o സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാകുന്നു ; മുഖ്യമന്ത്രി
Latest News


 

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാകുന്നു ; മുഖ്യമന്ത്രി

 സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാകുന്നു ; മുഖ്യമന്ത്രി



സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. പുതിയ കേസുകളുടെ വളർച്ച നിരക്ക് 13 % ആയെന്നും ഗുരുതര കേസുകൾ കുറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിച്ചു. സംസ്ഥാനത്ത് ഒരുകോടിയിലേറെ പേർ 2 ഡോസ് വാക്‌സിൻ എടുത്തു. മുതിർന്ന പൗരന്മാർ വാക്‌സിൻ എടുക്കുന്നതിൽ വിമൂഖത കാണിക്കരുതെന്നും ഇത്തരം സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടി കൈക്കോളുമെന്നും അക്കാര്യത്തിൽ യാതൊരുവിധ ഇളവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ 1,61,026 കൊവിഡ് കേസുകളില്‍, 13.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,039 ആയി.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,702 പേര്‍ രോഗമുക്തി നേടി.


Post a Comment

Previous Post Next Post