ജനറൽ ആസ്പത്രിയിൽ നവീകരിച്ച ശസ്ത്രക്രിയാ മുറി തുറന്നില്ല
തലശ്ശേരി : ജനറൽ ആസ്പത്രിയിൽ നവീകരിച്ച ശസ്ത്രക്രിയാമുറി സമുച്ചയം പ്രവർത്തനം തുടങ്ങുന്നത് നീളുന്നു . ആറുമാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചത് . ഓട്ടോമാറ്റിക് വാതിൽ സ്ഥാപിക്കുന്നതിലെ കാല താമസമാണ് പ്രവർത്തനം തുടങ്ങുന്നത് വൈകുന്നതെന്ന് ആസ്പത്രി അധികൃതർ പറഞ്ഞു . നിശ്ചിത കാലാവധിക്കുള്ളിൽ വാതിൽ സ്ഥാപിക്കാത്ത കരാറുകാരനെതിരെ വഞ്ചനാക്കുറ്റത്തിന് പോലീസിൽ പരാതി നൽകിയിരിക്കുകയാണ് . വാതിൽ സ്ഥാപിക്കാൻ കരാർ നൽകിയ ആളെ മാറ്റി മറ്റൊരാൾക്ക് കരാർ നൽകി . വാതിൽ സ്ഥാപിക്കുന്നതോടൊപ്പം ശസ്ത്രക്രിയാ മുറിയിൽ അണു ബാധ പരിശോധന നടത്തിയതിന്റെ റിപ്പോർട്ടും ആവശ്യമാണ് . മൂന്ന് പരിശോധനയാണ് ഇതിനായി നടത്തുന്നത് . രണ്ട് പരിശോധനകളിൽ അണുബാധയില്ലെന്ന് കണ്ടെത്തി . മൂന്നാമത്തെ പരിശോധനാഫലം അടുത്ത ദിവസം ലഭിക്കും . അതിനുശേഷം പ്രവർത്തനം തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആസ്പത്രി അധികൃതർ . തിയേറ്റർ പ്രവർത്തനം ആരംഭിക്കാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ് . വിവിധ രാഷ്ട്രീയപാർട്ടികൾ ആസ്പത്രിക്കു മുന്നിൽ വ്യത്യസ്തമായ പ്രതിഷേധപരിപാടികൾ നടത്തി . നേരത്തേയുള്ള തിയേറ്ററിലാണ് ഇപ്പോൾ ശസ്ത്രക്രിയകൾ നടത്തുന്നത് . ഇവിടെ സൗകര്യമില്ലാത്തതിനാലാണ് . പുതിയ മുറി ഒരുക്കിയത്
Post a Comment