*മനേഷ് ഭാസ്ക്കർ അന്തരിച്ചു*
കേരള അഡ്‌വെഞ്ച്വർ ടൂറിസം പ്രമോഷൻ സൊസൈറ്റി സിഇഒ മനേഷ് ഭാസ്ക്കർ (43) അന്തരിച്ചു. കോവിഡ് ബാധിച്ച് ചെന്നൈയിൽ ചികിത്സയിലായിരുന്നു. എസ്‌എഫ്‌ഐയുടെ ആദ്യ അഖിലേന്ത്യ പ്രസിഡന്റ് സി ഭാസ്ക്കരന്റെയും ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർ തുളസി ഭാസ്ക്കരന്റെയും ഇളയ മകനാണ്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ദിനേഷ് ഭാസ്‌കർ സഹോദരനാണ്. ഭാര്യ: പൊന്നി. മകൻ: ആദിതേജ്
നേരത്തെ മലബാർ ടൂറിസം കോ ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ സിഇഒ ആയും മനേഷ് പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നര മാസമായി ചികിത്സയിലായിരുന്നു. ഒരാഴ്‌ച മുമ്പാണ് ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. മൃതദേഹം ശനിയാഴ്‌ച രാവിലെ തിരുവനന്തപുരം ധർമ്മാലയം റോഡിലെ അക്ഷയ വീട്ടിൽ എത്തിക്കും. മനേഷ് ഭാസ്‌കറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും അനുശോചിച്ചു.
Post a Comment