o ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, ക്ലാസ് , സിനിമ
Latest News


 

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, ക്ലാസ് , സിനിമ



ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം



*💠ലോക ഹൃദയ ദിനം*


*💠ലോക സ്കൂൾ പാൽ ദിനം*


*💠ഗൂസ് ഡേ*


*💠കൺഫ്യൂഷ്യസ് ദിനം*


*💠ബ്രോഡ്‌വേ മ്യൂസിക്കൽസ് ദിനം*


*💠ദേശീയ കാപ്പി ദിനം*


*💠ദേശീയ മോച്ച ദിനം*


*💠ദേശീയ സ്റ്റാർബക്സ് ദിനം*


*💠ദേശീയ ബിസ്കോട്ടി ദിനം*


*💠ദേശീയ വനിതാ ആരോഗ്യ, ശാരീരികക്ഷമത ദിനം*


*💠ഭക്ഷ്യ നഷ്ടവും മാലിന്യവും സംബന്ധിച്ച അന്താരാഷ്ട്ര അവബോധ ദിനം*


*💠അഗ്നിശമന സേന ദിനം (ഇറാൻ)*


*💠ബോക്വറിൻ യുദ്ധ ദിനം (പരാഗ്വേ)*


*💠ഒട്ടോറിനോളറിംഗോളജിസ്റ്റ് ദിനം (റഷ്യ)*


*💠കണ്ടുപിടുത്തക്കാരുടെ ദിനം (അർജന്റീന)*


*🌐ചരിത്ര സംഭവങ്ങൾ🌐*  🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌐1885* - ```ഇംഗ്ലണ്ടിലെ ബ്ലാക്ക്‌പൂളിൽ ആദ്യത്തെ പൊതുജനോപയോഗത്തിനുള്ള വൈദ്യുത ട്രാം വേ പ്രവർത്തനമാരംഭിച്ചു.```


*🌐1923* - ```സിറിയയ്ക്കും ലെബനനുമായുള്ള ഫ്രഞ്ച് മാൻഡേറ്റ് പ്രാബല്യത്തിൽ വന്നു.```


*🌐1923* - ```വനിതകൾക്കായുള്ള ആദ്യത്തെ അമേരിക്കൻ ട്രാക്ക് & ഫീൽഡ് ചാമ്പ്യൻഷിപ്പ് നടന്നു.```


*🌐1959* - ```ആരതി സാഹ ഇംഗ്ലീഷ് ചാനൽ നീന്തി കടക്കുന്ന ആദ്യ ഏഷ്യക്കാരി ആയി.```


*🌐1960* - ```സോവിയറ്റ് നേതാവ് നികിത ക്രൂഷ്‌ചേവ് ഐക്യരാഷ്ട്രസഭാ സമ്മേളനം അലങ്കോലപ്പെടുത്തി.```


*🌐1962* - ```കൊൽക്കത്തയിലെ ബിർല പ്ലാനിറ്റോറിയം പ്രദർശനത്തിനു തുറന്നു.```


*🌐1988* - ```ചലഞ്ചർ ദുരന്തത്തിനുശേഷം ആദ്യത്തെ ദൗത്യമായ നാസ എസ്ടിഎസ് -26 വിക്ഷേപിച്ചു .```


*🌐1992* - ```ചിലവുകുറഞ്ഞ ഗൃഹനിർമാണ രീതിയുടെ ഉപജ്ഞാതാവ് ലാറി ബേക്കറിന് ലോക പാർപ്പിട അവാർഡ് ലഭിച്ചു.```


*🌐2004* - ```ഭൂമിയുടെ നാല് ചാന്ദ്ര ദൂരത്തിനുള്ളിൽ 4179 ടൊട്ടാറ്റിസ് എന്ന ഛിന്നഗ്രഹം കടന്നുപോകുന്നു.```


*🌐2004* - ```ബർട്ട് റുട്ടാന്റെ അൻസാരി സ്പേസ്ഷിപ്പ് വൺ വിജയകരമായ ബഹിരാകാശ യാത്ര നടത്തി.```


*🌐2007* - ```ലോകത്തിലെ ആദ്യത്തെ വാണിജ്യ ആണവ നിലയമായ കാൾഡർ ഹാൾ നിയന്ത്രിത സ്ഫോടനത്തിൽ പൊളിച്ചു.```


*🌐2010* - ```രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും തിരിച്ചറിയൽ നമ്പർ നൽകുന്ന ആധാർ പദ്ധതി നിലവിൽവന്നു. മഹാരാഷ്ട്രയിൽ നന്ദർബാറിൽ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും സോണിയ ഗാന്ധിയും ചേർന്നാണ്  ഉദ്ഘാടനം നിർവഹിച്ചത്.```


*🌐2014* - ```ഒ. പനീർശെൽവം തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യ്തു.```


*🌐2016* - ```ഉറി ആക്രമണത്തിന് പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം, ഇന്ത്യൻ സൈന്യം പാക് അധീന കശ്മീരിൽ തീവ്രവാദികളെന്ന് സംശയിക്കുന്നവർക്കെതിരെ "സർജിക്കൽ സ്ട്രൈക്ക്" നടത്തി.```


*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌹സത്യവ്രത ശാസ്ത്രി* - ```സംസ്‌കൃതഭാഷയിലെ പ്രഥമ ജ്ഞാനപീഠ ജേതാവാണ് ഡോ. സത്യവ്രത ശാസ്ത്രി(ജനനം :29 സെപ്റ്റംബർ 1930). കവിയും പണ്ഡിതനുമായ ഇദ്ദേഹം മൂന്ന് മഹാകാവ്യങ്ങളും,മൂന്നു ഖണ്ഡ കാവ്യങ്ങളും ഒരു പ്രബന്ധ കാവ്യവും രചിച്ചിട്ടുണ്ട്. രാമകീർത്തി മഹാകാവ്യം, ബൃഹത്തരം ഭാരതം, ശ്രീബോധിസത്വചരിതം, വൈദികവ്യാകരണം എന്നിവയാണ് പ്രധാന കൃതികൾ. ശ്രീഗുരുഗോവിന്ദസിംഹചരിതം എന്ന കൃതിക്ക് 1968 ൽ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഡൽഹി സർവ്വകലാശാലയിൽ സ്പെഷൽ സെന്റർ ഫോർ സൻസ്ക്രിറ്റ് സ്റ്റഡീസിൽ ഓണററി പ്രൊഫസറായി പ്രവർത്തിക്കുന്നു.```


*🌹ഗോകുൽ സുരേഷ്* - ```ഗോകുൽ സുരേഷ്  (ജനനം 29 September 1993) ഒരു മലയാള ചലച്ചിത്ര അഭിനേതാവാണ്. രാജ്യസഭാംഗവും മലയാള സിനിമാ നടനുമായ സുരേഷ് ഗോപിയുടെ മകനാണ് ഇദ്ദേഹം.  വിജയ് ബാബുവും സാന്ദ്ര തോമസും നിർമിച്ച്, വിപിൻ ദാസ് സംവിധാനം ചെയ്ത്, 2016 ഇൽ ഫ്രൈഡെ ഫിലിംസ് ഒരുക്കിയ മുദ്ദുഗൗ എന്ന റൊമാന്റിക് കോമഡി സിനിമയാണ് ഗോകുൽ സുരേഷിന്റെ ആദ്യചിത്രം.``` 


*🌹ഖുശ്‌ബു* - ```ഇന്ത്യൻ ചലച്ചിത്രവേദിയിലെ ഒരു നടിയും, നിർമ്മാതാവും, ടെലിവിഷൻ അവതാരികയുമാണ് ഖുശ്‌ബു ഖാൻ എന്ന പേരിൽ ജനിച്ച ഖുശ്‌ബു സുന്ദർ (ജനനം: 29 സെപ്റ്റംബർ 1970).1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം.```


*🌹ആറ്റൂർ കൃഷ്ണപ്പിഷാരടി* - ```ഗവേഷകൻ, പ്രസാധകൻ, മലയാള-സംസ്കൃത പണ്ഡിതൻ, കവി, വിവർത്തകൻ, സംഗീതജ്ഞൻ എന്നിങ്ങനെ വിവിധനിലകളിൽ പ്രശസ്തനായിരുന്നു ആറ്റൂർ കൃഷ്ണപ്പിഷാരടി (ജനനം 29 സെപ്റ്റംബർ 1875 - മരണം 5 ജൂൺ 1964). കേരളശാകുന്തളം എന്നപേരിലുള്ള ശാകുന്തളവിവർത്തനവും സംഗീതചന്ദ്രിക എന്ന സംഗീതശാസ്ത്രഗ്രന്ഥവും പ്രധാനപ്പെട്ട കൃതികൾ.```


*🌹മാനസ രാധാകൃഷ്ണൻ* - ```മാനസ രാധാകൃഷ്ണൻ (ജനനം 29 സെപ്റ്റംബർ 1995) ഒരു മലയാള ചലച്ചിത്ര അഭിനേത്രിയാണ്.``` 


*🌹ഇഷ ഷർവാണി* - ```ഇന്ത്യൻ അഭിനേത്രിയും നർത്തകിയുമാണ് ഇഷ ഷർവാണി. പ്രശസ്ത നർത്തകി ദക്ഷാ സേത്ത്, ആസ്റ്റ്രേലിയൻ സംഗീതജ്ഞൻ ഡേവിസ്സാരൊ എന്നിവരുടെ മകളായി 1984 സെപ്റ്റംബർ 29-ന് ഗുജറാത്തിൽ ജനിച്ചു. കഥക്, ഛാവു, കളരിപ്പയറ്റ്, യോഗ, മല്ലാഖംബ് തുടങ്ങിയ മേഖലകളിൽ പ്രാവീണ്യമുള്ള ഇഷ, ദക്ഷാ സേത്ത് ഡാൻസ് കമ്പനിയിലെ പ്രധാന നർത്തകിയാണ്.```


*🌹എൻറികോ ഫെർമി* - ```എൻറികോ ഫെർമി (സെപ്റ്റംബർ 29, 1901 - നവംബർ 28, 1954) ഒരു ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞൻ ആയിരുന്നു. ലോകത്തിലെ ആദ്യ ആണവ റിയാക്ടറിന്റെ പിന്നിലെ പ്രവർത്തനം, ക്വാണ്ടം സിദ്ധാന്തം, ആണവോർജ്ജശാസ്ത്രം, കണികാ ഭൗതികം, സ്റ്റാറ്റിസ്റ്റികൽ മെക്കാനിക്ക്‌സ് എന്നീ മേഖലകളിലെ സംഭാവനകളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്.```


*🌹അനീറ്റ എക്ബർഗ്* - ```സ്വീഡനിൽ നിന്നുള്ള ഒരു അഭിനേത്രിയും, മോഡലുമായിരുന്നു കെഴ്സ്റ്റീൻ അനീറ്റ മറിയൻ എക്ബർഗ് എന്ന അനീറ്റ എക്ബർഗ് (29 സെപ്റ്റംബർ 1931 – 11 ജനുവരി 2015). ലാ ഡോൾഫ് വിറ്റ എന്ന ഫെഡറികോ ഫെല്ലിനിയുടെ ചലച്ചിത്രത്തിലൂടെയാണ് അനീറ്റ സിനിമാരംഗത്ത് പ്രശസ്തയായത്.``` 


*🌹ടിന്റോറെറ്റൊ* - ```ഇറ്റാലിയൻ ചിത്രകാരനാണ് ടിന്റോറെറ്റൊ. മൈക്കലാഞ്ജലോയുടെ രൂപകല്പനയും ടിഷ്യന്റെ വർണരഞ്ജനവും സംയോജിപ്പിക്കുന്ന ഒരു ശൈലിയിലാണ് ടിൻറ്റോറെറ്റോ ചിത്രരചന നടത്തിയിരുന്നത്.വെനീസ്സിൽ ഒരു ചായപ്പണിക്കാരന്റെ മകനായി 1518-ൽ ജനിച്ചു. കൊച്ചു ചായപ്പണിക്കാരൻ എന്നർഥം വരുന്ന ടിൻറ്റൊ റെറ്റോ എന്ന പേര് ഇപ്രകാരമാണ് ഇദ്ദേഹത്തിന് ലഭിച്ചത്. പ്രസിദ്ധ ചിത്രകാരനായ ടിഷ്യന്റെ ശിഷ്യനാണിദ്ദേഹം എന്നൊരഭിപ്രായമുണ്ട്. 1540-ലാണ് ആദ്യത്തെ ചിത്രരചന നടത്തിയത്. 1548-ൽ വരച്ച സെന്റ് മാർക്ക് റെസ്ക്യൂയിങ് ദ് സ്ലേവ് എന്ന ചിത്രം ഇദ്ദേഹത്തെ പ്രശസ്തനാക്കി. വെനീസ് അക്കാദമിയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.```


*🌹പി.സി. ചാക്കോ* - ```കോൺഗ്രസ്സിലെ മുതിർന്ന നേതാക്കളിൽ പ്രമുഖനാണ് പി.സി. ചാക്കോ (ജനനം സെപ്റ്റംബർ 29, 1946).  ടുജി സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകളെകുറിച്ചന്വേഷിച്ച ജോയ്ന്റ് പാർലമെന്ററി കമ്മിറ്റി (ജെ.പി.സി)യുടെ അദ്ധ്യക്ഷനായിരുന്നു പി.സി. ചാക്കോ.```


*🌹മൈക്കലാഞ്ചലോ അന്റോണിയോണി* - ```നിയോറിയലിസത്തിന്റെ വക്താക്കളിലൊരാളായ ഇറ്റാലിയൻ ചലച്ചിത്ര സം‌വിധായകനാണ്‌‍ മൈക്കലാഞ്ചലോ അന്റോണിയോണി(സെപ്റ്റംബർ 29 1912 – ജൂലൈ 30 2007). സമകാലിക സമൂഹത്തിന്റെ അന്യവത്കരണവും ദുരന്തവുമായിരുന്നു അന്റോണിയോണിയുടെ പ്രിയപ്പെട്ട പ്രമേയങ്ങൾ. ദൃശ്യവത്കരണത്തിലാണ് അന്റോണിയോണിയുടെ മുഖ്യ സംഭാവനകൾ. അപൂർവമായ ദൃശ്യങ്ങളും തീവ്രമായ ആധുനികഭാവുകത്വവും ആ ചിത്രങ്ങളെ ശ്രേഷ്ഠമാക്കുന്നു.``` 


*🌹മൈക്കൽ ദ സാങ്ക്‌റ്റിസ്*‌ - ```റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് മൈക്കൽ ദ സാങ്ക്‌റ്റിസ്‌(സെപ്റ്റംബർ 29, 1591 – ഏപ്രിൽ 10, 1625). നിഷ്‌ക്കളങ്ക ജീവിതത്തിന്റെ വക്താവും അത്യത്ഭുതകരമായ ധ്യാനത്തിന്റെ ഉടമയുമായാണ് റോമൻ രക്തസാക്ഷിത്വ പട്ടികയിൽ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്‌. ഏപ്രിൽ 10- നാണ്‌ വിശുദ്ധന്റെ തിരുനാൾ ആ ഘോഷിക്കുന്നത്‌.```


*🌹ലേക് വലേഹ്സ* - ```മുൻ പോളണ്ട് പ്രസിഡന്റും(1990 മുതൽ 1995 വരെ) പോളിഷ് തൊഴിലാളി സംഘടനയായ സോളിഡാരിറ്റിയുടെ സ്ഥാപകനേതാക്കളിൽ ഒരാളുമാണ് ലേക് വലേൻസ(ജനനം: 29 സപ്തം:1943). മനുഷ്യാവകാശ പ്രവർത്തനങ്ങളിലും വലേൻസ സജീവമായി ഇടപെട്ടിരുന്നു.സോളിഡാരിറ്റിയ്ക്ക് 1983 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്. തൊഴിൽ കൊണ്ട് ഇലക്ട്രീഷ്യൻ ആയ വലേൻസ ഗദായ്സ്കിലെ കപ്പൽശാലയിൽ തൊഴിലാളിയായാണ് പൊതുജീവിതം ആരംഭിച്ചത്.```


*🌹സി.എസ്. ചെല്ലപ്പ* - ```തമിഴ് ഗദ്യസാഹിത്യത്തിന് പുതിയ കലാനുഭവം പകർന്ന എഴുത്തുകാരനാണ് ചിന്നമാനൂർ സുബ്രമണ്യം ചെല്ലപ്പ എന്ന സി.എസ്. ചെല്ലപ്പ (29 സെപ്റ്റംബർ 1912- 18 ഡിസംബർ 1998). സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. പത്ര പ്രവർത്തന രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകി. കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് നിരവധി കഥകൾ എഴുതി. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ചെല്ലപ്പയുടെ 'ജീവനാംശം' തമിഴിലെ മികച്ച നവീന നോവലുകളിലൊന്നായി പരിഗണിക്കപ്പെടുന്നു. തമിഴിലെ സാഹിത്യവിമർശനത്തെക്കുറിച്ചുള്ള ചെല്ലപ്പയുടെ 'തമിഴ് സിറുകതൈ പിറക്കിറത്' (1974) എന്ന ഗ്രന്ഥം തമിഴിലെ ചെറുകഥാസാഹിത്യത്തിനുള്ള പ്രൗഡമായ ഒരവതാരികയാണെന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്. സുതന്തിരദാഹം എന്ന നോവലിന് 2001 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. തമിഴ് സാഹിത്യത്തിലെ മണിക്കൊടി സാഹിത്യ പ്രസ്ഥാനത്തിന്റെ വക്താവായിരുന്നു.```


*🌹കെ.ടി. മുഹമ്മദ്* - ```നാടകകൃത്ത്, സിനിമ സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയായിരുന്നു കളത്തിങ്കൽ തൊടിയിൽ മുഹമ്മദ് എന്നകെ.ടി. മുഹമ്മദ് (ജനനം   29 സെപ്റ്റംബർ  1927  - മരണം മാർച്ച് 25, 2008).40 ൽ അധികം നാടകങ്ങളൂടെ രചയിതാവും സംവിധായകനുമായ കെ.ടി 20 ചലച്ചിത്രങ്ങൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.```


*🌹റോബർട്ട് ഫെർണാണ്ടസ്* - ```കേരളത്തിനു വേണ്ടി കളിക്കുന്ന ഒരു ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാരനാണ് റോബർട്ട് ഫെർണാണ്ടസ് (ജനനം: സെപ്റ്റംബർ 29, 1986).```


*🌷സ്മരണകൾ🌷* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌷എൻ. ബാലാമണിയമ്മ* - ```മലയാളത്തിലെ പ്രശസ്തയായ കവയിത്രിയായിരുന്നു ബാലാമണിയമ്മ (ജൂലൈ 19, 1909 - സെപ്റ്റംബർ 29, 2004). മാതൃത്വത്തിന്റെ കവയിത്രി എന്നാണ് അവർ അറിയപ്പെട്ടത്. മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രശസ്ത സാഹിത്യകാരിയായിരുന്ന കമലാ സുരയ്യ എന്ന മാധവിക്കുട്ടി ബാലാമണിയമ്മയുടെ മകളാണ്. ചെറുപ്പം മുതലേ കവിതയെഴുതിയിരുന്ന ബാലാമണിയമ്മയുടെ ആദ്യ കവിതയായ 'കൂപ്പുകൈ'ഇറങ്ങുന്നത് 1930-ലാണ്. കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്തു തമ്പുരാനിൽനിന്ന് 1947-ൽ ‘സാ‍ഹിത്യനിപുണ‘ബഹുമതി നേടി. പിന്നീട് നിരവധി പുരസ്കാരങ്ങളും ബഹുമതികളും അവരെ തേടിയെത്തി. ലളിതവും പ്രസന്നവുമായ ശൈലിയിൽ മനുഷ്യമനസ്സിന്റെ അഗാധതയെ പ്രതിഫലിപ്പിക്കുന്നതാണ് ബാലാമണിയമ്മയുടെ കവിതകൾ. മാതൃത്വവും നിഷ്കളങ്കമായ ശൈശവഭാവവും അവയിൽ മുന്നിട്ടുനിന്നു. ബാലാമണിഅമ്മയുടെ ഭാവഗീതങ്ങളിലെ മുഖ്യമായ ഭാവധാര മാതൃവാത്സല്യമാണ് .അഞ്ചുവർഷത്തോളം അൽഷിമേഴ്സ് രോഗത്തിനൊടുവിലാണ് ബാലാമണിയമ്മ മരിക്കുന്നത്. 2004 സെപ്റ്റംബർ 29-നായിരുന്നു മരണം.```


*🌷സുൽത്താൻ സലാഹുദ്ദിൻ ഒവൈസി* - ```ഹൈദരാബാദിൽ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവാണ് സുൽത്താൻ സലാഹുദ്ദിൻ ഒവൈസി (ജനനം 14 ഫെബ്രുവരി 1931 - മരണം 29 സെപ്റ്റംബർ 2008) .ഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീന്റെ അദ്ധ്യക്ഷനായിരുന്നു.1984-മുതൽ 1999-വരെ തുടർച്ചയായി ആറുപ്രാവശ്യം ഹൈദരാബാദിൽ നിന്നും ലോകസഭയിലെത്തി.2004മുതൽ അദ്ദേഹത്തിന്റെ പുത്രൻ അസദുദ്ദിൻ ഓവൈസിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.```


കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (29-09-2021) വിഷയം തിരിച്ചുള്ള ടൈംടേബിൾ


*🛎️പ്രി-പ്രൈമറി* 🔡


*▶️10.30 am* - കിളിക്കൊഞ്ചൽ


*🛎️ഒന്നാം ക്ലാസ് 1️⃣*


*▶️10:00 am* - മലയാളം 


*🛎️ രണ്ടാം ക്ലാസ് 2️⃣*


*▶️11:00 am* - ഗണിതം 


*🛎️ മൂന്നാം ക്ലാസ് 3️⃣*


*▶️11.30 am* - മലയാളം 


*🛎️നാലാം ക്ലാസ് 4️⃣*


 *▶️12.00 pm* - ഇംഗ്ലീഷ് 


*🛎️അഞ്ചാം ക്ലാസ് 5️⃣*


*▶️12:30 pm* - സാമൂഹ്യശാസ്ത്രം 


*🛎️ആറാം ക്ലാസ്6️⃣*


*▶️01.00 pm* - ഹിന്ദി 


*▶️01.30 pm* - ഗണിതം 


*🛎️ഏഴാം ക്ലാസ് 7️⃣*


*▶️02.00 pm* - കേരളപാഠാവലി 


*▶️02.30 pm* - ഗണിതം 


*🛎️ എട്ടാം ക്ലാസ് 8️⃣*


*▶️03:00 pm* - കേരളപാഠാവലി (പുനഃസംപ്രേഷണം -രാത്രി 08.00)


*▶️03:30 pm* - സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം -രാത്രി 08.30)


*▶️04.00 pm* - രസതന്ത്രം (പുനഃസംപ്രേഷണം -രാത്രി 09.00) 


*🛎️ ഒൻപതാം ക്ലാസ് 9️⃣* 


*▶️04.30 pm* - ഹിന്ദി (പുനഃസംപ്രേഷണം -രാത്രി 09.30)


*▶️05.00 pm* - സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം -രാത്രി 10.00)


*▶️05.30 pm* - ഐ സി ടി (പുനഃസംപ്രേഷണം -രാത്രി 10.30)


*🛎️ പത്താം ക്ലാസ് 1️⃣0️⃣*


*▶️08.00 am* - ഗണിതം (പുനഃസംപ്രേഷണം -രാത്രി 06.00)


*▶️08.30 am* - ഇംഗ്ലീഷ് (പുനഃസംപ്രേഷണം -രാത്രി 06.30)


*▶️09.00 am* - ഐ സി ടി (പുനഃസംപ്രേഷണം -രാത്രി 07.00) 


*▶️09.30 am* - കേരളപാഠാവലി (പുനഃസംപ്രേഷണം -രാത്രി 07.30)

🦋🦋🦋🦋🦋🦋🦋🦋🦋

📡📡📡📡📡📡📡📡📡

   *🛎️ചാനൽ നമ്പർ🛎️*

          🟡🟡🟡🟡🟡


*🖥️കേരളവിഷൻ - 33*


*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*


*🖥️ഡെൻ നെറ്റ് വർക്ക് - 597*


*🖥️ഡിജി മീഡിയ - 149*


*🖥️സിറ്റി ചാനൽ - 116*


*🖥️ഡിഷ് ടിവി - 3207*


*🖥️വീഡിയോകോൺ D2h - 3207*


*🖥️

സൺ ഡയറക്റ്റ് - 240*


*🖥️ടാറ്റാ സ്കൈ - 1873*


*🖥️എയർടെൽ - 867*

📡📡📡📡📡📡📡📡📡



*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (29-09-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*



*🎥#Keralavision Kerala TV🔻🔻*


രാവിലെ 9 മണിക്ക്

🎬ചമ്പക്കുളം തച്ചൻ  

ഉച്ചയ്ക്ക് 1 മണിക്ക് 

🎬ഹരികൃഷ്ണൻസ്   

രാത്രി 9.30 ന് 

🎬ഇത് താൻടാ പോലീസ് 


*🎥#Asianet TV🔻🔻*


രാവിലെ 8.30 ന് 

🎬നരൻ


*🎥#AsianetMovies🔻🔻*


രാവിലെ 7 മണിക്ക്

🎬മൈ ബിഗ്ഫാദർ

രാവിലെ 10 മണിക്ക്

🎬 തേന്മാവിൻ കൊമ്പത്ത്

ഉച്ചയ്ക്ക് 1 മണിക്ക്

🎬ലോലിപോപ്പ്

വൈകിട്ട് 4 മണിക്ക്

🎬ഗീതാഞ്ജലി

രാത്രി 7 മണിക്ക്

🎬സൺ‌ഡേ ഹോളിഡേ

രാത്രി 10 മണിക്ക്

🎬മലയാളമാസം ചിങ്ങം ഒന്നിന്


*🎥#AsianetPlus🔻🔻*


രാവിലെ 5.30 ന്  

🎬പാർത്ഥൻ കണ്ട പരലോകം

രാവിലെ 9 മണിക്ക് 

🎬ടേക്ക് ഓഫ്

രാവിലെ 12 മണിക്ക്

🎬ഇമ്മാനുവൽ

വൈകിട്ട് 3 മണിക്ക് 

🎬നമ്മുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ

രാത്രി 10.00 മണിക്ക്   

🎬മോനായി അങ്ങനെ ആണായി


*🎥#SuryaTV & #SuryaTVHD🔻🔻*


വൈകിട്ട് 2 മണിക്ക്  

🎬അണ്ണൻതമ്പി


*🎥#SuryaMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬അബ്കാരി

രാവിലെ 10 മണിക്ക്

🎬ഈ തിരക്കിനിടയിൽ

ഉച്ചയ്ക്ക് 1 മണിക്ക്

🎬മുഖചിത്രം

വൈകിട്ട് 4 മണിക്ക്

🎬സെവൻസ്

രാത്രി 7 മണിക്ക്

🎬ബാംബൂ ബോയ്സ്

രാത്രി 10 മണിക്ക്

🎬കനൽകിരീടം


*🎥#ZeeKeralam🔻🔻*


രാവിലെ 9.30 ന് 

🎬നീലി


*🎥#MazhavilManorama🔻🔻*


ഉച്ചയ്ക്ക് 12 മണിക്ക് 

🎬റോമിയോ & ജൂലിയറ്റ്സ്

വൈകീട്ട് 3 മണിക്ക് 

🎬സേഫ്


*🎥#KairaliTV🔻🔻*


രാവിലെ 6 മണിക്ക് 

🎬കാക്കക്കുയിൽ

രാവിലെ 9 മണിക്ക്

🎬ദേവാസുരം

ഉച്ചയ്ക്ക് 12 മണിക്ക് 

🎬ജില്ല

വൈകിട്ട് 4 മണിക്ക്

🎬പോക്കിരി

രാത്രി 9.45 ന് 

🎬 പ്രേമം


*🎥#KairaliWE🔻🔻*


രാവിലെ 7 മണിക്ക്

🎬നീലഗിരി

രാവിലെ 10.30 ന്

🎬ജോസഫ്

വൈകിട്ട് 3 മണിക്ക്

🎬മഹാത്മാ ദ് ഗ്രേറ്റ്‌

രാത്രി 7 മണിക്ക്

🎬പുതുക്കോട്ടയിലെ പുതുമണവാളൻ

രാത്രി 10 മണിക്ക് 

🎬പൊന്മുട്ടയിടുന്ന താറാവ്


*🎥#AmritaTV🔻🔻*


രാവിലെ 8 മണിക്ക്

🎬നിപുണൻ

ഉച്ചയ്ക്ക് 1.30 ന്

🎬കമ്മീഷണർ

📺📺📺📺📺📺📺📺

Post a Comment

Previous Post Next Post