എ എൽ സി എ നിൽപ് സമരം നടത്തി
തലശ്ശേരി : അനിയന്ത്രിതമായ വില വർദ്ധനവിന് എതിരെ അലൂമിനിയം ലേബർ കോൺടാക്റ്റ് അസോസിയേഷൻ ( എ എൽ സി എ )
തലശ്ശേരി മേഖലയിൽ 3 കേന്ദ്രങ്ങളിൽ നിൽപ്പ് സമരം നടത്തി
പഴയ സ്റ്റാന്റ് പരിസരത്ത് ടി പി സന്തോഷിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ കമ്മിറ്റി അംഗം ടി.കെ രജിൽ ഉദ്ഘാടനം ചെയ്തു.
പുതിയ സ്റ്റാന്റിൽ അനീഷ് മൂര്യാടിന്റെ ആധ്യക്ഷതയിൽ ജില്ലാ സമിതി അംഗം രാജിവൻ കണ്ണാടി പറമ്പ് ഉദ്ഘാടനം ചെയ്തു.
ടൗൺഹാൾ പരിസരത്ത് പ്രകാശൻ കുണ്ടുചിറയുടെ അധ്യക്ഷതയിൽ ജില്ലാ കമ്മിറ്റി അംഗം പ്രകാശൻ പാറപ്രം ഉദ്ഘാടനം ചെയ്തു.
Post a Comment