o അഡ്വഃ അശോക് കുമാറിന് പൗര സ്വീകരണം
Latest News


 

അഡ്വഃ അശോക് കുമാറിന് പൗര സ്വീകരണം

 അഡ്വഃ അശോക് കുമാറിന് പൗര സ്വീകരണം



മയ്യഴി : പുതുശേരി സംസ്ഥാനത്ത്

ഒറ്റയാൾ

നിയമ പോരാട്ടത്തിലൂടെ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് പൊതു തെരഞ്ഞെടുപ്പിന് സാഹചര്യമൊരുക്കിയ അഭിഭാഷകൻ അഡ്വ . ടി. അശോക് കുമാറിന്റെ പൗര സ്വീകരണത്തിനായി സംഘാടക സമിതി രൂപീകരിച്ചു.


 മാഹി ലയൺസ് ക്ലബ്ബും ലോയേർസ് ഫോറം മാഹിയുടെയും സംയുക്താഭിമുഖ്യത്തിൽ ചേർന്ന മീറ്റിംങ്ങിൽ അഡ്വ. എ.പി അശോകൻ

(ചെയർമാൻ)

വടക്കൻ ജനാർദ്ധനൻ ,

പി.വി. ചന്ദ്രദാസ് - (വൈസ് ചെയർമാൻ മാരായും) സജിത്ത് നാരായണൻ (ജന: കൺവീനർ.) 

അടിയേരി ജയരാജൻ മാസ്റ്റർ , ഷാജി പിണക്കാട്ട് (കൺവീനർമാരായും )  അജയകുമാർ (ഉഷസ് ) (ട്രഷറർ) എന്നിവരെ  മുഖ്യ സംഘാടക സമിതി ഭാരവാഹികളായി തെരഞ്ഞെടുത്തു - ഒക്ടോബർ മാസം 3 ന് ഞായറാഴ്ച മാഹി കലാഗ്രാമത്തിൽ വച്ചു നടക്കുന്ന പരിപാടിയിൽ

*ശ്രീ പയസ് കുര്യാക്കോസ്*(ഫോർമർ ചീഫ് ജസ്റ്റിസ് -  ലോകായുകത

കേരള ) 

പൗരസമ്മേളനം ഉദ്ഘാടനം ചെയ്യും പ്രശ്സ്ത *നോവലിസ്റ്റ് എം മുകുന്ദൻ* , മുൻ ഡയറക്ടർ  ജനറൽ ഓഫ്  പ്രോസിക്യൂഷൻ *ശ്രീ.ടി.ആസഫലി*,

*ശ്രീദണ്ഡപാണി* (മുൻ അഡ്വക്കറ്റ് ജനറൽ) എന്നിവർ മുഖ്യാഥിതികളായി പങ്കെടുക്കും - സംസ്ഥാനത്തെ കാലാ , സാംസ്കാരിക, രാഷ്ട്രീയ, നിയമ രംഗത്തെ മറ്റു പ്രമുഖ വ്യക്തികളും പരിപാടിയിൽ സംബന്ധിക്കും .


മാഹിയിലെയും പരിസരത്തെയും വിവിധ സംഘടനാ ഭാരവാഹികളെ  ഉൾപെടുത്തി സ്വാഗത സംഘം രൂപീകരണത്തിനായി  വിപുലമായ യോഗം ഓൺ ലൈനായി വിളിച്ചു ചേർക്കുന്നതായിരിക്കും 

Post a Comment

Previous Post Next Post