o പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ ; കീടനാശിനി കുടിച്ചു പെൺകുട്ടി ആശുപത്രിയിൽ
Latest News


 

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ ; കീടനാശിനി കുടിച്ചു പെൺകുട്ടി ആശുപത്രിയിൽ

 പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ ; കീടനാശിനി കുടിച്ചു പെൺകുട്ടി ആശുപത്രിയിൽ



 തളിപ്പറമ്പ് :സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട 15 കാരിയെ കടത്തികൊണ്ടുപോയ കൊല്ലം സ്വദേശിയായ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ . കൊല്ലം കടയ്ക്കൽ കുറ്റിക്കാട് സി.പി.എച്ച്.എസ്.എസിന് സമീപത്തെ ശരണ്യ വിലാസത്തിൽ എസ്.ശരത്തി ( 21 ) നെയാണ് എസ്.ഐ പി.സി സഞ്ജയ്കുമാർ അറസ്റ്റു ചെയ്തത് . നവമാധ്യമമായ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ തീവണ്ടി മാർഗം ഇക്കഴിഞ്ഞ 24 ന് കടത്തികൊണ്ടുപോകുകയായിരുന്നു . പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ കേസെടുത്ത പോലിസ് ഇൻസ്പെക്ടർ എ.വി ദിനേശിന്റെ നേതൃത്വത്തിൽ കൊല്ലം കടയ്ക്കിലെ യുവാവിന്റെ വീട്ടിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു . തുടർന്ന് പോക്സോ നിയമപ്രകാരം കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റുംചെയ്തു . അതേസമയം പോലിസ് നാട്ടിലെത്തിച്ച പെൺകുട്ടി യുവാവ് കേസിൽ റിമാന്റിലായ വിവരമറിഞ്ഞ് ഇന്ന് രാവിലെ വീട്ടിൽവച്ച് കൃഷി ആവശ്യത്തിന് സൂക്ഷിച്ച കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു . ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട് .

Post a Comment

Previous Post Next Post