o എം.ബി.ബി.എസ് വിദ്യാർത്ഥിനിയെയും , തലശേരിക്കാരനായ കാമുകനെയും തേടി തൊടുപുഴ പൊലീസ് തലശേരിയിൽ
Latest News


 

എം.ബി.ബി.എസ് വിദ്യാർത്ഥിനിയെയും , തലശേരിക്കാരനായ കാമുകനെയും തേടി തൊടുപുഴ പൊലീസ് തലശേരിയിൽ

 എം.ബി.ബി.എസ് വിദ്യാർത്ഥിനിയെയും , തലശേരിക്കാരനായ കാമുകനെയും തേടി തൊടുപുഴ പൊലീസ് തലശേരിയിൽ



 വീടുവിട്ടിറങ്ങിയ എം.ബി.ബി.എസ് വിദ്യാർത്ഥിനിയെ തേടി തൊടുപുഴ പോലീസ് തലശ്ശേരിയിലെത്തി , വിദേശത്ത് പരിചയപ്പെട്ട തലശ്ശേരി സ്വദേശിയായ യുവാവിനോടൊപ്പം ആണ് പെൺകുട്ടി നാടുവിട്ടത് എന്ന സൂചനയെ തുടർന്നാണ് പെൺകുട്ടിയെ തേടി പോലീസ് തലശ്ശേരിയിൽ എത്തിയത് . കമിതാക്കളായ ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട് . വിദേശത്ത് ജനിച്ചുവളർന്ന എറണാകുളം സ്വദേശിനിയായ യുവതിയെയാണ് തൊടുപുഴയിൽ നിന്നും കാണാതായത് . പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത് . വിദേശത്ത് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ ശേഷം തൊടുപുഴയിലെ ഒരു ആശുപത്രിയിൽ ഇന്റേണൽ ഷിപ്പ് ചെയ്യുന്നതിനിടയിലാണ് പെൺകുട്ടിയെ കാണാതായത് . വ്യത്യസ്ത മതവിഭാഗത്തിൽ പെട്ട ഇരുവരും വിദേശത്ത് അടുത്തടുത്ത ഫ്ലാറ്റുകളിലായിരുന്നു താമസിച്ചത് ഇവിടെ വെച്ചാണ് ഇരുവരും പ്രണയത്തിലായത് എന്നാണ് പോലീസ് കരുതുന്നത് . പെൺകുട്ടി ഉപരിപഠനത്തിനായി മറ്റൊരു വിദേശ രാജ്യത്തേക്കും , യുവാവ് നാട്ടിലേക്കും വന്നിരുന്നു . ഉപരിപഠനം കഴിഞ്ഞ് നാട്ടിലെത്തിയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു .

Post a Comment

Previous Post Next Post