അഴിയൂർ ഗ്രാമ പഞ്ചായത്തിൽ തീര ദേശത്തു കോവിഡ് പരിശോധന ഊർജിതപ്പെടുത്തി.
കോവിഡ് വ്യാപനം കണക്കിലെടുത്ത് അഴിയൂർ ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡ് RRT യുടെ നേതൃത്വത്തിൽ 128 പേർക്കുള്ള RTPCR പരിശോധന റൈറ്റ് ചോയ്സ് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് വ്യാപനം നടന്ന അവിക്കര ബീച്ച് ജില്ല കളക്ടർ അടച്ചിരുന്നു. മെഗാ പരിശോധന പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി , സി ഐ സന്തോഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, എച് ഐ കെ സി പ്രസാദ്, ജെ എച് ഐ,പ്രദീപൻ, ജെ പി എച് എൻ മഞ്ജു, ആശ വർക്കർ ഒ റ്റി ബിന്ദു ആർ ആർ ടി ലീഡർ എ ടി അനുലാൽ എന്നിവർ സംസാരിച്ചു ചോമ്പാൽ ഹാർബറുമായുള്ള സമ്പർക്കത്തിലൂടെയാണ് കേസുകൾ കൂടുന്നത്.അടുത്ത ദിവസം തന്നെ മറ്റു തീരദേശ വാർഡുകളിലും ടെസ്റ്റ് നടത്തുന്നതാണ്.
Post a Comment