റോഡ് മുറിച്ച് കടക്കുകയായിരുന്ന ബാർ ജീവനക്കാരൻ തളിപ്പറമ്പിൽ കാറിടിച്ച് മരിച്ചു
തളിപ്പറമ്പ് ഏഴാംമൈല്‍ ചെമ്പരത്തി ബാർ ഹോട്ടലിലെ ജീവനക്കാരന്‍ തൃശൂര്‍ വാണിയമ്പാറ സ്വദേശി ആന്റണി മേലെക്കണ്ടത്തില്‍(58)ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ ഹോട്ടലിന് മുന്നിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന ആൻ്റണിയെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്തു വെച്ചു തന്നെ മരണം സംഭവിച്ചു.
കഴിഞ്ഞ നാലുവര്‍ഷത്തോളമായി ആന്റണി ചെമ്പരത്തി ഹോട്ടലില്‍ ജോലി ചെയ്തു വരികയാണ്.
ഭാര്യ: പൗളി.
മക്കള്‍: പിന്റോ, പവിത്ര, മരുമകന്‍: ഉല്ലാസ് ഏബ്രഹാം(മംഗളൂരു). മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌ക്കാരം നാളെ വൈകുന്നേരം മൂന്ന് മണിക്ക് വാണിയമ്പാറ കൊമ്പഴ സെന്റ് ജോസ്ഫ്‌സ് പള്ളി സെമിത്തേരിയില്‍.
Post a Comment