മാഹിപ്പാലം അറ്റകുറ്റപ്പണി നടത്തണം - രമേശ് പറമ്പത്ത്
മയ്യഴി : മാഹിപ്പാലം ബലക്ഷയം നേരിടുന്ന സാഹചര്യത്തിൽ പാലത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് രമേശ് പറമ്പത്ത് എം.എൽ.എ. ആവശ്യപ്പെട്ടു . അറ്റകുറ്റപ്പണി വൈകിയതിനാൽ പാലം കൂടുതൽ തകർച്ച നേരിടുകയാണ് ഗതാഗതക്കുരുക്കും ഉണ്ടാവുന്നു . ഇത് കാരണം ജനങ്ങളിൽ വലിയ പ്രതിഷേധവും ഉയർന്നിട്ടുണ്ട് . ഈ സാഹചര്യത്തിഅടിയന്തമായ അറ്റകുറ്റപ്പണി അടിയന്തര മായി നടത്തണമെന്ന് ആവശ്യപ്പെട്ട് എൻ.എച്ച്.എ.ഐ . കോഴിക്കോട്ടെ പ്രോജക്ട് ഡയറക്ടർ നിർമൽ കുമാറിന് എം.എൽ.എ. കത്ത് നൽകി .
Post a Comment