അഴിയൂരിൽ കോഴി മാലിന്യത്തിൽ നിന്ന് വീണ്ടും വരുമാനം, നാളിതുവരെ 40ടൺ കോഴി മാലിന്യം ശാസ്ത്രീയമായി സംസ്കരിച്ചു:-
കഴിഞ്ഞ 3 വർഷത്തിനിടയിൽ കോഴി മാലിന്യത്തിൽ നിന്ന് അഴിയൂർ ഗ്രാമ പഞ്ചായത്ത് 39313 രൂപ വരുമാനം നേടി.ഏറ്റവും ഒടുവിലായി 14282 രൂപ കോഴി മാലിന്യത്തിൽ നിന്നുള്ള വരുമാനമായി ഫ്രഷ് കട്ട് ഏജൻസി അഴിയൂർ ഗ്രാമപഞ്ചായത്തിന് നൽകി.തുക പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഫ്രഷ് കട്ട് ഏജൻസി പ്രതിനിധി യൂജിൻ ജോൺസണിൽ നിന്ന് ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യാ കരോടി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, എന്നിവർ സംബന്ധിച്ചു.13 കോഴി കടകളിൽ നിന്നുമായി 40 ടൺ കോഴി മാലിന്യമാണ് അഴിയൂരിൽ നിന്ന് സംസ്കരണത്തിനായി നാളിതു വരെ ശേഖരിച്ചത്, കോഴിക്കടയിൽ നിന്ന് ഒരു കിലോയ്ക്ക് 7 രൂപയ്ക്കാണ് താമരശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് ഏജൻസി കൊണ്ട് പോകുന്നത് .മാലിന്യം അഴിയുരിൽ വന്ന് ശേഖരിച്ച് പ്രത്യേക വാഹനത്തിൽ എല്ലാദിവസവും താമരശ്ശേരിയിൽ കൊണ്ടുപോയി ശാസ്ത്രീയമായി സംസ്കരിക്കുകയാണ് കമ്പനി ചെയ്യുന്നത്. ഒരു കിലോ മാലിന്യത്തിൽ നിന്ന് 10 പൈസ പഞ്ചായത്തിന് വരുമാനമായി ലഭിക്കുന്നതാണ്. 2018 മുതൽ ആരംഭിച്ച പദ്ധതിയിൽ എല്ലാ കച്ചവടക്കാരും പ്രത്യേകതരം ഫ്രീസർ വാങ്ങിയാണ് കോഴിമാലിന്യം സൂക്ഷിക്കുന്നത്. എല്ലാദിവസവും മാലിന്യം ഏജൻസി കൊണ്ടുപോകുന്നുണ്ട്.
Post a Comment