പ്ലസ് ടു , വി എച്ച്എസ്ഇ പരീക്ഷാ ഫലം നാളെ
തിരുവനന്തപുരം പ്ലസ്ടു , വിഎച്ച്എസ് പരീക്ഷ ഫലം നാളെ ( ബുധൻ ) പ്രഖ്യാപിക്കും . നാളെ ഉച്ചയ്ക്ക് മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക . കൊവിഡിനിടെയാണ് പരീക്ഷ നടത്തിപ്പും മൂല്യനിർണയവും നടന്നത് . ഈ വർഷം 4,46,471 വിദ്യാർത്ഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതുന്നത് . ഇതിൽ 2,26,325 പേർ ആൺകുട്ടികളും 2,20,146 പേർ പെൺകുട്ടികളുമാണ് . കേന്ദ്രങ്ങളിലായിട്ടാണ് പരീക്ഷ നടന്നത് .
Post a Comment