ആർമി റിക്രൂട്ട്മെന്റ് പരിശീലന ക്യാമ്പ് തുടങ്ങി
കരിയാട് : യുവാക്കളുടെ സ്വപ്ന ജോലിയായ പട്ടാള ജോലിക്ക് കരുത്ത് പകരാൻ പുതിയ സംരംഭവുമായി പടന്നക്കരയിലെ ഒരു കൂട്ടം യുവാക്കൾ, ഭാവിയിലെ പ്രതിരോധ സേനകളിലേക്കുള്ള റിക്രൂട്ടുമെന്റുകൾക്ക് വിദ്യാർത്ഥികളെ കായികമായും മാനസികമായും ഒരുക്കി മികച്ച ജോലി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പടന്നക്കരയിൽ ടി പി സുനിൽ കുമാർ ടി എച് ബാലഗോപാലൻ കെ അനിൽ കുമാർ കെ പവിത്രൻ മനീഷ് വിനോദൻ എന്നിവരുടെ നേതൃത്വത്തിൽ ആർമി റിക്രൂട്ട്മെന്റ് പരിശീലനത്തിന് തുടക്കമായി, പാനൂർ നഗരസഭാ കൗൺസിലർ എ എം രാജേഷ് ആണ് പരിശീലനം ഉത്ഘാടനം ചെയ്തത്

Post a Comment