o കേരള സർക്കാരിന്റെ വികസന ജനകീയ സദസ്റ്റ് 21ന്
Latest News


 

കേരള സർക്കാരിന്റെ വികസന ജനകീയ സദസ്റ്റ് 21ന്


കേരള സർക്കാരിന്റെ വികസന ജനകീയ സദസ്റ്റ് 21ന്



അഴിയൂർ:- കേരള സർക്കാരിന്റെ വികസനങ്ങൾ ചർച്ച ചെയ്യുന്നതിനും ഇനി 5 വർഷത്തേക്ക് എന്തൊക്കെ വികസനങ്ങൾ പഞ്ചായത്തിൽ കൊണ്ടു വരുന്നതിനും ജനങ്ങളുടെ അഭിപ്രായങ്ങൾ തേടുന്നതിനുള്ള സർക്കാരിന്റെ ജനകീയ സദസ്സ് ഈ മാസം 21 ന് അഴിയൂർ ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടത്താൻ ഇന്നു ചേർന്ന സ്വാഗതസംഘം ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.പതിനെട്ടാം തീയ്യതി വൈകുനേരം നാല് മണിക്ക് ജനകീയ സദസ്സ് വിളംബരം ചെയ്തുള്ള ഘോഷയാത്ര കുഞ്ഞിപ്പള്ളിയിൽ നിന്നും തുടങ്ങി അഴിയൂർ ചുങ്കത്ത് അവസാനിക്കും.യോഗത്തിൽ സംഘാടക സമിതി ചെയർമാൻ പി ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി,പഞ്ചായത്ത് മെമ്പർമാരായ സി എം സജീവൻ,റീന രയരോത്ത്,ജയചന്ദ്രൻ,സാവിത്രി ടീച്ചർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ ടി ശ്രീധരൻ,പി വാസു, മുബാസ് കല്ലേരി,എം പി ബാബു,വി പി ജയൻ,സുജിത്ത് പുതിയോട്ടിൽ,കൈപ്പാട്ടിൽ ശ്രീധരൻ,കെ പി പ്രീജിത്ത്,പത്മനാഭൻ ടി ടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീകല സ്വാഗതവും ജൂനിയർ ക്ലാർക്ക് അനീഷ് കുമാർ നന്ദിയും പറഞ്ഞു.


Post a Comment

Previous Post Next Post