മാക്കുനിയിൽ തെരുവു നായയുടെ അക്രമത്തിൽ നാടോടി സ്ത്രീക്ക് പരിക്ക് ; പരിക്കേറ്റ് റോഡരികിൽ കിടന്നത് ഒന്നര മണിക്കൂറോളം
സ്ത്രീക്ക് ചമ്പാട് മാക്കുനിയിൽ റോഡരികിൽ വേദനയോടെ കഴിയേണ്ടിവന്നു . സേലം സ്വദേശിനി രാസാത്തിയ്ക്കാണ് തെരുവുനായയുടെ കടിയേറ്റത് . ആക്രി പെറുക്കാനെത്തിയതായിരുന്നു ഇവർ . കോവിഡ് ഭീതിയാൽ ആശുപത്രിയിലെത്തിക്കാൻ ആരും തയ്യാറായില്ല . ഒടുവിൽ അതുവഴിയെത്തിയ പൊയിലൂർ സ്വദേശി സി പി വിജിത്ത് പാനൂർ ജനമൈത്രി പൊലീസിൽ വിവരമറിയിച്ചെങ്കിലും ഒന്നും നടന്നില്ല . ഇതിനിടെ വിവരമറിഞ്ഞ പൊതുപ്രവർത്തകനായ ഇ . മനീഷ് ഇടപെട്ടാണ് ഒന്നര മണിക്കൂറിനകം ആംബുലൻസ് എത്തിച്ച് നാടോടി സ്ത്രീയെ തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചത് . ആംബുലൻസിൽ നാടോടി സ്ത്രീക്കൊപ്പം ജനറൽ ആശുപ്രതിയിലെത്തി ചികിത്സ ലഭ്യമാക്കിയ ശേഷമാണ് വിജിത്ത് മടങ്ങിയത് , സ്റ്റേഷനിൽ നിരവധി വാഹനങ്ങളുണ്ടായിട്ടും പൊലീസ് സ്ഥലത്ത് പോലും എത്താത്ത പൊലീസ് നടപടിയെ ഈ മനീഷ് വിമർശിച്ചു
Post a Comment