മർദനത്തിൽ പെൺകുട്ടിക്ക് പരിക്ക്:ബന്ധു അറസ്റ്റിൽ..
മയ്യഴി: മാഹി മുണ്ടോക്കിലെ യുവതിയെ ബന്ധുവായ യുവാവ് മർദിച്ചതായ പരാതിയിൽ മുണ്ടോക്കിൽ ഭാരതിയാർ റോഡിലെ ഗുരുകൃപയിൽ മെൽവിൻ വില്യംസിനെ (29) മാഹി പോലീസ് അറസ്റ്റ് ചെയ്തു.
മർദനത്തിൽ സാരമായി പരിക്കേറ്റ പെൺകുട്ടിയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് യുവാവ് മർദിച്ചതെന്നാണ് പരാതി. മാഹി എസ്.ഐ. പുനിത രാജാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ യുവാവിന് കോടതി ജാമ്യം അനുവദിച്ചു. പരിക്കേറ്റ പെൺകുട്ടിയെ മാഹി ഗവ. ആസ്പത്രിയിലും തുടർന്ന് തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
മർദനമേറെറ ആള് ഒരു ഹോസ്പിറ്റലിൽ നിന്ന് മറ്റോരു ഹോസ്പിറ്റലിലേക്ക് ഓടിക്കൊണ്ടിരിക്കുന്നു മർദിച്ചവനാകട്ടെ ഒരു പ്രശ്നവുമില്ലാതെ സ്വതന്ത്രമായി നടക്കുന്നു എറ്റ്ലീസ്ററ് മർധനമേറ്റയാൾ ഹോസ്പിറ്റലിർ നിന്ന് പുറത്ത് വരുന്നത് വരേയെങ്കിലും അവനെ പിടിച്ച് അകത്തിടണമായിരുന്നു
ReplyDeletePost a Comment