈസ്ളിബൻ, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിൽ ഇദ്ദേഹം പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ പ്രചാരകനായി പ്രവർത്തിച്ചു.രാജ്യവ്യാപകമായുണ്ടായ ഒരു പ്ളേഗ് ബാധയിൽപ്പെട്ട് 1566 സെപ്റ്റമ്പർ 22-ന് അഗ്രിക്കോള നിര്യാതനായി. ജർമൻ പഴമൊഴികളുടെ ഒരു സമാഹാരം ആദ്യമായി പ്രസിദ്ധീകരിച്ചത് അഗ്രിക്കോളയാണ്.```


*🌷അബുൽ അ‌അ്‌ലാ മൗദൂദി* - ```ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖനായ ഇസ്‌ലാമികചിന്തകനും എഴുത്തുകാരനുമായിരുന്നു അബുൽ അ‌അ്‌ലാ മൗദൂദി (സെപ്റ്റംബർ 25, 1903 - സെപ്റ്റംബർ 22, 1979). 1941-ൽ സ്ഥാപിതമായ ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനും ആദ്യത്തെ അമീറുമാണ് അദ്ദേഹം. നിരവധി ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ രചന തഫ്ഹീമുൽ ഖുർആൻ ആണ്. അവിഭക്ത ഇന്ത്യയിൽ ജനിച്ച ഇദ്ദേഹം ഇന്ത്യാവിഭജനാനന്തരം പാകിസ്താനിലായിരുന്നു ജീവിച്ചിരുന്നത്.```


*🌷മൻസൂർ അലി ഖാൻ പട്ടൗഡി* - ```മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് മൻസൂർ അലി ഖാൻ പട്ടൗഡി (ജനനം: 5 ജനുവരി 1941 - മരണം:22 സെപ്റ്റംബർ 2011). ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഇദ്ദേഹം ടൈഗർ എന്ന അപരനാമത്തിലും അറിയപ്പെട്ടിരുന്നു.```


*🌷വ്ലാഡിമിർ ദാൾ* - ```വ്ലാഡിമിർ ദാൾ എന്ന വ്ലാഡിമിർ ഇവനൊവിച്ച് ദാൾ (November 10, 1801 – September 22, 1872) ഏറ്റവും പ്രശസ്തനായ റഷ്യൻ നിഘണ്ടുകാരൻ ആയിരുന്നു.```


*🌷വിജയൻ* - ```1970 കളിൽ മലയാള, തമിഴ് സിനിമകളിൽ പ്രധാനമായും ജോലി ചെയ്തിരുന്ന ഒരു ഇന്ത്യൻ നടനായിരുന്നു വിജയൻ . 2007 ൽ ആയുധം സീവോമിനായി ഷൂട്ടിംഗിനിടെ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം മരിച്ചു. കേരള മുൻ മുഖ്യമന്ത്രി ഇ. കെ. നായനറുടെ മരുമകളായിരുന്നു ഭാര്യ.```



കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ  (22-09-2021) വിഷയം തിരിച്ചുള്ള ടൈംടേബിൾ


*🛎️പ്രി-പ്രൈമറി* 🔡


*▶️10.30 am* -  കിളിക്കൊഞ്ചൽ


*🛎️ഒന്നാം ക്ലാസ് 1️⃣*


*▶️10:00 am* - ഗണിതം 


*🛎️ രണ്ടാം ക്ലാസ് 2️⃣*


*▶️11:00 am* - ഇംഗ്ലീഷ് 


*🛎️ മൂന്നാം ക്ലാസ് 3️⃣*


*▶️11.30 am* - മലയാളം 


*🛎️നാലാം ക്ലാസ് 4️⃣*


 *▶️12.00 pm* - മലയാളം 


*🛎️അഞ്ചാം ക്ലാസ് 5️⃣*


*▶️12:30 pm* -  ഐ സി ടി 


*🛎️ആറാം ക്ലാസ്6️⃣*


*▶️01.00 pm* - ഇംഗ്ലീഷ്


*▶️01.30 pm* - ഗണിതം


*🛎️ഏഴാം ക്ലാസ് 7️⃣*


*▶️02.00 pm* - സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം -രാത്രി 05.30)


*▶️02.30 pm* - ഗണിതം (പുനഃസംപ്രേഷണം -രാത്രി 06.00)


*🛎️ എട്ടാം ക്ലാസ് 8️⃣*


*▶️03:00 pm* - ഇംഗ്ലീഷ് (പുനഃസംപ്രേഷണം -രാത്രി 06.30)


*▶️03:30 pm* - സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം -രാത്രി 07.00) 


*🛎️ ഒൻപതാം ക്ലാസ് 9️⃣* 


*▶️04.00 pm* - ഗണിതം (പുനഃസംപ്രേഷണം -രാത്രി 09.30)


*▶️04.30 pm* - ഇംഗ്ലീഷ് (പുനഃസംപ്രേഷണം -രാത്രി 10.00)


*▶️05.00 pm* - സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം -രാത്രി 10.30)


*🛎️ പത്താം ക്ലാസ് 1️⃣0️⃣*


*▶️08.00 am* - രസതന്ത്രം (പുനഃസംപ്രേഷണം - രാത്രി 07.30)


*▶️08.30 am* - ഐ സി ടി (പുനഃസംപ്രേഷണം -രാത്രി 08.00)


*▶️09.00 am* - സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം -രാത്രി 08.30)


*▶️09.30 am* - ഇംഗ്ലീഷ് (പുനഃസംപ്രേഷണം -രാത്രി 09.00)

🦋🦋🦋🦋🦋🦋🦋🦋🦋

📡📡📡📡📡📡📡📡📡

   *🛎️ചാനൽ നമ്പർ🛎️*

          🟡🟡🟡🟡🟡


*🖥️കേരളവിഷൻ - 33*


*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*


*🖥️ഡെൻ നെറ്റ് വർക്ക് - 597*


*🖥️ഡിജി മീഡിയ - 149*


*🖥️സിറ്റി ചാനൽ - 116*


*🖥️ഡിഷ് ടിവി - 3207*


*🖥️വീഡിയോകോൺ D2h - 3207*


*🖥️സൺ ഡയറക്റ്റ് - 240*


*🖥️ടാറ്റാ സ്കൈ - 1873*


*🖥️എയർടെൽ - 867*


മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (22-09-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ


*🎥#Keralavision Kerala TV🔻🔻*


രാവിലെ 9 മണിക്ക്

🎬ഇംഗ്ലീഷ് മീഡിയം 

ഉച്ചയ്ക്ക് 1 മണിക്ക് 

🎬ഗദ്ദാമ 

രാത്രി 9.30 ന് 

🎬ചെപ്പ്    


*🎥#Asianet TV🔻🔻*


രാവിലെ 8.30 ന് 

🎬ചില ന്യൂജൻ നാട്ടുവിശേഷങ്ങൾ

രാത്രി 11.45 ന് 

🎬 ചെറിയ കള്ളനും വലിയ പോലീസും


*🎥#AsianetMovies🔻🔻*


രാവിലെ 7 മണിക്ക്

🎬സംസാരം ആരോഗ്യത്തിന് ഹാനികരം

രാവിലെ 10 മണിക്ക്

🎬മനസ്സിനക്കരെ

ഉച്ചയ്ക്ക് 1 മണിക്ക്

🎬കോളേജ് കുമാരൻ

വൈകിട്ട് 4 മണിക്ക്

🎬 ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം

രാത്രി 7 മണിക്ക്

🎬ഈ പറക്കും തളിക

രാത്രി 10 മണിക്ക്

🎬കമലദളം


*🎥#AsianetPlus🔻🔻*


രാവിലെ 5.30 ന്  

🎬ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ

രാവിലെ 9 മണിക്ക് 

🎬കളിപ്പാട്ടം

രാവിലെ 12 മണിക്ക്

🎬പച്ചക്കുതിര

വൈകിട്ട് 3 മണിക്ക് 

🎬കള്ളിച്ചെല്ലമ്മ

രാത്രി 10 മണിക്ക്

🎬ഒന്നും മിണ്ടാതെ


*🎥#SuryaTV & #SuryaTVHD🔻🔻*


വൈകിട്ട് 2 മണിക്ക്  

🎬സണ്ടക്കോഴി 2


*🎥#SuryaMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬മകരമഞ്ഞ്

രാവിലെ 10 മണിക്ക്

🎬നീലാംബരി

ഉച്ചയ്ക്ക് 1 മണിക്ക്

🎬വെള്ളരിപ്രാവിൻെറ ചങ്ങാതി

വൈകിട്ട് 4 മണിക്ക്

🎬ഔട്ട്‌സൈഡർ

രാത്രി 7 മണിക്ക്

🎬ഗ്രാൻഡ്മാസ്റ്റർ

രാത്രി 10 മണിക്ക്

🎬മധ്യവേനൽ


*🎥#ZeeKeralam🔻🔻*


രാവിലെ 9.30 ന് 

🎬റിബൽ


*🎥#MazhavilManorama🔻🔻*


ഉച്ചയ്ക്ക് 12 മണിക്ക് 

🎬പഞ്ചവർണ്ണതത്ത

വൈകീട്ട് 3 മണിക്ക് 

🎬ഡി ജെ


*🎥#KairaliTV🔻🔻*


രാവിലെ 6 മണിക്ക് 

🎬കൊടി

രാവിലെ 9 മണിക്ക്

🎬ഗൗതമൻെറ രഥം

ഉച്ചയ്ക്ക് 12 മണിക്ക് 

🎬കൊച്ചിരാജാവ്

വൈകിട്ട് 4 മണിക്ക്

🎬പട്ടം പോലെ

രാത്രി 9.45 ന് 

🎬സെവൻ


*🎥#KairaliWE🔻🔻*


രാവിലെ 7 മണിക്ക്

🎬ഒസ്തി

രാവിലെ 10.30 ന്

🎬പോക്കിരിരാജ

വൈകിട്ട് 3 മണിക്ക്

🎬കൊടുങ്കാറ്റ്

രാത്രി 7 മണിക്ക്

🎬സമ്മർ ഇൻ ബത്‌ലേഹം 

രാത്രി 10 മണിക്ക്

🎬ഇനിയും കുരുക്ഷേത്രം


*🎥#AmritaTV🔻🔻*


രാവിലെ 8 മണിക്ക്

🎬ബദ്രിനാഥ്

ഉച്ചയ്ക്ക് 1.30 ന്

🎬ക്വീൻ


Post a Comment

Previous Post Next Post