o പിൻവാതിൽ നിയമനങ്ങൾ ചെറുക്കും
Latest News


 

പിൻവാതിൽ നിയമനങ്ങൾ ചെറുക്കും

 പിൻവാതിൽ നിയമനങ്ങൾ ചെറുക്കും



മാഹി:പുതുശ്ശേരി സംസ്ഥാനത്തെ ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റിൽ റിട്ടയർ ചെയ്ത ഉദ്യോഗസ്ഥന്മാരെ വീണ്ടും അതേ വകുപ്പിൽ നിയമനം നടത്തിയ പുതുശ്ശേരിയിലെ രംഗസ്വാമി സർക്കാരിൻറെ നടപടിയിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഇത്തരം ഹീനമായ നടപടിയെ കോൺഗ്രസ്സ് എന്നും എതിർഞിറ്റുണ്ട്. രണ്ടുവർഷംമുമ്പ് റിട്ടയർ ചെയ്ത സ്കൂൾ അധ്യാപകരെ നിയമിക്കുന്നതിനെതിരെ സംസ്ഥാനതലത്തിൽ പ്രക്ഷോഭ നടത്തിയത് കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലാണ് . അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരുടെ തൊഴിൽ നഷ്ടപ്പെടുത്തുന്ന നടപടിയേ അംഗീകരിക്കാൻ സാധ്യമല്ലെന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മേഖലാ കോൺഗ്രസ് പ്രസിഡന്റ് കെ.മോഹനൻ മുന്നറിയിപ്പ് നൽകി


Post a Comment

Previous Post Next Post