മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഒക്ടോബർ 21,25,28 തീയ്യതികളിൽ
പുതുച്ചേരി :സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ മൂന്ന് ഘട്ടങ്ങളായി തെരഞ്ഞെടുപ്പു നടക്കും. ഒക്ടോബർ 21,25,28 തീയ്യതികളിലാണ് തെരഞ്ഞെടുപ്പ് . ഒന്നാം ഘട്ടം 21ന് മാഹി,കാരൈക്കൽ ,യാനം മുനിസിപ്പാലിറ്റികളിലും,25ന് പുതുച്ചേരി ,ഉഴവർകരൈ മുനിസിപ്പാലിറ്റികളിലും,28ന് കൊമ്യൂൺ പഞ്ചായത്തുകളിലും തെരഞ്ഞെടുപ്പ് നടക്കും. പത്രിക നൽകേണ്ട ദിവസം-സെപ്തംബർ 30മുതൽ ,വോട്ടെടുപ്പ്-ഒക്ടോബർ 21,25,28 , ഫല പ്രഖ്യാപനം -ഒക്ടോബർ 31 .2006 ലാണ് അവസാനമായി തെരഞ്ഞെടുപ്പു നടന്നത്.സംസ്ഥാനത്ത് 5 മുനിപ്പാലിറ്റികളും '10 കൊമ്യൂൺ പഞ്ചായത്തുകളുമാണുള്ളത്.പുതുച്ചേരിയിലെ 2 മുനിസിപ്പാലിറ്റിയിലും 5 കൊമ്യൂൺ പഞ്ചായത്തിലും 772753 വോട്ടർമാർ.കാരൈക്കൽ 1 മുനിസിപ്പാലിറ്റി,5 പഞ്ചായത്തുകൾ,വോട്ടർമാർ 161556.യാനം മുനിസിപ്പാലിറ്റിയിൽ വോട്ടർമാർ 37817.മാഹി മുനിസിപ്പാലിറ്റി വോട്ടർമാർ 31139 . മൊത്തം വോട്ടർമാർ - 104197,വനിതകൾ-531431 ,പുരുഷൻമാർ-472650 ,തിരുനങ്കൈ(ട്രാൻസ്ജെന്റർ )- 116.2006ൽ നടന്ന തെരഞ്ഞെടുപ്പിൽ 659716 വോട്ടർമാരിൽ 522182 പേരാണ് വോട്ടു ചെയ്തത്.5 മുനിസിപ്പാലിറ്റികളിൽ 116 കൗൺസിലർമാരും,10 കൊമ്യൂൺ പഞ്ചായത്തുകളിൽ108അംഗങ്ങളും ,108 ഗ്രാമ പഞ്ചായത്തുകളിൽ 812 വാർഡ് അംഗങ്ങളാണുള്ളത് .
Post a Comment