o അഴിയൂർ പഞ്ചായത്തിലെ തീരപ്രദേശങ്ങളിൽ കോവിഡ് വ്യാപിക്കുന്നു കർശന നടപടിയുമായി പഞ്ചായത്ത് അധികൃതർ അതിഥി തൊഴിലാളികൾ നാട്ടിലെത്തിയാൽ കോവിഡ് പരിശോധന നടത്തിയെന്ന് ഉറപ്പുവരുത്തും
Latest News


 

അഴിയൂർ പഞ്ചായത്തിലെ തീരപ്രദേശങ്ങളിൽ കോവിഡ് വ്യാപിക്കുന്നു കർശന നടപടിയുമായി പഞ്ചായത്ത് അധികൃതർ അതിഥി തൊഴിലാളികൾ നാട്ടിലെത്തിയാൽ കോവിഡ് പരിശോധന നടത്തിയെന്ന് ഉറപ്പുവരുത്തും

 അഴിയൂർ പഞ്ചായത്തിലെ തീരപ്രദേശങ്ങളിൽ കോവിഡ്  വ്യാപിക്കുന്നു കർശന നടപടിയുമായി പഞ്ചായത്ത് അധികൃതർ 

 അതിഥി തൊഴിലാളികൾ നാട്ടിലെത്തിയാൽ കോവിഡ്  പരിശോധന നടത്തിയെന്ന്  ഉറപ്പുവരുത്തും 



ഗ്രാമപഞ്ചായത്തിലെ ഹാർബർ ഉൾപ്പെടുന്ന പന്ത്രണ്ടാം വാർഡിൽ കഴിഞ്ഞ ദിവസം നടത്തിയ കോവിഡ്  പരിശോധനയിൽ 32 പേർക്ക് പോസിറ്റീവ് ആയതിനെ തുടർന്ന് പഞ്ചായത്ത് അടിയന്തര ആർ ആർ ടി  യോഗം ചേർന്നു തീരപ്രദേശങ്ങളായ 13, 14 വാർഡുകളിൽ പതിനഞ്ചിലധികം രോഗികളുണ്ട് അഥിതി  തൊഴിലാളികൾക്കും രോഗം  സ്ഥീരീകരിക്കുന്നുണ്ട് ട്രോളിംഗ് നിരോധനം കഴിഞ്ഞ്  ഹാർബർ  പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പായി ധാരാളം അതിഥി തൊഴിലാളികൾ അഴിയൂരിൽ വരുന്നുണ്ട് അവർ പോസിറ്റീവ് ആവുകയും ചെയ്യുന്നു ഇത് തടയുന്നതിന് ക്വർട്ടേഴ്സ് വാടകയ്ക്ക് നൽകുന്നതിനുമുമ്പ് കോവിഡ്  ടെസ്റ്റ് നടത്തി നെഗറ്റീവാണെന്നു ക്വാർട്ടേഴ്സ് ഉടമകൾ ഉറപ്പുവരുത്തണം പോസിറ്റീവ് ആയാൽ അവർക്ക് ആവശ്യമുള്ള സൗകര്യങ്ങൾ ചെയ്തു നൽകുകയും വേണം. 

 കഴിഞ്ഞദിവസം പോസിറ്റീവായ 15 അതിഥി തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണ  കിറ്റ് പഞ്ചായത്ത് സ്പോൺസർഷിപ്പിലൂടെ  എത്തിച്ചു നൽകി. കോവിഡ്  പരിശോധന വ്യാപിപ്പിക്കുന്നതിന് ഭാഗമായി എല്ലാ വാർഡുകളിലും പരിശോധന ക്യാമ്പ് നടത്താൻ തീരുമാനിച്ചു. ഹാർബറിലെ പ്രവേശനം കോവിഡ്  നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കായി പരിമിതപ്പെടുത്തും. മത്സ്യത്തൊഴിലാളികൾക്കായി 24-07-2021ന് കോഴിക്കോട് കോർപ്പറേഷനിൽ  നടത്തിയത് പോലെ പ്രത്യേക വാക്സിനേഷൻ ക്യാമ്പ് അഴിയൂരിൽ  നടത്തണമെന്ന് ജില്ലാ കലക്ടറോടും  ഡിഎംഒയോടും  അഭ്യർത്ഥിച്ചു. അഴിയൂരിൽ  ഇരുപതിൽ കൂടുതൽ പേർ പങ്കെടുക്കുന്ന യാതൊരു ഒത്തുചേരലുകളും  അനുവദിക്കുന്നതല്ല. ഇത്തരം ഒത്തുചേരലുകൾ ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ 9 8 4 6 0 5 2 5 4 6 എന്ന നമ്പറിലേക്ക് അറിയിക്കണം. കഴിഞ്ഞദിവസം സംയുക്ത വ്യാപാര സംഘടനകളുടെ  സഹായത്തോടെ 120 പേർക്ക് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു ഇതിൽ രണ്ടുപേർ മാത്രമാണ് പോസിറ്റീവ് ആയത്. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർ ക്വാറന്റെയിൻ  ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുന്നതാണ്. ഇത്തരത്തിൽ ആരെങ്കിലു പുറത്തിറങ്ങുന്നുണ്ടെങ്കിൽ ഇക്കാര്യം പോലീസിനെ ഉടൻ അറിയിക്കേണ്ടതാണ്. പഞ്ചായത്ത് ആർ ആർ ടി യോഗത്തിൽ  പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷതവഹിച്ചു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചേയർപേഴ്സൺ രമ്യ കരോടി, ചോമ്പാല  സി ഐ ടി എൻ  സന്തോഷ് കുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്,മെഡിക്കൽ ഓഫീസർ ഡോ :അബ്ദുൾ നസീർ, സെക്ടറൽ മജിസ്‌ട്രേറ്റ് എൻ ജാഫർ  ജനപ്രതിനിധികളായ കെ ലീല, പി കെ പ്രീത, പ്രമോദ് മാട്ടാണ്ടി   എച്ച് ഐ കെ സി പ്രസാദ്, ജെ എച്ച് ഐ   എൻ ടി പ്രദീപൻ,ജെപിഎച്ച് ഐ ടി ജി  മഞ്ജുള ,ആർ ആർ ടി ലീഡർമാരായ  പി വി അഖിൽ , എ ടി അനുലാൽ  തുടങ്ങിയവർ  സംബന്ധിച്ചു.

Post a Comment

Previous Post Next Post