ജന്മദിന ആഘോഷം
വേറിട്ടതാക്കി ജെയിംസ് മാഷ്!
മാഹി-ചാലക്കര ദേശത്തെ ആരോഗ്യ പ്രവർത്തകരെ ആദരിച്ചും അനുമോദിച്ചും ജൻമദിന ആഘോഷം വ്യത്യസ്തമാക്കി
ജെയിംസ് മാഷ് മാതൃക യായി.
കോവിഡ് കാലമായതിനാൽ കുടുംബാംഗങ്ങളോടും സുഹൃത്തുകളും ഒത്ത് ഉള്ള ആഘോഷങ്ങൾക്ക് പകരം കോവിഡ് കാലത്തെ താരങ്ങളായ ആരോഗ്യ പ്രവർത്തകരെ ആദരിക്കുകയാണ് ജയിംസ് സി ജോസഫ് എന്ന യുവ അദ്ധ്യാപകൻ ചെയ്തത്.
കോവിഡ് കാലത്ത് തൻ്റെ വാർഡിലെ ആരോഗ്യ പ്രവർത്തകരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞപ്പോള്‍ പ്രവർത്തകരുമായുണ്ടായ ചങ്ങാത്തത്തില്‍ നിന്നു തിരിച്ചറിഞ അവരുടെ സമര്‍പ്പണ മനോഭാവമാണ് അവരെ ആദരിക്കണമെന്ന ചിന്ത ജയിംസ് മാഷിന്റെ ഉള്ളില്‍ ഉണ്ടാക്കി. ആയതിനാൽ തൻ്റെ പിറന്നാൾ ദിനം ആഘോഷങ്ങൾ ഒഴിവാക്കി തൻ്റെ വാർഡിലെ തനിക്കൊപ്പം പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിനായി അദ്ദേഹം മാറ്റിവെച്ചു.ലളിതമായി സംഘടിപ്പിക്കപ്പെട്ട ചടങ്ങില്‍ ചാലക്കര ഉസ്മാന്‍ ഗവ.ഹൈസ്കൂള്‍ പ്രധാന അദ്ധ്യാപകനും സിനിമാ പിന്നണി ഗായകനുമായ എം.മുസ്തഫ ആരോഗ്യ പ്രവർത്തകർ ആയ ജാസ്മിൻ നെതാഷ്യ, ഷാനി എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു.
ജെയിംസ് ജോസഫ് സ്നേഹോപഹാരം കൈമാറി.
ഗവൺമെൻ്റ് ഫ്രഞ്ച് ഹൈസ്കൂൾ മലയാളം അദ്ധ്യാപകനാണ്
പിറന്നാൾ ദിനത്തിൽ കോവിഡ് എൻഫോഴ്സ്മെൻ്റ് സംഘാഗം എന്ന നിലയിൽ തുടർച്ചയായി എഴുപത്തിയഞ്ച് ദിവസത്തെ സേവനത്തിലും സജീവമാണ് ജയിംസ് മാഷ്
സജിനിയാണു ഭാര്യ. ജെയ്സ്,ജോഹാന്‍ എന്നിവര്‍ മക്കളാണ്!
Post a Comment