o തദ്ദേശ തെരഞ്ഞെടുപ്പ്‌ നീട്ടിവെക്കാനുള്ള നീക്കത്തിൽ പ്രതിഷേധിക്കുക–-സിപിഐ എം
Latest News


 

തദ്ദേശ തെരഞ്ഞെടുപ്പ്‌ നീട്ടിവെക്കാനുള്ള നീക്കത്തിൽ പ്രതിഷേധിക്കുക–-സിപിഐ എം

 തദ്ദേശ തെരഞ്ഞെടുപ്പ്‌ നീട്ടിവെക്കാനുള്ള നീക്കത്തിൽ പ്രതിഷേധിക്കുക–-സിപിഐ എം



മയ്യഴി പുതുച്ചേരി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ നീട്ടിവെക്കാനുള്ള നീക്കത്തിൽ സിപിഐ എം മാഹി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധിച്ചു. സുപ്രിംകോടതി ഉത്തരവ്‌ പ്രകാരം ഒക്‌ടോബർ നാലിനുള്ളിൽ തെരഞ്ഞെടുപ്പ്‌ നടപടി പൂർത്തിയാക്കി പുതിയഭരണസമിതിയെ ചുമതലയേൽപിക്കണം. സുപ്രിംകോടതി വിധി എങ്ങനെ നടപ്പാക്കാതിരിക്കാമെന്ന ഗവേഷണത്തിലാണ്‌ സംസ്ഥാനത്തെ എൻആർ കോൺഗ്രസ്‌–-ബിജെപി സർക്കാറും കോൺഗ്രസും.

  നിയമസഭയിൽ തദ്ദേശതെരഞ്ഞെടുപ്പ്‌ നീട്ടിവെക്കണമെന്ന്‌ ബിജെപി അംഗം ആവശ്യപ്പെട്ടപ്പോൾ മാഹിയിൽ നിന്നുള്ള കോൺഗ്രസ്‌ എംഎൽഎയടക്കം മൗനംപാലിക്കുകയാണ്‌ ചെയ്‌തത്‌. തദ്ദേശസ്ഥാപനങ്ങളിലെ ജനാധിപത്യ കശാപ്പിനാണ്‌ കോൺഗ്രസും ബിജെപിയും എൻആർ കോൺഗ്രസും കൈകോർക്കുന്നത്‌.

 നിയമ യുദ്ധത്തിനൊടുവിൽ 2006ലാണ്‌ മയ്യഴി നഗരസഭയടക്കമുള്ള സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ്‌ നടന്നത്‌. കോൺഗ്രസ്‌, എൻആർ കോൺഗ്രസ്‌ സർക്കാറുകൾ പിന്നീട്‌ അധികാരത്തിൽ വന്നെങ്കിലും തെരഞ്ഞെടുപ്പ്‌ നടത്താൻ തയാറായില്ല.  കാലാവധി കഴിഞ്ഞ്‌ 10 വർഷത്തിന്‌ ശേഷം സുപ്രിംകോടതി വിധിപ്രകാരം തെരഞ്ഞെടുപ്പിനുള്ള നടപടി ആരംഭിച്ചപ്പോൾ അതിനും തുരങ്കംവെക്കുകയാണ്‌.

  ജനാധിപത്യപരമായി സംഘടനാ തെരഞ്ഞെടുപ്പ്‌ നടത്താൻ കഴിയാത്ത പാർടിയാണ്‌ കോൺഗ്രസ്‌. അതേ സ്ഥിതിയാണ്‌ സംസ്ഥാനത്തും സൃഷ്‌ടിക്കുന്നത്‌.  അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കുന്ന നടപടിയാണിത്‌. തദ്ദേശതെരഞ്ഞെടുപ്പ്‌ നടത്താനുള്ള സുപ്രിംകോടതി ഉത്തരവ്‌ നടപ്പാക്കാൻ തെരഞ്ഞെടുപ്പ്‌ കമ്മീഷനും സംസ്ഥാന സർക്കാറും തയാറാകണമെന്ന്‌ സിപിഐ എം ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post