കണ്ണൂരിൽ ഒന്നാം ഡോസ് വാക്സിനെടുക്കുന്നവർ ടെസ്റ്റ് എടുക്കണ്ട , കളക്ടർ ഉത്തരവ് തിരുത്തി
കണ്ണൂർ : കണ്ണൂർ ജില്ലയിൽ ഒന്നാം ഡോസ് വാക്സിനെടുക്കുന്നവർ കൊവിഡ് പരിശോധന നടത്തണമെന്ന കളക്ടറുടെ ഉത്തരവ് പിൻവലിച്ചു . നാളെ തീരുമാനം നടപ്പാക്കാനിരിക്കെ പൊതുജനങ്ങൾക്കിടയിൽ കടുത്ത അമർഷം പുകയുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ് പിൻവലിച്ചത് . ഉത്തരവ് നടപ്പാക്കരുതെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പരസ്യമായി ആവശ്യപ്പെട്ടിരുന്നു . കളക്ടറുടെ തീരുമാനം അപ്രായോഗികം എന്നാണ് ഡിഎംഒയുടെയും നിലപാട് . വാക്സീൻ കേന്ദ്രത്തിൽ തന്നെ ആന്റിജൻ ടെസ്റ്റ് നടത്താനുള്ള സൗകര്യം ഒരുക്കും എന്ന് പ്രഖ്യാപനം നടപ്പാക്കാനുള്ള ആരോഗ്യപ്രവർത്തകരോ അടിസ്ഥാന സൗകര്യങ്ങളോ കണ്ണൂർ ജില്ലയിൽ നിലവിലില്ല . ഇന്ന് ചേരുന്ന അവലോകന യോഗത്തിലാണ് ഉത്തരവ് പിൻവലിക്കാൻ തീരുമാനമെടുത്തത് . ഉത്തരവിനെ ആരോഗ്യമന്ത്രി തള്ളിപ്പറഞ്ഞില്ല തൽക്കാലം കളക്ടർക്ക് പിടിവള്ളിയാണ് . കാസർകോട്ട് തീരുമാനം ഇന്നലെ മുതൽ നടപ്പാക്കി തുടങ്ങിയെങ്കിലും വലിയ പ്രതിഷേധം ഉയർന്നുവന്നിട്ടില്ല . പക്ഷേ നാട്ടുകാരെ ആകെ ബുദ്ധിമുട്ടിക്കുന്ന നടപടിയാണിതെന്നാണ് ഈ രണ്ട് ജില്ലകളിലെയും പൊതുവികാരം
Post a Comment